എമ്പുരാന്‍ നിര്‍മാതാക്കളുടെ ബോംബ് പടത്തിലെ നായിക! ലൈക്ക പൂട്ടിക്കെട്ടുമ്പോള്‍ കൂളായി മെയ്ബാക്കില്‍ കറക്കം
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് തങ്ങളുടെ അള്‍ട്രാ ലക്ഷ്വറി കാറുകള്‍ മെയ്ബാക്ക് എന്ന ബ്രാന്‍ഡിന് കീഴിലാണ് പുറത്തിറക്കുന്നത്. ലക്ഷ്വറിയുടെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന മെയ്ബാക്ക് കാറുകള്‍ക്ക് ഇന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയാണ്. അത്യാഡംബരങ്ങള്‍ നിറഞ്ഞ ഒരു മോഡലാണ് മെര്‍സിഡീസ്-ബെന്‍സ് മെയ്ബാക്ക് GLS. കമ്പനിയുടെ എസ്‌യുവി നിരയിലെ അത്യാഡംബര മോഡലാണിത്. മെയ്ബാക്കിന്റെ സിഗ്‌നേച്ചര്‍ അലങ്കാരമുള്ള എക്സ്റ്റീരിയറും അത്യാഡംബര തുളുമ്പുന്ന ഇന്റീരിയറുമാണ് ഈ മോഡലിന്റെ ആകര്‍ഷണം. ഇപ്പോള്‍ ഒരു ബോളിവുഡ് സുന്ദരി ഈ കാറില്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത് ആരാണെന്ന് നോക്കാം.
2022 ജൂണിലാണ് മെയ്ബാക്കിന്റെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബാക്ക് GLS 600. S ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് GLS. ആകെ 2 വേരിയന്റുകളിലാണ് മെര്‍സിഡീസ് മെയ്ബാക്ക് GLS വില്‍പ്പനക്കെത്തുന്നത്. 600 4Matic, നൈറ്റ് സീരീസ് എന്നീ വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. യഥാക്രമം 3.90 കോടി രൂപയ്ക്കും 4.27 കോടി രൂപയ്ക്കുമാണ് ഇത് വില്‍ക്കുന്നത്.

4.0 ലീറ്റര്‍ ട്വീന്‍ ടര്‍ബോ V8 എഞ്ചിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. 550 bhp പവറും 770 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 Nm അധിക ടോര്‍ക്കും 21 bhp പവറും നല്‍കും.
വാഹനത്തില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. വെറും 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു.4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ മെയ്ബാക്ക് ലഭ്യമാണ്. 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും മെമ്മറി ഫംഗ്ഷനുള്ളതുമാണ്.

4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍-പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു.
ഈ കാര്‍ ഉപഭോക്താക്കളുടെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്‌സണലൈസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. പ്രമുഖ നടിയായ രാകുല്‍ പ്രീത് സിംഗ് മെര്‍സിഡീസ് മെയ്ബാക്കില്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലുഗു, തമിഴ്, ഹിന്ദി സിനിമകളിലെ മുന്‍നിര താരമാണ് രാകുല്‍ പ്രീത് സിംഗ്.

കന്നഡ സിനിമയായ ഗില്ലിയിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് തഗിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു. ലൗക്യം, പണ്ടഗെ ചേസ്‌കോ, സാറായ്‌നോഡു, ധ്രുവ, നന്നക്കു പ്രേമതോ, സ്‌പൈഡര്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. കാര്‍ത്തി അഭിനയിച്ച തീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രം കോളിവുഡില്‍ സ്റ്റാര്‍ വാല്യു ഉയര്‍ത്തി. 2014-ല്‍ യാരിയാന്‍ എന്ന ചിത്രത്തിലൂടെ രാകുല്‍ ബോളിവുഡ് അരങ്ങേറ്റം നടത്തി.
2010-കളുടെ അവസാനത്തോടെ ബോളിവുഡിലാണ് നടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് രാകുല്‍ നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്‌നാനിയെ വിവാഹം കഴിച്ചു. അതേവര്‍ഷം തന്നെയായിരുന്നു രാകുലിന്റെ കരിയറിലെ ഏറ്റവും വലിയ ഫേ്‌ലാപ്പ് സിനിമ സംഭവിച്ചതും. ശങ്കറിന്റെ 'ഇന്ത്യന്‍2' എന്ന സിനിമയില്‍ നായികയായിരുന്നു രാകുല്‍. 250 കോടി മുതല്‍മുടക്കില്‍ വന്ന ചിത്രത്തില്‍ 150 കോടി മാത്രമാണ് നേടാന്‍ സാധിച്ചത്. ബജറ്റിന്റെ 65 ശതമാനത്തോളം നഷ്ടമായിരുന്നു.
മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ സംസാര വിഷയമായ തമിഴ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആയിരുന്നു ഇതിന്റെ നിര്‍മാണം. ആശീര്‍വാദ് സിനിമാസിന്റെ കൂടെ നിര്‍മാണ പങ്കാളിയായിരുന്ന ലൈക്ക അവസാന നിമിഷം പിന്‍മാറാന്‍ കാരണം ഇന്ത്യന്‍ 2 അടക്കം അവസാനം പുറത്തിറങ്ങിയ പടങ്ങള്‍ ബോക്‌സ്ഓഫീസില്‍ പരാജയമായതാണ് കാരണമെന്നാണ് പറയപ്പെടുന്നത്. സിനിമകള്‍ പരാജയപ്പെട്ടാലും നടീ-നടന്‍മാരുടെ ലൈഫ്‌സ്‌റ്റെലിന് മാറ്റങ്ങളൊന്നും വരാന്‍ പോകുന്നില്ല എന്നതിന് തെളിവാണ് രാകുല്‍ പ്രീത് അടക്കമുള്ള താരങ്ങള്‍.


Click it and Unblock the Notifications








