സാമന്തയ്ക്ക് പ്രിയം ഏത് കാറിനോട്?
മധുരയിൽ വികെയർ ബ്രാഞ്ചിന്റെ മുപ്പത്തിരണ്ടാമത് ഷോറൂം ഉദ്ഘാടനെത്തിയ തെന്നിന്ത്യൻ താരം സാമന്തയുടെ ജാഗ്വർ കാറിന് നേരെ ഒരു കൂട്ടം ആരാധകരുടെ അക്രമണമുണ്ടായി. സാമന്തയെ കാണാൻ തടിച്ചുകൂടിയ ജനങ്ങളാണ് താരത്തെ കാണാൻ അനുവദിക്കാത്തതിനുള്ള പ്രക്ഷേഭത്താൽ ടയറിന്റെ കാറ്റഴിച്ചുവിട്ടത്. ക്ഷുഭിതരായ ജനങ്ങളെ അകറ്റാൻ പോലീസിന് ലാത്തി ചാർജ്ജും ചെയ്യേണ്ടതായി വന്നു.
മലയാള സിനിമയിലെ ഈ താരദമ്പതികൾക്കും ഓഡി
ഉദ്ഘാടന ശേഷം മറ്റൊരു കാറിൽ കേറി രക്ഷപ്പെടുകയായിരുന്നു താരം. താരത്തെ സുരക്ഷിതമായി കാറിൽ കേറ്റാൻ സുരക്ഷാ ഭടന്മാരും നന്നെ പണിപ്പെട്ടൂ. ഇതിനകം രണ്ട് ജാഗ്വർ സ്വന്തമായുള്ള സാമന്തയുടെ അവസാനം വാങ്ങിയ ജാഗ്വർ എക്സ്എഫ് ആറിനു നേരെയായിരുന്നു കാണികളുടെ അക്രമണം.

തൊട്ടതെല്ലാം പൊന്നാക്കി വ്യത്യസ്ത ഭാഷകളില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം തിളങ്ങി നില്‍ക്കുകയാണ് സാമന്തയിപ്പോൾ. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കാൻ ഈ താരത്തിന് കഴിഞ്ഞു.

ഇഷ്ടവാഹനത്തെ കുറിച്ച് ചോദിക്കുകയാണെങ്കിൽ സാമന്തയ്ക്ക് ഒരേ ഉത്തരമേയുള്ളൂ ജാഗ്വർ. അതുകൊണ്ട് തന്നെയാണ് മൂന്നാമത്തെ വാഹനവും ജാഗ്വർ തന്നെയാക്കിയത്.

45ലക്ഷം രൂപ ലോൺ എടുത്താണ് മൂന്നാമത്തെ ജാഗ്വർ സ്വന്തമാക്കിയതെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജാഗ്വറിനോടുള്ള കമ്പമായിരിക്കാം ലോൺ എടുത്തു കാറുവാങ്ങാനുള്ള കാരണം.

ബ്രിട്ടീഷ് നിർമാതാവ് ജാഗ്വറിൽ നിന്നുള്ള മിഡ് സൈസ് ലക്ഷ്വറി സെഡാനാണ് ജാഗ്വർ എക്സ്എഫ്ആർ. മികച്ച പെർഫോമൻസ് കാഴ്ചവെയ്ക്കുന്ന ഈ വാഹനം എക്സ്എഫ് മോഡലിന്റെ ടോപ്പ് എന്റ് വേരിയന്റാണ്.

ജാഗ്വറിന്റെ മറ്റ് ശ്രേണിയിലുള്ള വാഹനങ്ങളിൽ നിന്നും വിഭിന്നമായി സ്പോർടി ലുക്കോടുള്ള ഡിസൈനാണ് ഈ വാഹനത്തിനുള്ളത്.

503ബിഎച്ച്പി കരുത്തുള്ള 5.0ലിറ്റർ സൂപ്പർചാർജ്ഡ് വി8 പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

കരുത്തേറിയ എൻജിൻ കാരണം വെറും 4.7സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 62കിലോമീറ്റർ കൈവരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് വാഹനങ്ങളെ അനായാസം മറികടന്ന് പോകാൻ കഴിയുമെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

കാറിന്റെ അകത്തളത്തിലെ ആഡംബരത വർധിപ്പിക്കാനായി ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സുരക്ഷയ്ക്കായി മുന്നിൽ രണ്ട് എയർബാഗുകൾ, സൈഡ്-കർട്ടൻ എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കണട്രോൾ, എമർജൻസി ബ്രേക്ക് അസിസ്റ്റ്, എന്നീ ഘടകങ്ങളാണുള്ളത്.

74.21ലക്ഷമാണ് ജാഗ്വറിന്റെ ദില്ലി എക്സ്ഷോറൂം വില ഓൺ റോഡ് വില എൺപത് ലക്ഷത്തിലും അധികമാകാനാണ് സാധ്യത.

ബോളിവുഡിന്റെ കിങ് ഖാന് ഹൈബ്രിഡ് സൂപ്പർ കാർ

ഒടുവിൽ ഷംനയ്ക്കും ഓഡി!


Click it and Unblock the Notifications








