പടം പിടിച്ച് കിടപ്പാടം പോയത് പഴയ കഥ, 1.50 കോടിയുടെ എസ്‌യുവി സ്വന്തമാക്കി പ്രൊഡ്യൂസർ 'നായിക'!

ഏതൊരു സെലിബ്രിറ്റിയുടേയും മനം മയക്കുന്ന അഴകാണ് ജർമൻ ബ്രാൻഡായ ബിഎംഡബ്ല്യുവിന്. ബ്രാൻഡിൻ്റെ ലൈനപ്പിലുളള എസ്‌യുവികളിലെ ഫ്ലാഗ്ഷിപ്പ് മോഡലായ X7-ന് ബിസിനസുകാരുടേയും സിനിമാക്കാരുടേയും ഇടയിൽ വലിയ ഡിമാൻ്റാണുളളത്. മോളിവുഡിലെ പ്രശസ്ത നായികയും നിർമാതാവുമായ ഷീലു എബ്രഹാം തൻ്റെ ഗാരേജിലേക്ക് പുത്തൻ എസ്‌യുവി എത്തിച്ചിരിക്കുകയാണ്. ബിഎഡബ്ല്യു X7 xDrive40i M സ്പോര്‍ട്ട് പെട്രോൾ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബസമേതം ഷോറൂമിൽ എത്തിയായിരുന്നു താരം വാഹനത്തിൻ്റെ ഡെലിവറിയെടുത്തത്. 2013 -ൽ വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം വിവാഹം കഴിച്ചിരിക്കുന്നത് നിർമാതാവും പ്രശസ്ത ബിസിനസ് പ്രമുഖനുമായ എബ്രഹാമിനെയാണ്.

അഭിനയിച്ച സിനിമകളെല്ലാം തന്നെ ശാലീന സുന്ദരിയായ ഭാര്യാവേഷങ്ങളായിരുന്നു ഷീലുവിന് കൂടുതലും ലഭിച്ചിരുന്നത്. ജയറാമിൻ്റെ ഭാര്യയായി അഭിനയിച്ച പട്ടാഭിരാമൻ എന്ന ചിത്രത്തിലെ വേഷം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറ്റവും അവസാനം അഭിനയിച്ചത് രവീന്ദ്രാ നീ എവിടെ എന്ന ചിത്രത്തിൽ അനൂപ് മേനോൻ്റെ ഭാര്യായിട്ടായിരുന്നു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ വളരെ തന്മയത്വത്തോടേയും ആകർഷകമായും അവതരിപ്പിക്കാനുളള ഷീലുവിൻ്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.

Actress Sheelu Abraham Brings Home New Bmw x7 Images Goes Viral

ഇനി താരത്തിൻ്റെ പുതിയ സാരഥിയുടെ വിശേഷങ്ങളിലേക്ക് വന്നാൽ മുൻപ് സൂചിപ്പിച്ചത് പോലെ പെട്രോൾ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മോഡലിന്റെ പെട്രോള്‍ എഞ്ചിന് 381 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ വേരിയന്റാണെങ്കില്‍ 340 bhp പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എസ്‌യുവിക്ക് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ മുന്നിലെ കൂറ്റന്‍ കിഡ്‌നി ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, 3D ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ബിഎംഡബ്ല്യു കാറിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അകത്തളം പ്രീമിയം സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുള്ള ഡാഷ്‌ബോര്‍ഡിലെ ഡ്യുവല്‍ സ്‌ക്രീനുകളാണ് എസ്‌യുവിയുടെ ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഹൈലൈറ്റ്.

Actress Sheelu Abraham Brings Home New Bmw x7 Images Goes Viral

അകത്തളത്തിലെ മറ്റ് ഫീച്ചറുകളിലേക്ക് വന്നാൽ പനോരമിക് സണ്‍റൂഫ്, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ കീ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ ഈ കാറിന്റെ മറ്റ് സവിശേഷതകളാണ്. അത് പോലെ തന്നെ സുരക്ഷയുടെ കാര്യത്തിലും ബ്രാൻഡ് ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല എന്ന് തന്നെ പറയാം.

ബിഎംഡബ്ല്യു X7 എസ്‌യുവിയിലെ യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) പടുകൂറ്റൻ എസ്‌യുവിയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.

Actress Sheelu Abraham Brings Home New Bmw x7 Images Goes Viral

1.31 കോടി മുതല്‍ 1.35 കോടി രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില 1.50 കോടിക്ക് മുകളിലാകും. മോളിവുഡിൽ മാത്രമല്ല ബോളിവുഡിലേയും നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലായി മാറിയിട്ടുണ്ട് X7.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 7, 2025, 18:18 [IST]
English summary
Actress sheelu abraham brings home new bmw x7 images goes viral
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X