ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ

സിനിമ നടിമാരും നടൻമാരും ആഡംബര കാറുകളോട് ഏറെ ഭ്രമമുളള ആളുകൾ തന്നെയാണ്. അത് കൊണ്ട് തന്നെ ഓരോ വർഷം കൂടുമ്പോൾ ഒരു വാഹനമെങ്കിലും അവർ വാങ്ങാറുമുണ്ട്. ഇത്തവണ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത് വെബ് സീരിസുകളിലൂടെ ഹിന്ദി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ രുപാലി ഗാംഗുലി ആണ്. മെർസിഡീസ് ബെൻസ് ജിഎൽഇ ആണ് രുപാലി സ്വന്തമാക്കിയത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി തൻ്റെ സന്തോഷം പങ്ക് വച്ചത്. ഏറെ കാലത്തെ സ്വപ്നം സത്യമായി എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. GLE ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ അത് ഡീസൽ മാത്രമുള്ള മോഡലായിരുന്നു എന്നതായിരുന്നു പരിമിതി. എന്നാൽ ഇപ്പോൾ GLE 450 പെട്രോൾ യൂണിറ്റിൽ ലഭ്യമാകുന്നുണ്ട്. 48V മൈൽ‌ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ആഢംബര എസ്‌യുവിയിൽ ഇടംപിടിക്കുന്നത്. ഇത് പരമാവധി 367 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ

കൂടാതെ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവും പെട്രോൾ പതിപ്പിൽ ലഭ്യമാകുന്നു. 5.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും GLE 450 പതിപ്പിന് സാധിക്കുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു. എസ്‌യുവി കൂടുതൽ ആകർഷകമായ രൂപകൽപ്പനയും കൂടുതൽ വളഞ്ഞ എഡ്ജുകളുമായാണ് വരുന്നത്. മുൻവശത്തെ രൂപകൽപ്പന ബ്രാൻഡിന്റെ പരമ്പരാഗത ഇരട്ട-സ്ലാറ്റ് ക്രോം ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി മെർസിഡീസ് ബെൻസ് ത്രീ-പോയിന്റ് സ്റ്റാർ ലോഗോ ഉൾക്കൊള്ളുന്നു.

ഡിസൈനിന്റെ മറ്റ് പരിഷ്കരങ്ങളിൽ‌ ഡ്യുവൽ ഐബ്രോ എൽ‌ഇഡി ഡേ ടൈം രണ്ണിംഗ് ലൈറ്റുകളും പിന്നിൽ‌ എൽ‌ഇഡി ടൈൽ‌ലൈറ്റുകളും ഉള്ള പുതിയ ഹെഡ്‌ലാമ്പുകളും‌ ഉൾ‌പ്പെടുന്നു. അകത്തേക്ക് നീങ്ങുമ്പോൾ പുതിയ മെർസിഡീസ് ബെൻസ് GLE ഇരട്ട 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് വരുന്നത്. ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും രണ്ടാമത്തേത് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, എയർ‌മാറ്റിക് എയർ സസ്‌പെൻഷൻ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ. കൂടാതെ പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, നാല് -സോൺ തെർമോട്രോണിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മെർസിഡീസ് ബെൻസ് GLE -യിൽ വരുന്ന ചില സവിശേഷതകൾ.

രണ്ട് വർഷം മുൻപാണ് കമ്പനി മെർസിഡീസ് GLE 450, GLE 400d എന്നീ രണ്ട് മോഡലുകളെ അവതരിപ്പിച്ചത്. നിലവിൽ മെർസിഡീസിന്റെ ഇന്ത്യൻ GLE ശ്രേണിയിൽ GLE 300d, GLE 450, GLE 400d, GLE 400d ഹിപ് ഹോപ്പ് എഡിഷൻ എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്. ഹിപ്പ് ഹോപ്പ് എഡിഷന് മറ്റ് മോഡലുകളുമായി താരതമ്യം ചെയ്താൽ 36 ലക്ഷം രൂപ കൂടുതലാണ്. GLE 400d ഹിപ് ഹോപ് ഒരു CBU ഇറക്കുമതി ഉൽപ്പന്നമായാണ് ഇന്ത്യയിൽ എത്തുന്നുവെന്നതാണ് ഈ വില വ്യത്യാസത്തിന്റെ പ്രധാന കാരണം. സ്റ്റാൻ‌ഡേർഡ് GLE 400d പ്രാദേശികമായി കൂട്ടിച്ചേർത്ത മോഡലുമാണ് എന്നത് ശ്രദ്ധേയമാണ്.

ആ വില വ്യത്യാസത്തിന്റെ ഒരു ഭാഗം ഓഫർ കിറ്റിന്റെ തലത്തിൽ നിന്നുമാണ് വരുന്നത്.മെർക്കിന്റെ ഇ-ആക്റ്റീവ് ബോഡി കൺട്രോൾ സസ്പെൻഷൻ, 13 സ്പീക്കർ, 590 ഡബ്ല്യു ബർമസ്റ്റർ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, 9 എയർബാഗുകൾ തുടങ്ങിയ സവിശേഷതകളാണ് ഹിപ് ഹോപ് പതിപ്പിൽ ഉള്ളത്. ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് GLE മോഡലിന്റെ പ്രധാന എതിരാളി 82.90 മുതൽ 84.40 ലക്ഷം രൂപ വരെ വിലയുള്ള ബി‌എം‌ഡബ്ല്യു X5 ആണ്.ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

എന്തായാലും പുതുവർഷത്തിൽ എല്ലാവരും പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. കാരണം 2023 വർഷത്തിൽ നിരവധി മോഡലുകളാണ് വാഹന നിർമാതാക്കൾ അവതരിപ്പിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. അത് പോലെ തന്നെ ഇലക്ട്രിക് മേഖലയിലും വളരെ വലിയ കടുത്ത മത്സരം തന്നെയാണ് നടക്കാൻ പോകുന്നത്. എല്ലാ വാഹനനിർമാതാക്കളും തങ്ങളുടേതായ ഒരു ഇലക്ട്രിക് വാഹനം പുറത്തിറക്കാനുളള ശ്രമത്തിലാണ് താനും. ടാറ്റ കൈവശം വച്ചിരിക്കുന്ന കുത്തകയായ ഇലക്ട്രിക് മേഖല പിടിക്കുക എന്നതാണ് ഇവരുടെ എല്ലാം ലക്ഷ്യം

Most Read Articles

Malayalam
English summary
Actress rupali ganguly bought new mercedes benz gle images viral
Story first published: Monday, January 30, 2023, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X