അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണൻകുട്ടി

എംജി മോട്ടറിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ ഹെക്ടര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി രചന നാരായണൻകുട്ടി. എംജിയുടെ തൃശൂരിലെ ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഇതിന്റെ വീഡിയോ പിന്നീട് താരം തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബുക്ക് ചെയ്തിട്ട് അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വാഹനം ലഭിച്ചതെന്നും, തനിക്ക് ഈ വാഹനം നിര്‍ദ്ദേശിച്ച സുഹൃത്തുകള്‍ക്കും എംജി ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഏത് വകഭേദമാണ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും, വൈന്‍ റെഡ് നിറത്തിലുള്ള വാഹനമാണ് രചന വാങ്ങിയത്. നേരത്തെ ലെനയും ഹെക്ടര്‍ സ്വന്തമാക്കിയിരുന്നു. ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് ജൂണിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എന്ന പേരിലെത്തിയ വാഹനം അധികം വൈകാതെ തന്നെ ജനപ്രീയ വാഹനമായി മാറി. എംജി ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടറിന്റെ വില്‍പ്പന ഏകദേശം 13,000 -ല്‍ അധികം കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയും, കൂടുതല്‍ ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ ജനപ്രീതിക്കു പിന്നില്‍.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നാല് വകഭേദങ്ങളിലാണ് വാഹനം എത്തിയിരിക്കുന്നത്. ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നീ വാഹനങ്ങളുമായാണ് ഹെക്ടര്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹെക്ടറിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ മാസം മുതല്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

168 bhp കരുത്തും 350 Nm torque ഉം നല്‍കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 141 bhp കരുത്തും 250 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഹെക്ടറിന് കരുത്തേകുന്നത്.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഇതേസമയം ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി പെട്രോള്‍ പതിപ്പില്‍ ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

പെട്രോളില്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും വിപണിയില്‍ എത്തുന്നുണ്ട്. സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 12 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുന്നതായിരിക്കും പെട്രോള്‍ ഹൈബ്രിഡ്. 48V ശേഷിയുള്ള വൈദ്യുത മോട്ടോറാണ് ഹൈബ്രിഡ് പതിപ്പില്‍ എംജി ഉപയോഗിക്കുന്നത്.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

നിലവില്‍ എംജിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും സര്‍വീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും 2020 മാര്‍ച്ച് മാസത്തോടെ 250 ഡീലര്‍ഷിപ്പുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഹെക്ടറിന്റെ വിജയത്തിന് പിന്നാലെയാണ് ZS എന്നൊരു ഇലക്ട്രിക്ക് വാഹനത്തെയും കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ZS-നെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

വാഹനം അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ മാത്രമേ വെളിപ്പെടുത്തുകയുള്ളു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാകും ZS ഇലക്ട്രിക്ക് എംജി പുറത്തിറക്കുക.

അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

അധികം വൈകാതെ തന്നെ എംജി നിരയില്‍ നിന്നും ഒരു ആറ് സീറ്റര്‍ വാഹനം കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തും. അടുത്തിടെ വാഹനം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റൊരു പേരിലാകും വാഹനം വിണിയില്‍ എത്തുക.

More from DriveSpark

Article Published On: Tuesday, December 17, 2019, 13:25 [IST]
English summary
Malayalam Actress Rachana Narayanankutty bought MG Hector. Read more in Malayalam.
കൂടുതല്‍... #എംജി മോട്ടോർ #mg motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X