ആഡംബരത്തിന്റെ രാജകുമാരൻ; മെയ്ബാക്ക് GLS 600 സ്വന്തമാക്കി താരസുന്ദരി രാകുൽ പ്രീത്ത്

വ്യത്യസ്തമായ പല വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കൈയ്യടക്കിയ വ്യക്തിയാണ് നടി രാകുൽ പ്രീത് സിംഗ്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നിറസാനിധ്യമായ നടി അടുത്തിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ആഡംബര എസ്‌യുവികളിലൊന്നായ മെർസിഡീസ് മെയ്ബാക്ക് GLS 600 സ്വന്തമാക്കി ഇപ്പോൾ തലക്കെട്ടുകളിൽ നിറഞ്ഞിരിക്കുകയാണ്.

പുതിയ എസ്‌യുവിയുടെ ഡെലിവറി സ്വീകരിച്ചതിന് ശേഷം, താരം മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതായി കാണാം. പുതിയ കാറിന്റെ ചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് താരം മധുരം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനൽ ഈ വീഡിയോ തങ്ങളുടെ ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.

മെയ്ബാക്ക് GLS 600 സ്വന്തമാക്കി താരസുന്ദരി രാകുൽ പ്രീത്ത്

ചിത്രങ്ങളെടുക്കാനായി തന്റെ വസതിയിൽ എത്തിയവരെ അഭിവാദ്യം ചെയ്ത നടി എല്ലാവർക്കും നിർബന്ധമായി മധുരം നൽകുന്നത് വീഡിയോയിൽ കാണാം, വാഹനത്തിനൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്ത നടി എല്ലാവരോടും നന്ദി പറഞ്ഞ് അകത്തേക്ക് കേറി പോകുന്നതും കാണാം. വീഡിയോയിൽ, താരത്തിന്റെ മുഴുവൻ കാർ ശേഖരവും പിന്നിലായി കാണാനാവും.

ഈ ശേഖരത്തിലെ ക്രൗൺ ജുവൽ എന്നത് അടുത്തിടെ വാങ്ങിയ മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവി തന്നെയാണ്. ഒബ്സിഡിയൻ ബ്ലാക്ക് ഷേഡിലാണ് താരത്തിന്റെ GLS 600 ഒരുക്കിയിരിക്കുന്നത്. മെർസിഡീസ് മെയ്ബാക്ക് GLS 600 ഇന്ത്യയിൽ ബോളിവുഡിലും മറ്റ് വ്യവസായ രംഗത്തും നിന്നുമുള്ള പ്രധാനികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്‌യുവികളിലൊന്നാണ്.

മെയ്ബാക്ക് GLS 600 സ്വന്തമാക്കി താരസുന്ദരി രാകുൽ പ്രീത്ത്

ഈ ഭീമാകാരമായ ആഡംബര എസ്‌യുവിയിൽ ക്രോമിൽ പൊതിങ്ങ കൂറ്റൻ ഫ്രണ്ട് ഗ്രില്ല്, B -പില്ലറിൽ ക്രോം ഇൻസെർട്ടുകൾ, D -പില്ലറിൽ മെയ്ബാക്ക് ലോഗോ എന്നിവ ഉൾപ്പെടെയുള്ള മേബാക്ക് ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുന്നു. കൂടാതെ വാഹനത്തിന് കൂറ്റൻ ക്രോം മൾട്ടിസ്‌പോക്ക് അലോയി വീലുകളും ലഭിക്കുന്നു.

അകത്തേക്ക് കടക്കുമ്പോൾ, GLS 600 -ന് നാല് അല്ലെങ്കിൽ അഞ്ച് സീറ്റർ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നു. നാല് സീറ്റർ പതിപ്പിന് ഷാംപെയിൻ ബോട്ടിലുകൾ സൂക്ഷിക്കാൻ റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റർ കൺസോൾ ലഭിക്കുന്നു. ഇതിന് രണ്ട് സിൽവർ ഷാംപെയിൻ ഫ്ലൂട്ടുകളും ലഭിക്കുന്നു.

മെയ്ബാക്ക് GLS 600 സ്വന്തമാക്കി താരസുന്ദരി രാകുൽ പ്രീത്ത്

നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സൺറൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകൾ എന്നിവ പോലെ ഒട്ടനവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. കൂടാതെ പിൻസീറ്റുകളിൽ റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയിൻമെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്, അവ എസ്‌യുവിയ്‌ക്കൊപ്പം സ്റ്റാൻഡേർഡായി മെർസിഡീസ് വാഗ്ദാനം ചെയ്യുന്നു.

GLS 600 -ന് നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക്കായി എക്സ്റ്റെൻഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, ഒരു ഷോഫർ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകൾ നിയന്ത്രിക്കാൻ ഒരു പിൻ-സീറ്റ് ടാബ്‌ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങിയ അധിക ഫീച്ചറുകളും ലഭിക്കുന്നു.

സേഫ്റ്റിയുടെ കാര്യത്തിൽ, ആക്ടീവ് ഡിസ്റ്റൻസ് അസിസ്റ്റ് ഡിസ്‌ട്രോണിക്, ആക്ടീവ് ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകൾ ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഡ്രൈവ്‌ട്രെയിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, ഈ മാമോത്ത് എസ്‌യുവിയ്ക്ക് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ലഭിക്കുന്നത്.

എഞ്ചിൻ 557 PS മാക്സ് പവറും 730 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഹൈബ്രിഡ് സിസ്റ്റം മറ്റൊരു 22 PS കരുത്തും ആവശ്യാനുസരണം 250 Nm ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലൂടെയാണ് നാല് വീലുകളിലേക്കും പവർ എത്തുന്നത്.

മുകളിൽ സൂചിപ്പിച്ചതുപോലെ, രാകുൽ പ്രീത് സിംഗിന്റെ ഗാരേജിലെ ഏറ്റവും പുതിയ അഡീഷനാണ് മെർസിഡീസ് മെയ്ബാക്ക് GLS 600. എന്നിരുന്നാലും, മറ്റ് ജർമ്മൻ ആഡംബര കാറുകളും താരത്തിന്റെ പക്കലുണ്ട്. വീഡിയോയിൽ നിന്ന്, മുൻ തലമുറ മോഡലായ ഒരു ഗ്രേ മെർസിഡീസ് E-ക്ലാസ് സെഡാൻ കാണാം.

അതുപോലെ തന്നെ ബ്ലാക്ക് ഷെയ്ഡിൽ പൂർത്തിയാക്കിയ E-ക്ലാസിന്റെ പഴയ തലമുറയും രാകുലിന് സ്വന്തമായുണ്ടെന്ന് നമുക്ക് കാണാം. മെർസിഡീസ് മെയ്ബാക്ക് GLS 600 -ന് പിന്നിലെ മൂലയിൽ പാർക്ക് ചെയ്തിരുന്ന ഒരു ബിഎംഡബ്ല്യു X5 എസ്‌യുവിയും താരത്തിന്റെ കൈവശമുണ്ട് എന്നത് കാണാൻ സാധിക്കും.

More from DriveSpark

Article Published On: Wednesday, September 13, 2023, 10:47 [IST]
English summary
Actress rakul preet gifts herself a new mercedes maybach gls 600 suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X