ജീവനാംശമായ 250 കോടി വേണ്ടെന്ന് വെച്ച നടി കറങ്ങുന്നത് ബെന്‍സില്‍! ആദ്യ നായകനാകേണ്ടിയിരുന്നത് ദിലീപ്

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്. ഇതൊരു ആഡംബര സെഡാന്‍ കാറാണ്. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെ ബോളിവുഡിലെ നിരവധി മുന്‍നിര സെലിബ്രിറ്റികളുടെ പക്കല്‍ മെര്‍സിഡീസ് S-ക്ലാസ് കാര്‍ ഉണ്ട്. ഈ കാര്‍ നിലവില്‍ 1.90 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. നികുതിയും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ക്കുമ്പോള്‍ ആഡംബര കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 2.40 കോടി രൂപ പൊടിക്കേണ്ടി വരും. ഇപ്പോള്‍ ഒരു നടി ഈ കാറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് ആരാണെന്ന് നോക്കാം.

വൈറല്‍ വീഡിയോയിലുള്ള നടി ഉപയോഗിക്കുന്നത് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S 450 4Matic ആണ്. പരമാവധി 362 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

samantha ruth prabhu spotted in mercedes benz s-class

വളരെ വില കൂടിയ ആഡംബര കാറായതിനാല്‍ തന്നെ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസില്‍ ജര്‍മന്‍ ബ്രാന്‍ഡ് നിരവധി പ്രീമിയം ഫീച്ചറുകള്‍ കുത്തിനറച്ചിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 20 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജറുകള്‍, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 എയര്‍ബാഗുകള്‍ എന്നിവയാണ് ഈ കാറിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍.

മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S450 4Matic ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു 7 സീരീസ് 740i M സ്‌പോര്‍ട്ടുമായി മത്സരിക്കുന്നു. ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ മോഡലില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ സാമന്തയാണ്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സാമന്ത ഒരു വിമാനത്താവളത്തില്‍ നിന്ന് മെര്‍സിഡസ് ബെന്‍സ് S--ക്ലാസില്‍ കയറിപ്പോകുന്നതാണ് കാണാനാകുക.

mercedes benz s-class

സൗത്തിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരില്‍ ഒരാളായ സാമന്ത പ്രധാനമായും തെലുഗു, തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. എന്നാല്‍ സാമന്തയുടെ ആദ്യത്തെ സിനിമയാകേണ്ടിയിരുന്നത് ഒരു മലയാള സിനിമയായിരുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സാമന്തയുടെ അമ്മ മലയാളിയായിരുന്നു. ദിലീപ് നായകനായി എത്തിയ കോമഡി ചിത്രം ക്രേസി ഗോപാലിനിലേക്ക് (2008) നായികയായി എത്തേണ്ടിയിരുന്നത് സാമന്തയെന്നായിരുന്നു 2023-ല്‍ വന്ന വാര്‍ത്തകള്‍.

സ്‌ക്രീന്‍ ടെസ്റ്റില്‍ സാമന്ത പങ്കെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദിലീപും സംവിധായകന്‍ ദീപു കരുണാകരനും അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓഡീഷനില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഉയരം കാരണമാണ് സാമന്ത ഒഴിവാക്കപ്പെട്ടതെന്നായിരുന്നു ദീപു പറഞ്ഞത്. സംഭവം ഓര്‍ക്കുന്നില്ലെന്നായിരുന്നു ഇതേ കുറിച്ച് സാമന്ത പ്രതികരിച്ചത്. 2010-ല്‍ യേ മായേ ചേസാവെ എന്ന തെലുഗു ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സാമന്തക്ക് പിന്നെ താരറാണിയായി വളരുന്ന കാഴ്ച നാം കണ്ടു.

samantha ruth prabhu spotted in mercedes benz s-class

തെലുഗു സൂപ്പര്‍ താരം നാഗചൈതന്യയെയായിരുന്നു നടി വിവാഹം ചെയ്തിരുന്നത്. നാല് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവര്‍ 2021-ല്‍ അവസാനിപ്പിച്ചു. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹവും ഡിവോഴ്‌സുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ അടുത്ത കാലത്തായി സെലിബ്രിറ്റികളുടെ വിവാഹ മോചനവും അതിനെ ചുറ്റിപ്പറ്റിയുള്ള നഷ്ടപരിഹാരവുമെല്ലാം വലിയ ചര്‍ച്ചയാണ്. ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വേര്‍പിരിഞ്ഞപ്പോഴും സാമന്ത ചര്‍ച്ചകളില്‍ വന്നിരുന്നു.

വിവാഹമോചന സമയത്ത് ചഹല്‍ ധനശ്രീ വര്‍മ്മയ്ക്ക് ജീവനാംശമായി 4.75 കോടി രൂപ നല്‍കന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നാഗചൈതന്യ മുന്നോട്ട് വെച്ച 250 കോടി രൂപ വേണ്ടെന്ന് വെച്ച സാമന്തയെ ധനശ്രീ വര്‍മ കണ്ടുപഠിക്കണമെന്നായിരുന്നു നെറ്റിസണ്‍സ് പറഞ്ഞത്. സിനിമയിലൂടെയും പരസ്യങ്ങളിലൂടെയും കോടികള്‍ സമ്പാദിക്കുന്ന സാമന്ത ഭീമമായ നഷ്ടപരിഹാര തുക പുഷ്പം പോലെ വേണ്ടെന്ന് വെക്കുകയായിരുന്നു.

ഇടക്ക് അസുഖ ബാധിതയായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന 37-കാരി ഇപ്പോള്‍ വീണ്ടും ലൈംലൈറ്റില്‍ സജീവമാണ്. ആഡംബര കാറുകളില്‍ സഞ്ചരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സാമന്തക്ക് ലക്ഷ്വറി കാറുകള്‍ അണിനിരക്കുന്ന മികച്ച ഒരു ഗരാജുണ്ട്. ബിഎംഡബ്ല്യു 7-സീരീസ്, ഔഡി Q7, മെര്‍സിഡീസ് ബെന്‍സ് G63 AMG, പോര്‍ഷ കേമാന്‍ GTS, ജാഗ്വാര്‍ XF, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് എന്നിവയാണ് അതിലെ പ്രധാനപ്പെട്ട മോഡലുകള്‍.

More from DriveSpark

Article Published On: Tuesday, April 15, 2025, 17:02 [IST]
English summary
Actress samantha ruth prabhu seen in mercedes benz s class luxury sedan
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X