ഔഡി വേണ്ട, സ്റ്റാര്‍ കിഡ്‌സിന് വരെ ഇന്ത്യന്‍ കാര്‍ മതി! മോഹന്‍ലാലിന്റെ പാന്‍-ഇന്ത്യന്‍ ചിത്രത്തിലെ നായികയാണിത്
ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര. അള്‍ടുരാസ് നിര്‍ത്തലാക്കിയതോടെ നിലവില്‍ മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയാണ് XUV700. ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഈ മോഡലാണ് അഡ്വാന്‍സ്ഡ്് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) അടക്കമുള്ള ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയത്. ഇന്ത്യയില്‍ മിഡില്‍ ക്ലാസ് അല്ലെങ്കില്‍ അപ്പര്‍ മിഡില്‍ ക്ലാസ് ആളുകളാണ് ഈ കാര്‍ പൊതുവേ വാങ്ങാറുള്ളത്. മുന്‍കാലങ്ങളില്‍ ഇന്ത്യയിലെ സിനിമാതാരങ്ങള്‍ കൂടുതലും ആഡംബര കാറുകള്‍ വാങ്ങിയിരുന്നത് മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ജര്‍മ്മന്‍ കമ്പനികളില്‍ നിന്നാണ്.
ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളായ റോള്‍സ് റോയ്‌സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നീ ബ്രാന്‍ഡുകളുടെ കാറുകള്‍ തെരഞ്ഞെടുക്കുന്നവരും കുറവല്ല. എന്നാല്‍ സമീപകാലത്തായി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ സ്വദേശി ബ്രാന്‍ഡുകളോട് അല്‍പ്പം ഇഷ്ടം കാണിച്ച് തുടങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ലോകോത്തര എസ്‌യുവികള്‍ പുറത്തിറക്കുന്ന മഹീന്ദ്രയുടെ വാഹനങ്ങള്‍ വാങ്ങുന്ന സിനിമാ താരങ്ങളുടെ എണ്ണം കൂടി വരികയാണ്. ഇപ്പോള്‍ ബോളിവുഡിലെ ഒരു യുവ നടി മഹീന്ദ്ര XUV700 വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡിലെ പ്രമുഖ സിനിമാ കുടുംബമായ കപൂര്‍മാരില്‍ നിന്നുള്ള വളര്‍ന്ന് വരുന്ന സുന്ദരിയാണ് ഷാനായ കപൂറാണ് താരം. ഷാനായ മഹീന്ദ്ര XUV 700 കാറില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ ഔഡി Q7 ലക്ഷ്വറി എസ്‌യുവി ഒഴിവാക്കിയാണ് താരം യാത്ര ഇന്ത്യന്‍ എസ്‌യുവിയിലാക്കിയതെന്നതാണ് ശ്രദ്ധേയം. ബോളിവുഡ് നടനും നിര്‍മ്മാതാവുമായ സഞ്ജയ് കപൂറിന്റെ മകള്‍ കൂടിയാണ് ഷാനയ കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെയും നടന്‍ അനില്‍ കപൂറിന്റെയും സഹോദരനാണ് സഞ്ജയ്.
കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ബേധാഡക്കിലൂടെ ഷാനായ ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പിന്നീട് ആ പ്രൊജക്റ്റില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാല്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യാ ചിത്രമായ വൃഷഭയില്‍ വേഷമിടാന്‍ ഷാനായക്ക് അവസരം ലഭിച്ചു. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. തന്റെ കന്നി ഹിന്ദി സിനിമയായ ആന്‍ഖോം കി ഗുസ്താകിയാനും ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കേ സാധാരണക്കാരന്റെ കാര്‍ വാങ്ങി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഷാനായ.

ഷാനായ കപൂര്‍ മഹീന്ദ്ര XUV700 ല്‍ ജിമ്മില്‍ എത്തുമ്പോള്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇലക്ട്രിക് ബ്ലൂ കളറിലുള്ള എസ്‌യുവിയുടെ MX5 വേരിയന്റാണ് ഷാനായ തെരഞ്ഞെടുത്തിരിക്കുന്നത്. എസ്‌യുവിയുടെ സെക്കന്‍ഡ് ടോപ് സ്‌പെക്ക് വേരിയന്റാണ് ഇത്. ഇത് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. യുവ നടി ഏത് ഓപ്ഷനാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.
മഹീന്ദ്ര XUV700 ന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 13.99 ലക്ഷം രൂപയാണ് വില. അതേസമയം, അതിന്റെ ടോപ് വേരിയന്റിന്റെ വില 25.74 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. മഹീന്ദ്ര XUV700 ആകെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോളും 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോ ഡീസലുമാണ് അവ.

ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം XUV700 വിവിധ അത്യാധുനിക സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഇവയില്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വളരെ പ്രധാനമാണ്. ഇവ കൂടാതെ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 12 സ്പീക്കറുകളുള്ള സോണി സൗണ്ട് സിസ്റ്റം, 70 സവിശേഷതകളുള്ള കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയും ഈ കാറിലുണ്ട്.
ഇവയ്ക്കൊപ്പം മഹീന്ദ്ര XUV700 എസ്‌യുവിയില്‍ പനോരമിക് സണ്‍റൂഫ്, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി പാക്കേജ് എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയിലെ ടാറ്റ സഫാരി, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയ്ക്ക് ഒരു മികച്ച ബദലായി മഹീന്ദ്ര XUV700 കണക്കാക്കപ്പെടുന്നു. താങ്ങാവുന്ന വിലയില്‍ ഒരു കംപ്ലീറ്റ് പാക്കേജ് ഓഫര്‍ ചെയ്യുന്നതിനാലാണ് ഇപ്പോള്‍ സിനിമാതാരങ്ങള്‍ മഹീന്ദ്ര XUV700 വാങ്ങാന്‍ തുടങ്ങിയിരിക്കുന്നത്.
സാധാരണക്കാരെ സംബന്ധിച്ച് മഹീന്ദ്ര XUV700 അല്‍പ്പം വില കൂടിയ കാറാണ്. എന്നാല്‍ സിനിമാ താരങ്ങള്‍ക്ക് ഇത് വളരെ സിമ്പിളായ ഒരു കാറായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബോളിവുഡ് സിനിമാ വ്യവസായം ഉള്ളംകൈയ്യിലാടുന്ന കപൂര്‍ കുടുംബത്തെ സംബന്ധിച്ച് തീര്‍ച്ചയായും ഇത് ഒരു സാധാരണ കാര്‍ ആണെന്ന് നമുക്ക് പറയാം. നടന്‍ ആശിഷ് വിദ്യാര്‍ത്ഥി, ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡന്‍, യോഗ ഗുരു ബാബാ രാംദേവ് തുടങ്ങിയ പ്രമുഖരും ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








