500 കോടിയടിച്ച 3 ബ്ലോക്ക്ബസ്റ്ററുകളുള്ള ഏക നായിക! ഹാട്രിക്കിന് പിന്നാലെ യാത്രകള്‍ ബെന്‍സിലാക്കി നാഷനല്‍ ക്രഷ്
ഹിന്ദി സിനിമാ ലോകമായി ബോളിവുഡില്‍ പോയി തിളങ്ങിയ ഒത്തിരി തെന്നിന്ത്യന്‍ നടിമാരെ നമുക്കറിയാം. ശ്രീദേവി, ഐശ്വര്യ റായി, അസിന്‍, തമന്ന, കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്ഡെ, ശ്രുതി ഹാസന്‍, രാകുല്‍പ്രീതമ സിംഗ് എന്നിങ്ങനെ ആ പട്ടിക് നീണ്ട് നീണ്ട് പോകും. കന്നഡയില്‍ നിന്ന് തുടങ്ങി തെലുങ്കും കടന്ന് ഇപ്പോള്‍ ബോളിവുഡും കീഴടക്കിയ തെന്നിന്ത്യന്‍ താര സുന്ദരിയാണ് രശ്മിക മന്ദാന. ആരാധകര്‍ സ്നേഹപൂര്‍വ്വം 'നാഷണല്‍ ക്രഷ്' എന്ന് വിളിക്കുന്ന നടി രശ്മിക മന്ദാന 'പാന്‍ ഇന്ത്യന്‍' ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ഇന്ത്യ മൊത്തം അറിയപ്പെടുന്നത്.
അധികം നായികാ പ്രധാന്യമുള്ള വേഷങ്ങള്‍ അല്ല ചെയ്യുന്നതെങ്കിലും അടുത്ത കാലത്തായി രശ്മിക അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ബോക്സ് ഓഫീസില്‍ നിന്ന് പണം വാരിക്കൂട്ടിയിട്ടുണ്ട്. അല്ലു അര്‍ജുന്റെ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിലൂടെയാണ് രശ്മിക രാജ്യം മൊത്തം അറിയപ്പെടാന്‍ തുടങ്ങിയത്. ശേഷം രണ്‍ബീര്‍ കപൂറിന്റെ നായികയായി സന്ദീപ് റെഡ്ഡി വങ്ക ചിത്രമായ അനിമലിലൂടെ ബോളിവുഡില്‍ എത്തി. വയലന്‍സിന്റെ അതിപ്രസരമുള്ള ചിത്രം ആ വര്‍ഷം ബോക്സ്ഓഫീസ് റെക്കോഡുകള്‍ കടപുഴക്കി.

