ബോളിവുഡ്, മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരി! 90 ലക്ഷം മുടക്കി ബെന്‍സ് വാങ്ങി സുന്ദരി
ഷാഹിദ് കപൂറും കരീന കപൂറും തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രമാണ് 'ജബ് വി മെറ്റ്' (Jab We Met). ഇതില്‍ നായികയായ ഗീതയുടെ സഹോദരി രൂപ് കുമാര്‍ ധില്ലന്റെ വേഷം അവതരിപ്പിച്ച നടി സൗമ്യ ടണ്ടനെ (Saumya Tandon) ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. ബോളിവുഡ് കൂടാതെ ചില പഞ്ചാബി സിനിമകളിലും വേഷമിട്ട സൗമ്യ പക്ഷേ പ്രശസ്തയായത് ടിവി ഷോസിലൂടെയാണ്. ഭാബിജി ഗര്‍ പര്‍ ഹേ (Bhabi Ji Ghar Par Hai) എന്ന ഷോയിലെ ഗോരി മേം എന്ന കഥാപാത്രം അവര്‍ക്ക് ഏറെ കൈയ്യടി നേടിക്കൊടുത്തു.
അയ്‌സ ദേസ് ഹേ മേരാ, മേരി ആവാസ് കോ മില്‍ ഗയി റോഷ്‌നി, ഖുഷി, കോമഡി നൈറ്റ്‌സ് വിത് കപില്‍, എന്റര്‍ടെയിന്‍മെന്റ് കി രാത്, മല്ലിക ഇ-കിച്ചണ്‍ എന്നിവയാണ് സൗമ്യയുടെ പ്രശസ്തമായ ഷോകള്‍. ഇപ്പോള്‍ ഹിന്ദി സിനിമ ലോകത്ത് നിന്നും മെര്‍സിഡീസ് ബെന്‍സ് കാര്‍ ഉടമയാകുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് സൗമ്യ. ഇന്ത്യയില്‍ മൊത്തത്തില്‍ ഇപ്പോള്‍ എസ്‌യുവി ജ്വരമാണ്. അതിന്റെ ചുവടുപിടിച്ച് സെലിബ്രിറ്റികളും നിലവില്‍ ആഡംബര എസ്‌യുവികള്‍ക്ക് പിറകെയാണ്.

എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് സെഡാന്‍ മോഡലാണ് സൗമ്യ തെരഞ്ഞെടുത്തിരിക്കുന്നത്. ലക്ഷ്വറി സെഡാന്റെ പോളാര്‍ വൈറ്റ് ഷെയ്ഡിലുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഏത് വേരിയന്റാണ് സൗമ്യ തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ആഗോളതലത്തില്‍ മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും ജനപ്രിയ മോഡലായ ഇ-ക്ലാസ് നിലവില്‍ ഇന്ത്യയില്‍ ലോംഗ് വീല്‍ബേസ് (LWB) പതിപ്പിലാണ് വാഗ്ദാനം ചെയ്യുന്നത്.
E 200, E 220d, E 350d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ-സ്‌പെക്ക് സെഡാന്‍ വില്‍ക്കുന്നത്. 76.05 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി എക്‌സ്‌ഷോറൂം വില 89.15 ലക്ഷം രൂപ വരെ പോകുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ജര്‍മന്‍ ബ്രാന്‍ഡ് ആഡംബര സെഡാന്‍ ഓഫര്‍ ചെയ്യുന്നു.

ഇതില്‍ യഥാക്രമം 196 bhp, 192 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും 285 bhp പവറും 600 Nm ടോര്‍ക്കും നല്‍കുന്ന 3.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടുന്നു. എല്ലാ യൂണിറ്റുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. സെഡാന്റെ ഏറ്റവും ശക്തമായ ഡീസല്‍ വേരിയന്റ് വെറും 6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും.
ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി കാറില്‍ ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍ വരുന്നു. ഇത് കൂടാതെ പനോരമിക് സണ്‍റൂഫ്, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് (മുന്നിലും പിന്നിലും), ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഇന്ത്യ-സ്‌പെക് മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് വരുന്നത്. ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), മള്‍ട്ടിപ്പിള്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ കാറിന് സുരക്ഷയൊരുക്കുന്നു.

ഇന്ത്യയില്‍ ഔഡി A6, വോള്‍വോ S90, ബിഎംഡബ്ല്യ 5 സീരീസ് എന്നിവയാണ് മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ എതിരാളികള്‍. നിലവിലെ തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് അതിന്റെ ജീവിതചക്രത്തിന്റെ അവസാനത്തിലാണ്. ലോഞ്ചിന് മുന്നോടിയായി ന്യൂജെന്‍ മോഡല്‍ പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. പുതിയ തലമുറ E-ക്ലാസ് LWB പതിപ്പ് 2024 അവസാനത്തോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ തലമുറ E-ക്ലാസിന് സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ക്കൊപ്പം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമായി വലിയ സ്‌ക്രീനുള്ള കൂടുതല്‍ ടെക്‌നോളജി നിറഞ്ഞ ക്യാബിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം മറ്റ് നിരവധി ഇലക്ട്രോണിക് എയ്ഡുകളും ന്യൂജെന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയേക്കും. മഹാരാഷ്ട്രയിലെ ചക്കനിലുള്ള കമ്പനിയുടെ പ്ലാന്റില്‍ വെച്ച് കാര്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. ലക്ഷ്വറി സെഡാന്റെ പുതുതലമുറ പതിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി അധികം വൈകാതെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








