ഗരാജില്‍ ബെന്‍സുകളുടെ നിര, എന്നിട്ടും സഞ്ചാരം ഓട്ടോയില്‍! ഈ മാസം വിവാഹിതയാകുന്ന താരസുന്ദരിയെ മനസ്സിലായോ?

തെന്നിന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് രാകുല്‍ പ്രീത് സിംഗ് (Rakul Preet Singh). തമിഴ്, തെലുങ്ക് ഭാഷകള്‍ക്ക് പുറമെ ബോളിവുഡിലും സാന്നിധ്യമറിയിച്ച താരസുന്ദരി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകാന്‍ പോകുകയാണ്. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയെയാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജീവിതപങ്കാളിയാക്കാന്‍ പോകുന്നത്.

ഈ മാസം 22-ാം തീയതിയായിരിക്കും രാകുല്‍ പ്രീത് സിംഗിന്റെയും ജാക്കിയുടെയും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി ഡേറ്റിംഗിലായിരുന്ന ഇരുവരും എവിടെ വെച്ചാണ് വിവാഹിതരാകുന്നതെന്നതിനെ കുറിച്ചുള്ള അന്തിമ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും താരജോഡി ബീച്ച് ഡെസ്റ്റിനേഷന്‍ ആയിരിക്കും വിവാഹത്തിനായി തെരഞ്ഞെടുക്കുകയെന്നാണ് അറിവ്. അങ്ങനെ വരുമ്പോള്‍ ഗോവയായിരിക്കും താരവിവാഹത്തിന് വേദിയാകുക. ഫെബ്രുവരി 19 മുതല്‍ 21 വരെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ കൊഴുപ്പിക്കും.

rakul preet singh rides an auto

വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയില്‍ രാഹുല്‍ പ്രീത് സിംഗിന്റെ ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുകയാണ്. രാഹുല്‍ പ്രീത് സിംഗ് ഒരു ഓട്ടോയില്‍ നിന്ന് ഇറങ്ങി വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഫേ്‌ലാറല്‍ പ്രിന്റുകളുള്ള മഞ്ഞ നിറത്തിലുള്ള ഡ്രസില്‍ അതീവ സുന്ദരിയായിട്ടാണ് രാകുല്‍ കാണപ്പെട്ടത്. മിനിമലായ ആക്‌സസറികളുമായി വന്ന രാകുല്‍ ഫേസ്മാസ്‌ക് അണിഞ്ഞിരുന്നു.

ഓട്ടോക്കാരന് കൂലി കൊടുത്ത ശേഷം ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി നടി പെട്ടെന്ന് അടുത്തുണ്ടായിരുന്ന ബില്‍ഡിംഗിലേക്ക് കയറിപ്പോയി. സ്ഥലം ഏതാണെന്ന് വ്യക്തമല്ലെങ്കിലും മുംബൈയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. രാകുലിനെ പോലെ പ്രശസ്തയായ ഒരു നടി സാധാരണക്കാരുടെ വാഹനമായ ഓട്ടോയില്‍ സഞ്ചരിക്കുന്നത് കണ്ട അമ്പരപ്പിലാണ് ആരാധകര്‍.

rakul preet singh rides an auto

മെര്‍സിഡീസ് ബെന്‍സ് GLE, മെര്‍സിഡീസ് ബെന്‍സ് GLA, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഓഡി Q3, ബിഎംഡബ്ല്യു 5 സീരീസ് എന്നിങ്ങനെ നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ള താരം യാത്ര വളരെ ലളിതമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കരുതാം. ഒരു സിനിമക്കായി രാകുല്‍ പ്രീത് സിംഗിന് 3 കോടി രൂപ വരെയാണ് പ്രതിഫലമെന്നാണ് വിവിധ മാധ്യമങ്ങള്‍ പറയുന്നത്.

കൈനിറയെ പണവും ഇത്രയും ആഡംബര കാറുകള്‍ നിറഞ്ഞ ഗരാജുമുള്ള രാഹുല്‍ പ്രീത് സിംഗ് വളരെ സിമ്പിളായി അതും വിവാഹം അടുത്തിരിക്കുന്ന വേളയില്‍ ഓട്ടോയില്‍ യാത്ര ചെയ്തത് എന്തുകൊണ്ടായിരിക്കും?. കാരണമറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടിയുടെ ലാളിത്യത്തിന് കൈയ്യടികള്‍ ലഭിക്കുന്നുണ്ട്. അവസാനമായി 'അയലാന്‍' എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിച്ച രാകുല്‍ പ്രീതിന്‍േറതായി ഒരു ബ്രഹ്‌മാണ്ഡ പടം വരാന്‍ പോകുന്നുണ്ട്.

rakul preet singh rides an auto

ഹിറ്റ്‌മേക്കര്‍ ശങ്കറിന്റെ 'ഇന്ത്യന്‍2' ആണ് രാകുലിന്റെ വരാന്‍ പോകുന്ന സിനിമ. 1996-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്. രാകുലിനെ കൂടാതെ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, എസ്‌ജെ സൂര്യ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഇന്ത്യന്‍2 സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതാദ്യമായല്ല ഒരു പ്രശസ്ത നടി ഓട്ടോയില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്

മുമ്പ് നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളും പ്രമുഖ തെന്നിന്ത്യന്‍ നടിയുമായ കീര്‍ത്തി സുരേഷും ഓട്ടോയില്‍ യാത്ര ചെയ്ത സംഭവം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബോളിവുഡിലെ കഴിവുറ്റ യുവതാരങ്ങളില്‍ ഒരാളായ വരുണ്‍ ധവാനോടൊപ്പമായിരുന്നു കീര്‍ത്തി ഓട്ടോയില്‍ കറങ്ങിയത്. ഇരുവരുടെയും ഓട്ടോസവാരിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യയിലെ പല മഹാനഗരങ്ങളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ആഡംബര കാറുകള്‍ ഉപേക്ഷിച്ച് ക്യാബുകളിലും ഓട്ടോകളിലും മെട്രോകളിലും യാത്ര ചെയ്യുന്ന സെലിബ്രിറ്റികളുടെ എണ്ണം കൂടുകയാണ്. ഇഷ്ടം പോലെ ക്യാഷും വാഹനങ്ങളുമുണ്ടായിട്ടും ലളിതമായ ഗതാഗത മാര്‍ഗം സ്വീകരിക്കാന്‍ അവര്‍ കാണിക്കുന്ന മനസ്സിന് പലപ്പോഴും കൈയ്യടി കിട്ടാറുണ്ട്.

പണ്ടത്തെ ചെല്ല് പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട്. ഇത്തരം ലളിതമായ ഗതാഗത മാര്‍ഗം സ്വീകരിക്കുകയും കുറഞ്ഞ വിലയിലുള്ള കാറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ പബ്ലിസിറ്റി സ്റ്റണ്ടിംഗ് നടത്തുകയാണെന്നാണ് വിമര്‍ശനം ഉയരാറുള്ളത്. ഇവിടെ രാകുല്‍ പ്രീത് സിംഗിന്റെ ഓട്ടോ യാത്രയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Friday, February 9, 2024, 18:14 [IST]
English summary
Actress rakul preet singh took auto ride in mumbai amid wedding preparation viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X