ശേഷം വന്ന പുഷ്പ 2 ബോക്‌സ്ഓഫീസില്‍ നിന്ന് 2000 കോടി രൂപയ്ക്കടുത്താണ് വാരിക്കൂട്ടിയത്. ദേ ഇപ്പോള്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ 'ഛാവ' എന്ന വിക്കി കൗശല്‍ ചിത്രവും പണംവാരിക്കൂട്ടുകയാണ്. ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 500 കോടിയോട് അടുക്കുകയാണ്. ഇതോടെ 500 കോടി കളക്ഷന്‍ നേടിയ മൂന്ന് പടങ്ങളില്‍ നായികയായ ഏക താരമായി രശ്മിക മാറി.
ചുരുക്കിപ്പറഞ്ഞാല്‍ രശ്മികയുടെ സാന്നിധ്യമുള്ള ചിത്രങ്ങള്‍ എല്ലാം ബോക്സ്ഓഫീസ് ഹിറ്റാകുന്നതിനാല്‍ അവരെ ഭാഗ്യനായികയായി വിലയിരുത്തുന്നു. അടുത്തതായി വരാന്‍ പോകുന്നത് സല്‍മാന്‍ ഖാന്റെ 'സിക്കന്ദര്‍' എന്ന ചിത്രമാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലും പ്രതീക്ഷകള്‍ ഏറെയാണ്. ബോളിവുഡില്‍ ചുവടുറപ്പിക്കുന്ന രശ്മികയെ ഇപ്പോള്‍ ഇടക്കിടെ മുംബൈ വിമാനത്താവളത്തില്‍ കാണപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം നടിയെ വില കൂടിയ മെര്‍സിഡീസ് ബെന്‍സില്‍ വിമാനത്താവളത്തില്‍ വെച്ച് കണ്ടു. തിളങ്ങുന്ന മെര്‍സിഡസ് ബെന്‍സ് കാറില്‍ നടി രശ്മിക മന്ദാന വിമാനത്താവളത്തില്‍ എത്തിയത് അവിടെയുണ്ടായിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി. സിക്കന്ദര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനോ അനുബന്ധ ജോലികള്‍ക്കോ വേണ്ടിയായിരിക്കാം രശ്മിക മന്ദാന മുംബൈയില്‍ എത്തിയത്. ആ സമയത്ത് എടുത്ത വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഈ വീഡിയോയില്‍ നടി രശ്മിക മന്ദാനയെ കൂടാതെ ഏവരെയും ആകര്‍ഷിക്കുന്നത് അവരുടെ പുതിയ മെര്‍സിഡീസ് ബെന്‍സ് കാറാണ്. ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന ആഡംബര സെഡാന്‍ ആയ S-ക്ലാസ് ആയിരുന്നു നടി ഉപയോഗിച്ചിരുന്നത്. ഇത് നടി വാങ്ങിയതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപക്ഷേ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ യാത്രാ സൗകര്യത്തിനായി തരപ്പെടുത്തി നല്‍കിയതുമാകാം. രശ്മികയ്ക്ക് കാര്‍ ഓടിക്കാന്‍ അറിയാമെങ്കിലും അവര്‍ ബെന്‍സിന്റെ പിന്‍സീറ്റില്‍ ഇരുന്നാണ് വന്നത്.

മെര്‍സിഡീസ് S-ക്ലാസിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ് ഇത്. രശ്മികയെ കൂടാതെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാന്‍, നടി നിമ്രത് കൗര്‍,ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങളും ഈ ആഡംബര കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഡീസല്‍, ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഇത് വില്‍ക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷന് നിലവില്‍ 1.79 കോടി രൂപയും ഹൈബ്രിഡ് ഓപ്ഷന് 1.90 കോടി രൂപയുമാണ് വില.
S450 എന്ന പെട്രോള്‍ മോഡലാണ് രശ്മിക മന്ദാന വാങ്ങിയതെന്നാണ് വിവരം. എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, കീലെസ് ഗോ (കീ ഇല്ലാതെ തന്നെ ലോക് ചെയ്യാനും അണ്‍ലോക് ചെയ്യാനുമുള്ള സൗകര്യം, ലൈറ്റ് വെയ്റ്റ് അലോയ് വീലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകള്‍.
പിന്‍സീറ്റ് യാത്രക്കാര്‍ക്കായി രണ്ട് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, എല്ലാ സീറ്റുകള്‍ക്കും മസാജ്, വെന്റിലേഷന്‍ ക്രമീകരണങ്ങള്‍, ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങി പ്രീമിയം ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡയമണ്ട് വൈറ്റ് ബ്രൈറ്റ്, ഒനിക്സ് ബ്ലാക്ക്, നോട്ടിക്കല്‍ ബ്ലൂ, ഹൈ-ടെക് സില്‍വര്‍ എന്നിങ്ങനെ ആകെ 4 കളര്‍ ഓപ്ഷനുകളിലാണ് S-ക്ലാസ് ഇന്ത്യയില്‍ വില്‍ക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ ഔഡി A8, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് മത്സരിക്കുന്നത്.


Click it and Unblock the Notifications








