റോക്കിയെ വിറപ്പിച്ച ഭാര്യയും തെന്നിന്ത്യന്‍ പടങ്ങള്‍ പാൻ ഇന്ത്യൻ ഹിറ്റാക്കുന്ന ഭർത്താവും കറങ്ങുന്ന കാർ കണ്ടോ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ആഡംബര കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സിന് സമ്പര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ വലിയ പ്രചാരമാണുള്ളത്. അതുകൊണ്ട് തന്നെ തങ്ങളുടെ മികച്ച ഗ്ലോബല്‍ മോഡലുകള്‍ അവര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നു. ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ തീരത്തെത്തിച്ച ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് GLS. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവികളില്‍ ഒന്നായ GLS സിനിമാ താരങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. ഈ 7 സീറ്റര്‍ ആഡംബര എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 1.34 കോടി രൂപയാണ് എക്‌സ്-ഷോറൂം വില.
കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 1.39 കോടി രൂപയാണ്. ഈ കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം 1.70 കോടി രൂപയ്ക്ക് മുകളില്‍ പോകും. 5.2 മീറ്റര്‍ നീളവും 1.96 മീറ്റര്‍ വീതിയുമുള്ള ഒരു വമ്പന്‍ എസ്‌യുവിയാണ് മെര്‍സിഡീസ് ബെന്‍സ് GLS. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ GLS ലഭ്യമാണ്.

പെട്രോള്‍ പതിപ്പായ GLS 450, 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ എഞ്ചിനുമായി വരുന്നു. അത് 381 PS പവറും 500 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ എഞ്ചിനാണ് ഡീസല്‍ പതിപ്പായ GLS 450d-ക്ക് തുടിപ്പേകുന്നത്.ഇത് 367 PS പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. മെര്‍സിഡീസ് GLS എസ്‌യുവിയുടെ രണ്ട് പതിപ്പുകള്‍ക്കും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡാണ്.
മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ആവശ്യാനുസരണം 20 PS ബൂസ്റ്റും 200 Nm അധിക ടോര്‍ക്കും നല്‍കുന്നു. എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പില്‍ പുതിയ സ്റ്റിയറിംഗ് വീല്‍, പുതിയ MBUX ഇന്റര്‍ഫേസ്, ഫിംഗര്‍പ്രിന്റ് ടെലിമാറ്റിക്സ് സെന്‍സര്‍ എന്നിവയെല്ലാം യാത്രകളെ പ്രീമിയമാക്കുന്നുണ്ട്. 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ 590-വാട്ട് ഓഡിയോ സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫ്രണ്ട്, റിയര്‍ യാത്രക്കാര്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ്, സൗണ്ട് കസ്റ്റമൈസേഷന്‍ തുടങ്ങിയവ സവിശേഷതകള്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തിലും ഈ കാര്‍ മികച്ച് നില്‍ക്കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും എന്നിവയെല്ലാം ലഭിക്കുന്നു. ആഡംബരവും പെര്‍ഫോമന്‍സും സുരക്ഷയുമെല്ലാം ഒത്തുചേരുന്നതിനാലാണ് ഈ കാര്‍ സെലബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ടതാകുന്നത്.
ഒരുകാലത്ത് ബോളിവുഡ് ഭരിച്ച താരറാണി ഇപ്പോള്‍ ഈ കാറില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അത് മറ്റാരുമല്ല രവീണ ടണ്ടനാണ്. 1990-കളില്‍ ദില്‍വാലേ, മൊഹ്‌റ, ഖിലാഡിയോം കാ ഖിലാഡി, സിദ്ധി, ലാഡ്‌ല, ബഡേ മിയാന്‍ ഛേട്ടേ മിയാന്‍, ദുല്‍ഹേ രാജ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2000-ങ്ങളില്‍ ആര്‍ട് ഹൗസ് സിനിമകളില്‍ ഭാഗമായ വവീണ ടണ്ടന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി.

2004-ല്‍ സിനിമാ വിതരണക്കാരനായ അനില്‍ തഡാനിയെ വിവാഹം ചെയ്തതോടെ സിനിമയില്‍ അത്ര സജീവമായിരുന്നില്ല. 2022-ല്‍ പാന്‍ ഇന്ത്യന്‍ ഹിറ്റായ കെജിഎഫ്: ചാപ്റ്റര്‍ 2 എന്ന സിനിമയില്‍ രമിക സെന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് രവീണ അത്യുഗ്രന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. താരത്തിന്റെ മകള്‍ റാഷ തഡാനിയും ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രവീണയെ പോലെ തന്നെ ഭര്‍ത്താവ് അനില്‍ താഡാനിയും ഇപ്പോള്‍ വാര്‍ത്തകളില്‍ താരമാണ്.
തെന്നിന്ത്യന്‍ ബിഗ്ബജറ്റ് സിനിമകള്‍ ഹിന്ദി ബെല്‍റ്റുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന ഡിസ്ട്രിബ്യൂട്ടറാണ് അദ്ദേഹം. സൗത്ത് ഇന്ത്യയില്‍നിന്നടക്കമുള്ള വലിയ പാന്‍-ഇന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യയിലെ തിയ്യേറ്ററുകളില്‍ എത്തിച്ചത് അനില്‍ തഡാനിയുടെ എഎ ഫിലിംസ് ആണ്. ബാഹുബലി, കെജിഎഫ്, പുഷ്പ ഫ്രാഞ്ചൈസികള്‍ക്ക് പുറമെ പൃഥ്വിരാജിന്റെ ആടുജീവിതവും സലാറും നോര്‍ത്തിലെ തീയറ്ററുകളില്‍ എത്തിച്ചത് ഇദ്ദേഹമാണ്. അനില്‍ വിതരണത്തിനെടുത്ത ചിത്രങ്ങളുടെ പാന്‍-ഇന്ത്യന്‍ വിജയം അദ്ദേഹത്തെ സിനിമാ ലോകത്തെ പുതിയ സംസാര വിഷയമാക്കി മാറ്റിയിട്ടുണ്ട്.

സിനിമാ താരമായ ഭാര്യയുടെയും ഹിറ്റ് വിതരണക്കാരന്റെയും കാര്‍ ശേഖരവും മികച്ചതാണ്. ജാഗ്വാര്‍ XJ, ഔഡി Q7, മെര്‍സിഡീസ് ബെന്‍സ് 350d, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയാണ് രവീണയുടെ ഗരാജിലെ പ്രധാന മോഡലുകളില്‍ ചിലത്. പുതിയ കാറുകളോട് പ്രിയമുണ്ടെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനും മടിയില്ലാത്ത ചലച്ചിത്ര താരം കൂടിയാണ് രവീണ. നടി ആദ്യമായി വാങ്ങിയത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മസ്ദ മിയാറ്റയായിരുന്നു.


Click it and Unblock the Notifications








