ക്രൈം ത്രില്ലറിലൂടെ തിരിച്ചുവന്ന നായകൻ; നടനൊപ്പം ബെൻസിന് മുന്നിൽ നിന്ന് ചിത്രമെടുത്ത സുന്ദരിയെ കണ്ടോ

പഴയ കാല നടൻമാർ വലിയ കാര്യമായിട്ട് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല, ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു പടത്തിൽ അഭിനയിച്ചാൽ അത് എട്ടുനിലയിൽ പൊട്ടാനും സാധ്യതയുണ്ട്. പല പടങ്ങളും മുടക്കു കാശ് പോലും കിട്ടിയിട്ടില്ല എങ്കിലും തൻ്റെ അഭിനയം നിർത്താതെ മുന്നോട്ട് പോകുന്നവരിൽ ഒരാളാണ് അജയ് ദേവ്ഗൺ. ഒരു കാലത്ത് ബോളിവുഡിൽ ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അജയ് ദേവ്ഗണ്ണിനൊപ്പം പ്രശസ്ത നടി ഷർവാരി ചിത്രമെടുത്തിരിക്കുന്നതാണ്. പിന്നിൽ നടൻ്റെ മെർസിഡീസ് ബെൻസ് GLS600 കാണാം.

നായകൻ്റെ വാഹനത്തെ കുറിച്ച് പറയുകയാണെങ്കിൽ ജര്‍മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമായ മെയ്ബാക്കിന്റെ GLS 600 രാജ്യത്ത് ലോഞ്ച് ചെയ്തതിന് ശേഷം അര ഡസനിലേറെ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മലയാള നടന്‍ ഷെയ്ന്‍ നിഗം ഇതേ കാര്‍ വാങ്ങിയത്. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ്) വഴി ഇറക്കുമതി ചെയ്ത GLS 600 അള്‍ട്ര ലക്ഷ്വറി എസ്‌യുവിക്ക് 3.39 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

sharvari and ajay devgn with benz gls600

ഈ ഭീമാകാരമായ ആഡംബര എസ്‌യുവിയില്‍ ക്രോമില്‍ പൊതിഞ്ഞ കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B -പില്ലറില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, D -പില്ലറില്‍ മെയ്ബാക്ക് ലോഗോ എന്നിവ ഉള്‍പ്പെടെയുള്ള മേബാക്ക് ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ വാഹനത്തിന് കൂറ്റന്‍ ക്രോം മള്‍ട്ടിസ്‌പോക്ക് അലോയ് വീലുകളും ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ മെയ്ബാക്ക് GLS 600 -ന്റെ 4 സീറ്റര്‍ പതിപ്പില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റര്‍ കണ്‍സോള്‍ ലഭിക്കുന്നു. ഇതിന് രണ്ട് സില്‍വര്‍ ഷാംപെയിന്‍ ഫ്ലൂട്ടുകളും ലഭിക്കുന്നു. നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, പിന്‍സീറ്റുകളില്‍ റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

sharvari and ajay devgn with benz gls600

4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഒരു ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ ഒരു പിന്‍-സീറ്റ് ടാബ്ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും GLS 600 ലക്ഷ്വറി എസ്യുവിയില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ്് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. പരമാവധി 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു.

sharvari and ajay devgn with benz gls600

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ X7 എസ്‌യുവിയിൽ അജയ്-കാജോൾ ദമ്പതികളുടെ പുത്രി നൈസ ദേവ്ഗൺ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്വകാര്യ കെട്ടിടത്തിലേക്ക് വന്നുനിൽക്കുന്ന കാറിൽ നിന്നും അംഗരക്ഷകനാണ് ആദ്യം വന്നിറങ്ങുന്നത്. പിന്നാലെ ബോഡിഗാർഡ് പിൻഡോർ തുറന്ന് കൊടുക്കുകയും താരപുത്രി വേഗം പുറത്തിറങ്ങി കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോവുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

ബിഎംഡബ്ല്യു X7 എസ്‌യുവി xDrive40i M സ്പോർട്ട്, xDrive40d M സ്‌പോർട്ട് എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. മോഡലിന്റെ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഡീസൽ വേരിയന്റ് 340 bhp പവറിൽ 700 Nm torque നൽകും. 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ വാഹനം കാര്യക്ഷമവുമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 15, 2025, 8:30 [IST]
English summary
Actress sharvari spotted with ajay devgn and his maybach gls600 viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X