പാതി മലയാളിയായ ഹിന്ദി സീരിയല്‍ നടി രണ്ടാമതും ബെന്‍സ് വാങ്ങി! 1 എപ്പിസോഡിന് വാങ്ങുന്നത് ₹85000 വരെ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് A-ക്ലാസ് (Mercedes Benz A-Class). ആദ്യമായി ആഡംബര കാര്‍ വാങ്ങുന്നവരെയും പ്രായോഗികമായ ഒരു അധിക വാഹനം തേടുന്ന നിലവിലുള്ള മെര്‍സിഡീസ്-ബെന്‍സ് ഉടമകളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ CLA സെഡാനിന്റെ പകരക്കാരനായി ഈ കാര്‍ കമ്പനി കൊണ്ടുവന്നത്. ഇത്തരത്തില്‍ പാതി മലയാളിയായ ഒരു പ്രമുഖ ഹിന്ദി സീരിയല്‍ നടി ഇപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് ഡെലിവറിയെടുത്തിട്ടുണ്ട്. അത് ആരാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

മെര്‍സിഡീസ് ബെന്‍സ് A-ക്ലാസിന് സ്ലീക്ക് എയ്‌റോഡൈനാമിക് ഡിസൈനാണ് വരുന്നത്. എല്‍ഇഡി ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവ മനോഹരവും ആധുനികവുമായ രൂപം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളുള്ള ഒരു ആഡംബര ക്യാബിനാണ് ഈ ലക്ഷ്വറി കാറില്‍ മെര്‍സിഡീസ് നല്‍കിയിരിക്കുന്നത്.

sana makbul buys mercedes-benz a-class

ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി ഡ്യുവല്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റുകള്‍. എ-ക്ലാസ് ലിമോസിന്‍ പെട്രോള്‍ (A 200), ഡീസല്‍ (A 200 d) എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡിസിടിയുമായും ഡീസല്‍ എഞ്ചിന്‍ 8-സ്പീഡ് ഡിസിടിയുമായും ബന്ധിപ്പിച്ചിരിക്കുന്നു. A 200 പെട്രോള്‍ വേരിയന്റിലെ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 161 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് നഗര, ഹൈവേ ഡ്രൈവിംഗില്‍ മികച്ച പ്രകടനം നല്‍കുന്നു. പെര്‍ഫോമന്‍സ് പ്രേമികള്‍ക്ക് മെര്‍സിഡീസ്-AMG A 35 വേരിയന്റ് കൂടുതല്‍ ശക്തമായ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു.

sana makbul buys mercedes-benz a-class

ദൈനംദിന യാത്രകള്‍ക്ക് പറ്റിയ സുഖസൗകര്യങ്ങള്‍ നല്‍കുന്ന ഈ കാര്‍ പ്രധാനമായും A-ക്ലാസ് ലിമോസിന്‍ ചെറുപ്പക്കാരായാണ് ആകര്‍ഷിക്കുന്നത്. താരതമ്യേന താങ്ങാനാവുന്ന വിലയില്‍ ടെക്‌നോളജിയും, സുഖസൗകര്യങ്ങളും നല്‍കുന്ന കംപ്ലീറ്റ് പാക്കേജായാണ് മെര്‍സിഡീസ്-ബെന്‍സ് ഈ മോഡലിനെ സ്ഥാപിക്കുന്നത്. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ, ഔഡി A4 പോലുള്ള കാറുകളാണ് എതിരാളികള്‍. മെര്‍സിഡീസ് A-ക്ലാസ് സെഡാനിന്റെ നിലവിലെ ഇന്ത്യയിലെ പ്രാരംഭ വില 46.05 ലക്ഷം രൂപയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള വിലയാണ് ഇത്.

ഇപ്പോള്‍ ഈ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ നടിയായ സന മഖ്ബൂല്‍ ആണ്. ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ സനയുടെ മാതാവ് മലയാളിയാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. 'കിത്നി മൊഹബത്ത് ഹേ 2', 'ഈസ് പ്യാര്‍ കോ ക്യാ നാം ദൂണ്‍?', 'അര്‍ജുന്‍'എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയായ സന 2014-ല്‍ ഡിക്കുലു ചൂഡക്കു രാമയ്യ എന്ന തെലുഗു സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്.

sana makbul buys mercedes-benz a-class

2017ല്‍ പുറത്തിറങ്ങിയ റങ്കൂണ്‍ എന്ന സിനിമയിലും സന അഭിനയിച്ചു.സിനിമയില്‍ വലിയ പേരെടുക്കാന്‍ സാധിച്ചില്ലെങ്കിലും റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സന. 'ഫിയര്‍ ഫാക്ടര്‍: ഖത്‌രോം കാ ഖിലാഡി 11' ഷോയില്‍ പങ്കെടുത്ത സന കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് ഒടിടി സീസണ്‍ 3 ടൈറ്റില്‍ വിറ്ററുമായി മാറിയിരുന്നു. 25 ലക്ഷം രൂപ പ്രൈസ് മണിയായി ലഭിച്ച സനക്ക് ആഴ്ചയില്‍ 12 ലക്ഷം രൂപ വീക്ക്‌ലി ഫീസായും ലഭിച്ചിരുന്നു.

സീരിയലില്‍ ഒരു എപ്പിസോഡ് ചെയ്യാന്‍ 50000 മുതല്‍ 85000 രൂപ വരെയാണ് നടി ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് സന പുത്തന്‍ മെര്‍സിഡീസ് ജിഎല്‍എസ് എസ്‌യുവി സ്വന്തമാക്കിയിരുന്നു. കരിയറില്‍ ഉയര്‍ച്ച നേടുന്നതിനൊപ്പം തന്റെ ഗരാജ് വലുതാക്കുന്ന സന രണ്ടാമതും മെര്‍സിഡീസ് തന്നെ വാങ്ങിയതില്‍ നിന്നും അവരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡ് ഏതാണെന്ന് വ്യക്തമാണ്.

More from DriveSpark

Article Published On: Monday, September 29, 2025, 18:27 [IST]
English summary
Actress sana makbul gifts herself brand new mercedes benz a class all details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X