ഇവി മടുത്തു വീണ്ടും പെട്രോളിലേക്ക്! ജർമൻ ബോയ്ഫ്രണ്ടിനെ സ്വന്തമാക്കി മോളിവുഡിലെ ഹോട്ട് ഡോക്ടർ
കഷ്ടപ്പെട്ട് പഠിച്ച് ഒരു ഡോക്ടറായി ജനങ്ങൾക്ക് സേവനം ചെയ്യുന്ന ഡോക്ടറിൻ്റെ മനസിൽ ഒരു സിനിമ മോഹം ഉദിക്കുന്നു. എത്ര വലിയ ജോലിയാണെങ്കിലും എല്ലാവരുടേയും മനസിൽ ചെറിയ സിനിമ മോഹം ഉറങ്ങി കിടപ്പുണ്ടാകും. അങ്ങനെ ഡോക്ടർ മോഡലിങ്ങും, റീൽസും വീഡിയോകളിലൂടെ തൻ്റെ കഴിവുകൾ ഓരോന്നായി പുറത്തെടുത്തു. അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു പീന്നിടങ്ങോട്ട് സോഷ്യൽ മീഡിയയിലൂടെ ഡോക്ടറിന് ലഭിച്ചത്. അങ്ങനെ മോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചതോടെ ഇപ്പോൾ വളരെ തിരക്കേറിയ നടിയും മോഡലുമാണ് ഷിനു ശ്യാമളൻ എന്ന തൃശൂരുകാരി. യാത്രകൾക്ക് കൂട്ട് ടാറ്റ നെക്സോൺ ഇവി ആയിരുന്നു, എന്നാൽ താരം അത് വിറ്റതിന് ശേഷം സ്കോഡയുടെ കൈലാഖ് സ്വന്തമാക്കിയിരിക്കുകയാണ്.
തൃശൂരുള്ള ജെം ഫിനിക്സ് എന്ന സ്കോഡയുടെ ഡീലർഷിപ്പിൽ നിന്നാണ് ഷിനു തൻ്റെ പുത്തൻ ജർമൻ ബോയ്ഫ്രണ്ടിനെ സ്വന്തമാക്കിയിരിക്കുന്നത്. താരം തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ പുതിയ വാഹനത്തിന്റെ ഡെലിവറി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപയാണ് സ്കോഡയുടെ കൈലാക് എസ്‌യുവിക്കായി കമ്പനിയിട്ടിരിക്കുന്ന എക്സ്ഷോറൂം വില.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക് ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്. ഇതിൽ ഒലീവ് ഗോൾഡാണ് ഷിന് സ്വന്തമാക്കിയിരിക്കുന്നത്.
സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യമാണ് പുതിയ കൈലാക്കിൽ അവതരിപ്പിക്കുന്നത്. ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നതും. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും.

സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് ട്രിമ്മുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് വേരിയന്റുകളിലായിരിക്കും
കൈലാക്കിന്റെ ബൂട്ട് കപ്പാസിറ്റി 446 ലിറ്ററാണെന്നും സ്കോഡ പറയുന്നു. കൂടാതെ പിന്നിലെ സീറ്റുകൾ മടക്കിവെച്ചാൽ ലഗേജ് സ്പേസ് 1,265 ലിറ്ററായി വികസിപ്പിക്കാനുമാവുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൈലാക് ഒരൊറ്റ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.ആറ് എയർബാഗുകൾ, മൾട്ടി-കൊളീഷൻ ബ്രേക്ക്, റോൾഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഇബിഡി സഹിതമുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയുൾപ്പെടെ 25 ലധികം ആക്‌ടിവ് ആൻഡ് പാസീവ് സുരക്ഷാ സവിശേഷതകളും കാറിൽ ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









