ഇത്രയും ഡ്രസില്‍ ഈ നടിയെ കാണുന്നത് അപൂര്‍വം! ടാറ്റ കാറില്‍ വന്നിറങ്ങിയ 'ഹോട്ട്' ഗേളിനെ അറിയുമോ?

ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് സഫാരി. ഐതിഹാസികമായ സഫാരി നെയിംപ്ലേറ്റ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റ പുനരുജ്ജീവിപ്പിച്ചത്. ടാറ്റ സഫാരിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് നിലവില്‍ 15.50 ലക്ഷം രൂപയാണ് വില. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 27.25 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്-ഷോറൂം വിലകളാണിത്. ഒരു പ്രശസ്ത നടി ഈ കാറില്‍ എത്തുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ഇന്ത്യന്‍ വിപണിയില്‍ എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് ടാറ്റ സഫാരി മത്സരിക്കുന്നത്. ടാറ്റ സഫാരി 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഹാരിയര്‍ എന്ന പേരില്‍ ഇതിന്റെ 5-സീറ്റര്‍ സഹോദരനും വിപണിയിലുണ്ട്. ഈ എസ്‌യുവി ഇരട്ടകള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

poonam pandey spotted in tata safari

ടാറ്റ സഫാരിയിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി 170 PS പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് എന്നിങ്ങനെ 2 ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് വാങ്ങാം.

2023 ഒക്‌ടോബറിലാണ് ടാറ്റ അവസാനമായി സഫാരിക്ക് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. മുഖംമിനുക്കിയ സഫാരി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നും കൂടിയാണ്. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിലും ടാറ്റ സഫാരി 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. എഇബി, സ്പീഡ് അസിസ്റ്റന്‍സ്, ബിഎസ്ഡി തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള കര്‍ശന മാനദണ്ഡങ്ങള്‍ ഇവ പാലിക്കുന്നു.

tata safari

7 എയര്‍ബാഗുകള്‍ (6 സ്റ്റാന്‍ഡേര്‍ഡായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ് ഉള്ള 360-ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് ഈ എസ്‌യുവികളുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുടെ (ADAS) ഫുള്‍ സ്യൂട്ടും ഈ എസ്‌യുവികളുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകളില്‍ വരുന്നു.

വിശാലമായ ഇന്റീരിയറും ഫീച്ചര്‍ ലിസ്റ്റും സുരക്ഷിതവുമായ ഒരു എസ്‌യുവി തേടുന്നവര്‍ക്കുള്ള ആദ്യ ചോയ്‌സുകളില്‍ ഒന്നാണ് സഫാരി. ഇപ്പോള്‍ ഒരുകാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു നായികയാണ് ടാറ്റ സഫാരി കാറില്‍ വന്നിറങ്ങിയത്. അത് മറ്റാരുമല്ല പൂനം പാണ്ഡെയാണ്. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടി ചില അശ്ലീല ചിത്രങ്ങളിലും അഭിനയിച്ചാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്.

poonam pandey spotted in tata safari

മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച പൂനം പാണ്ഡെ 2011 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ചാണ് ആദ്യം വാര്‍ത്തകള്‍ സൃഷ്ടിച്ചത്. ഇന്ത്യ കപ്പുയര്‍ത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് പൂനം തന്റെ വാക്ക് പാലിച്ചിരുന്നില്ല. ശേഷം നിരവധി ഹിന്ദി സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട പൂനം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോസും പങ്കുവെച്ചും ഓണ്‍ലി ഫാന്‍സ് കണ്ടന്റുകള്‍ സൃഷ്ടിച്ചും നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു.

ഇപ്പോള്‍ താരം ഒരു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായാണ് ടാറ്റ സഫാരിയില്‍ വന്നിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനം പാണ്ഡെയെ ഇഫ്താര്‍ പരിപാടിയിലേക്ക് ക്ഷണിച്ചത് ആരാണെന്ന് അറിയില്ല. ഏതായാലും പൂനം പാണ്ഡെയെ നല്ല വസ്ത്രത്തില്‍ കാണുന്നത് ഇതാദ്യമാണെന്നാണ് നെറ്റിസണ്‍സ് കമന്റിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 85 കോടിയലധികം രൂപയാണ് പൂനത്തിന്റെ ആസ്തി. ഇത്രയും വലിയ സമ്പാദ്യമുണ്ടായിട്ടും ടാറ്റയുടെ കാര്‍ താരം തെരഞ്ഞെടുത്തത് സേഫ്റ്റിക്കും ആഡംബരത്തിനും അവര്‍ ഒരുപോലെ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാകാം.

poonam pandey spotted in tata safari

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 24, 2025, 17:15 [IST]
English summary
Actress poonam pandey seen arriving in tata safari video goes viral
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X