നടി, ഫാഷന്‍ ഡിസൈനര്‍, സംരംഭക... കൈവെച്ച മേഖലകളിലെല്ലാം വിജയം! വിന്‍ഫാസ്റ്റ് VF7 സ്വന്തമാക്കിയതാരെന്ന് കണ്ടോ?

മലയാളികളുടെ പ്രിയ നടിയും ഫാഷന്‍ ഡിസൈനറും സംരംഭകയുമായ പൂര്‍ണിമ ഇന്ദ്രജിത്ത് പുത്തന്‍ വിന്‍ഫാസ്റ്റ് VF 7 (VinFast VF 7) ഇലക്ട്രിക് എസ്‌യുവി കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ ഗരാജ് വിപുലീകരിച്ചു. വിയറ്റ്‌നാമീസ് ഇവി ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റിന്റെ ഈ ക്രോസ്ഓവര്‍ എസ്‌യുവി കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ഡെലിവറിയെടുത്തത്. വിന്‍ഫാസ്റ്റിന്റെ കൊച്ചിയിലെ കോസ്റ്റലൈന്‍ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൂര്‍ണിമയും പുത്തന്‍ ഇവി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വിന്‍ഫാസ്റ്റ് VF 7 സീരീസിലെ ഏറ്റവും ഉയര്‍ന്ന സ്‌കൈ ഇന്‍ഫിനിറ്റി (Sky Infinity) വേരിയന്റ് ആണ് താരം തിരഞ്ഞെടുത്തത്.

ഏകദേശം 28.09 ലക്ഷം രൂപയാണ് ഈ ടോപ്പ്-എന്‍ഡ് മോഡലിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. അര്‍ബന്‍ മിന്റ് ഷെയ്ഡിലാണ് പൂര്‍ണിമയുടെ വിന്‍ഫാസ്റ്റ് VF7 പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 75.3 kWh ശേഷിയുള്ള വമ്പന്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഈ പ്രീമിയം എസ്‌യുവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിലെ ഓള്‍-വീല്‍ ഡ്രൈവ് (AWD) മോട്ടോര്‍ സിസ്റ്റം പരമാവധി 348 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

poornima indrajith buys vinfast vf 7

ഫുള്‍ ചാര്‍ജില്‍ ഏകദേശം 510 കിലോമീറ്റര്‍ വരെയാണ് ഈ മോഡലിന്റെ ക്ലെയിംഡ് റേഞ്ച്. ചാര്‍ജിംഗ് വേഗത കൂട്ടാന്‍ എക്‌സ്പ്രസ് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഈ വാഹനത്തിലുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിച്ച് ഇതിലെ ബാറ്ററി പായ്ക്ക് 28 മിനിറ്റ് കൊണ്ട് 10 ശതമാനത്തില്‍ നിന്ന് 70 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

യാത്രക്കാര്‍ക്ക് ആകാശക്കാഴ്ച സമ്മാനിക്കുന്ന പനോരമിക് ഗ്ലാസ് റൂഫ്, ലെവല്‍-2 ADAS സേഫ്റ്റി സ്യൂട്ട്, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്‌സ്, റിക്ലൈനബിള്‍ റിയര്‍ സീറ്റുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേയും (HUD) തുടങ്ങി നിരവധി മോഡേണ്‍ ഫീച്ചറുകള്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

poornima indrajith buys vinfast vf 7

VF7 ഇവിക്ക് കമ്പനി 10 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ ബാറ്ററി വാറണ്ടി ഓഫര്‍ ചെയ്യുന്നു. മാത്രമല്ല വിന്‍ഫാസ്റ്റ് ഉടമകള്‍ക്ക് 2028 ജൂലൈ വരെ ഫ്രീ ചാര്‍ജിംഗും 3 വര്‍ഷം ഫ്രീ മെയിന്റനന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി, മാരുതി ഇ വിറ്റാര, ടാറ്റ സിയറ ഇവി എന്നിവയോടാണ് വിന്‍ഫാസ്റ്റ് VF7 മത്സരിക്കുന്നത്.

'മേഘമല്‍ഹാര്‍', 'വല്ല്യേട്ടന്‍', 'രണ്ടാം ഭാവം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് പൂര്‍ണിമ. നടന്‍ ഇന്ദ്രജിത് സുകുമാരനെ വിവാഹം ചെയ്ത ശഷം അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി മാറിനിന്ന താരം 2019-ല്‍ 'വൈറസ്' എന്ന ചിത്രത്തിലൂടെയും പിന്നീട് നിവിന്‍ പോളി ചിത്രം 'തുറമുഖം', ഹിന്ദി വെബ് സീരീസ് 'കാലാ പാനി' എന്നിവയിലൂടെയും ശക്തമായ തിരിച്ചുവരവ് നടത്തുകയുണ്ടായി.

poornima indrajith buys vinfast vf 7

അഭിനയത്തിന് പുറമെ കേരളത്തിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച 'പ്രാണാ' എന്ന ബൂട്ടിക് ബ്രാന്‍ഡിന്റെ അമരക്കാരി കൂടിയാണ് പൂര്‍ണിമ. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒട്ടുമിക്ക നടിമാരുടെയും കോസ്റ്റ്യൂം ഡിസൈനറായി പൂര്‍ണിമ തിളങ്ങിയിട്ടുണ്ട്. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പൂര്‍ണിമ സ്വന്തം വ്യക്തിത്തത്തിന് അനുയോജ്യമായ ലുക്കിലും നിറത്തിലുമുള്ള കാര്‍ ആണ് തിരഞ്ഞെടുത്തത്. വിന്‍ഫാസ്റ്റ് മോഡലിലൂടെ ഇവികളിലേക്ക് ചുവടുമാറുന്ന സെലിബ്രിറ്റികളുടെ നിരയിലേക്ക് എന്‍ട്രി നടത്തിയ പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, July 8, 2026, 18:28 [IST]
English summary
Actress poornima indrajith buys new vinfast vf7 electric suv
കൂടുതല്‍... #celebrity car #vinfast #india #electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X