പെണ്ണേ നീ തീയാവുക; 22ാം വയസ്സിൽ സ്വന്തമാക്കിയത് 70 ലക്ഷത്തിൻ്റെ ആഡംബര എസ്‌യുവി

സ്വന്തം കാലിൽ നിന്ന് കൊണ്ട് ഒരു വാഹനം സ്വന്തമാക്കുക എന്നതൊരു ചെറിയ കാര്യമായി ആരം കരുതരുത്. പലരുടേയും സ്വപ്നമാണ് അത്. അത് സാധാരണക്കാരായാലും സെലിബ്രിറ്റികളായാലും സ്വന്തം കാശിന് ഒരു വാഹനം സ്വന്തമാക്കുക എന്നത് ആഗ്രഹമാണ്. 22-ാം വയസ്സിൽ ഒരു കാർ സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. അത് നിറവേറ്റാൽ ചിലർക്കൊക്കെയേ സാധിക്കാറുളളു. ആ കുട്ടത്തിൽപ്പെട്ട ഒരു നടിയാണ് റീം സമീർ ഷെയ്ഖ് എന്ന സുന്ദരി നായിക.ആറാം വയസ്സിൽ നീർ ഭരേ തേരേ നൈനാ ദേവി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഷെയ്ഖ് തൻ്റെ കരിയർ ആരംഭിച്ചത്.അത് കൊണ്ട് അഭിനയത്തിൽ അവരെ വെല്ലാൻ ആരുമില്ല എന്ന് തന്നെ പറേയണ്ടിയിരിക്കുന്നു.

താരം സ്വന്തമാക്കിയിരിക്കുന്നത് ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും പ്രിയപ്പെട്ട മോഡലായ X1 ആണ്. അല്ലാഹു എല്ലാ ദുഖങ്ങളും കേട്ടുവെന്നും എല്ലാ കണ്ണുനീരും കണ്ടുവെന്നും നിങ്ങൾക്ക് മനസിലാക്കി തരുന്ന രീതിയിൽ നിങ്ങളുടെ ജീവിതത്തിൽ ഓരോ കാര്യങ്ങൾ സംഭവിക്കുമെന്നാണ് ഡെലിവറി ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് താരം അടികുറിപ്പ് നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

reem shaikh buys bmw x1

ബാവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് X1. എസ്‌യുവി X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 50.90 ലക്ഷം മുതല്‍ 53.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ റീം ഷെയ്ഖ് തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. X1 പെട്രോള്‍ ആണെങ്കില്‍ 64.71 ലക്ഷം രൂപയും ഡീസലാണെങ്കില്‍ 68.77 ലക്ഷം രൂപയുമാണ് ഓണ്‍-റോഡ് വിലയായി മുടക്കേണ്ടത്.

പവര്‍ട്രെയിന്‍ വശം പരിശോധിക്കുകയാണെങ്കിൽ വാഹനത്തിൻ്റെ ആദ്യത്തെ 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 136 bhp പവററും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.

reem shaikh buys bmw x1

വലിയ കിഡ്നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് വശങ്ങളിലെ പ്രധാന ആകർഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും കാണാം. M സ്പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു.

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ ആഡംബര ഫീച്ചറുകളുടെ നിര തന്നെ എസ്‌യുവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

reem shaikh buys bmw x1

രജിസ്ട്രേഷൻ ഫീസ് തങ്ങൾ വഹിക്കുമെന്ന സന്തോഷ വാർത്ത ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ അത് ബിഎംഡബ്ല്യുവിൻ്റെ I7 മോഡലിന് മാത്രമാണ്. ബിഎംഡബ്ല്യുവിന്റെ പുതിയ വിലനിർണയ പദ്ധതിക്ക് കീഴിൽ ഇവി വാങ്ങുന്നവർ രജിസ്ട്രേഷൻ ഫീസ് വഹിക്കേണ്ടതില്ല. പകരം ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ അംഗീകൃത ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി ഇതിനായുള്ള ചെലവ് വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 30, 2025, 8:30 [IST]
English summary
Actress reem shaikh brings home new bmw x1 video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X