തുടര്‍ച്ചയായി 7 പടങ്ങള്‍ പൊട്ടി, അടുത്തത് വിജയ്‌യുടെ കൂടെ! ബിഎംഡബ്ല്യുവില്‍ ജിമ്മിലെത്തിയ നടിയെ അറിയുമോ?

ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു. മെര്‍സിഡീസ് ബെന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ വില്‍ക്കുന്നത് ഈ ബാവേറിയന്‍ ബ്രാന്‍ഡ് ആണ്. അതിസമ്പന്നര്‍ മാത്രമല്ല സിനിമാ താരങ്ങളും ബിഎംഡബ്ല്യുവിന്റെ കാറുകള്‍ വാങ്ങിക്കൂട്ടുന്നു. ബിഎംഡബ്ല്യുവിന്റെ ജനപ്രിയമായ ഒരു കാര്‍ ആണ് 5-സീരീസ്. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഒരു ആഡംബര സെഡാന്‍ ആണ് 5-സീരീസ്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു താരറാണി തന്റെ ബിഎംഡബ്ല്യു 5-സീരിസില്‍ ജിമ്മില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. അത് ആരാണെന്ന് നോക്കാം.

നമ്മള്‍ പറഞ്ഞ് വരുന്ന നായിക വാങ്ങിയ ബിഎംഡബ്ല്യു 5 സീരീസ് 2017 മോഡലാണ്. സ്പോര്‍ട്സ് ലൈന്‍, ലക്ഷ്വറി ലൈന്‍, എം-സ്പോര്‍ട്ട് എന്നീ മൂന്ന് ട്രിം ലെവലുകളില്‍ ലഭ്യമായിരുന്ന 5-സീരീസ് പെട്രോള്‍, രണ്ട് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 530i എന്ന പേരില്‍ അറിയപ്പെടുന്ന 252hp, 2.0-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് ഏക പെട്രോള്‍ എഞ്ചിന്‍. സ്പോര്‍ട്സ് ലൈന്‍ ട്രിമ്മില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

pooja hegde spotted in bmw 5-series

സ്പോര്‍ട്സ് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് ട്രിം ലെവലുകളില്‍ 520d-യില്‍ വാഗ്ദാനം ചെയ്യുന്ന 190hp, 2.0-ലിറ്റര്‍ യൂണിറ്റാണ് ഈ ശ്രേണിയിലെ പ്രധാനപ്പെട്ടത്. രണ്ടാമത്തെ ഡീസല്‍, ഉയര്‍ന്ന എം-സ്പോര്‍ട് ട്രിമ്മില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ ശക്തമായ 256hp, 3.0-ലിറ്റര്‍, ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ (530d) ആണ്. മൂന്ന് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

എല്ലാ വേരിയന്റുകളിലും ഓരോ വീലിനും ഇന്‍ഡിപെന്‍ഡന്റ് ഡാംപിംഗ് ഉള്ള അഡാപ്റ്റീവ് സസ്പെന്‍ഷനും സജ്ജീകരിച്ചിരിക്കുന്നു. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.25 ഇഞ്ച് ഡിസ്പ്ലേയും ജെസ്റ്റര്‍ കണ്‍ട്രോളും ഉള്ള ഐഡ്രൈവ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ വഴിയുള്ള റിമോട്ട് പാര്‍ക്കിംഗ് ഫംഗ്ഷന്‍, തിരഞ്ഞെടുത്ത ട്രിം അനുസരിച്ച് 600W ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവ ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

ബിഎംഡബ്ല്യുവിന്റെ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമാണ് ഇത് പണിതിരിക്കുന്നത്. ജാഗ്വാര്‍ XF, ഔഡി A6, വോള്‍വോ S90, മെര്‍സിഡസ് E-ക്ലാസ് ലോംഗ്-വീല്‍ബേസ് എന്നിവയുമായി 5-സീരീസ് മത്സരിക്കുന്നു. ഇപ്പോള്‍ ഈ കാറില്‍ എത്തിയിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. തന്റെ സില്‍വര്‍ കളറിലുള്ള ബിഎംഡബ്ല്യു 5 സീരീസിലാണ് നടി ജിമ്മിലെത്തിയിരിക്കുന്നത്.

ഒകെ ലൈല കോസം, ഡിജെ, അരവിന്ദ സമേത, മഹര്‍ഷി, ഗഡ്ഡലകോണ്ട ഗണേഷ്, ഹൗസ്ഫുള്‍ 4, അല വൈകുണ്ടപുരമുലോ, മോസ്റ്റ് എലിജബിള്‍ ബാച്ചിലര്‍ എന്നീ ഹിറ്റ് സിനിമകളിലൂടെ ദക്ഷിണേന്ത്യയിലും ബോളിവുഡിലും പൂജ ഹെഗ്‌ഡെ തിളങ്ങി നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി പൂജയുടെ സമയം അല്‍പ്പം മോശമാണ്. തുടര്‍ച്ചയായി ഏഴ് പടങ്ങളായി നടിയുടേതായി ബോക്‌സ്ഓഫീസില്‍ മൂക്ക് കുത്തിയത്.

pooja hegde spotted in bmw 5-series

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ 'റെട്രോ' എന്ന സിനിമയും തീയറ്ററില്‍ കാലിടറിയിരുന്നു. സൂര്യയെ നായകനാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ പൂജയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായിരുന്നു. റെട്രോ എന്ന ചിത്രത്തിലൂടെ പൂജ ഹെഗ്ഡെ തുടര്‍ച്ചയായി ഏഴാമത്തെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലരും 'മാന്‍ഡ്രേക്ക്' എന്ന് വിശേഷിപ്പിക്കുന്നു.

റെട്രോയ്ക്ക് മുമ്പ്, രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ, സര്‍ക്കസ്, കിസി കാ ഭായ് കിസി കി ജാന്‍, ദേവ തുടങ്ങിയ വമ്പന്‍ സിനിമകള്‍ അവരുടെ ഇമേജിന് വലിയ ഇടിവ് വരുത്തിയിരുന്നു. ബോളിവുഡിലും പ്രാദേശിക ഭാഷകളിലും വലിയ തിരിച്ചടികള്‍ നേരിട്ട പൂജയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പ് നീളുകയാണ്. എങ്കിലും ടോളിവുഡില്‍ നിന്ന് അടക്കം വമ്പന്‍ പ്രൊജക്ടുകള്‍ വരുന്നുണ്ട്. ദളപതി വിജയ്യുടെ ജന നായകന്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ പൂജക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളത്.

pooja hegde spotted in bmw 5-series

പടങ്ങള്‍ പരാജയമാകുന്നുവെങ്കിലും നടിയുടെ ലക്ഷ്വറി ലൈഫിന് ഒരു കുറവുമില്ല. ബിഎംഡബ്ല്യു 5-സീരീസ് കൂടാതെ പോര്‍ഷെ, ജാഗ്വാര്‍, ഔഡി, റേഞ്ച് റോവര്‍ തുടങ്ങി നിരവധി വിലകൂടിയ കാറുകളും എസ്‌യുവികളും പൂജ ഹെഗ്ഡെയുടെ കൈവശമുണ്ട്. ഈ കാറുകളിലെല്ലാം നടി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ വന്‍ തിരിച്ച് വരവ് നടത്തി കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ താരത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Sunday, May 11, 2025, 17:10 [IST]
English summary
Actress pooja hegde spotted with bmw 5 series luxury car watch video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X