'കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക്'! 6.50 ലക്ഷത്തിന്റെ സ്വിഫ്റ്റ് ഓടിക്കുന്ന നടി 3 കോടിയുടെ ലെക്‌സസ് വാങ്ങി

സാധാരണ സെലിബ്രിറ്റുകളുടെ ഗരാജില്‍ കൂടുതലും ആഡംബര കാറുകളാണ് സ്ഥാനം പിടിക്കാറുള്ളത്. സാധാരണക്കാര്‍ അല്ലെങ്കില്‍ മിഡില്‍ ക്ലാസ് ഉപയോഗിക്കുന്ന കാറുകളില്‍ സഞ്ചരിക്കാന്‍ സെലിബ്രിറ്റികളില്‍ അധികം പേരും താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ ചുരുക്കം ചില അഭിനേതാക്കാള്‍ സാധാരണ കാറുകളില്‍ സഞ്ചരിക്കാന്‍ ഒരു മടിയും കാണിക്കാത്തവര്‍ ഉണ്ട്. അതില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായിക നടിമാരില്‍ ഒരാളും ഉള്‍പ്പെടുന്നു.മാരുതി സുസുക്കി സ്വിഫ്റ്റ്, ബ്രെസ എന്നീ കുറഞ്ഞ വിലയുള്ള കാറുകളില്‍ സഞ്ചരിക്കുന്ന ഒരു ബോളിവുഡ് നടി ഇപ്പോള്‍ ലെക്‌സസിന്റെ ആഡംബര എംപിവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

സാധാരണയായി എംപിവി എന്ന് ചുരുക്കി വിളിക്കുന്ന മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ വളരെ വലുതാണ്. കാറിന്റെ ഉയരം, നീളം, വീതി എന്നിവയെല്ലാം സാധാണ കാറുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. ആഡംബര ക്യാരവാനിന് സമാനമായ സുഖസൗകര്യങ്ങളുള്ള പ്രീമിയം എംപിവികള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് ലെക്‌സസിന്റെ LM 350h. ലക്ഷ്വറി മൂവര്‍ എന്നാണ് ഈ എംപിവിയുടെ പേരിലെ LM കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആഡംബരം പേരില്‍ മാത്രമല്ല ഈ കാറിന്റെ അകത്തളത്തിലും ധാരാളമുണ്ട്.

shraddha kapoor buy new lexus lm 350h

ലെക്സസില്‍ നിന്നുള്ള ഈ പ്രത്യേക എംപിവി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള ഏറ്റവും വിലയേറിയ എംപിവിയാണ്. പിന്നില്‍ രണ്ട് സീറ്റര്‍ ലേഔട്ട് സജ്ജീകരിച്ചിരിക്കുന്ന ലെക്‌സസ് 350h എംപിവിയുടെ പിറകില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നു. ഈ സീറ്റുകള്‍ ഒരു ഫസ്റ്റ് ക്ലാസ്, വിമാനം പോലുള്ള അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് മാത്രമല്ല ഇലക്ട്രോണിക്കലി ഓപറേറ്റ് ചെയ്യാന്‍ കഴിയുന്ന ഇന്‍-ബില്‍റ്റ് ഓട്ടോമന്‍സുകളുമുണ്ട്. കൂടാതെ ഇതിന് റിക്ലൈനിംഗ്, മസാജിംഗ്, വെന്റിലേഷന്‍ തുടങ്ങിയ ഫംഗ്ഷനുകളും ലഭ്യമാണ്.

പ്രീമിയം ശബ്ദ അനുഭവത്തിനായി 48 ഇഞ്ച് ടിവി, 23-സ്പീക്കര്‍ സിസ്റ്റം തുടങ്ങിയ നിരവധി ആഡംബര സവിശേഷതകളോടെയാണ് LM 350h അള്‍ട്രാ ലക്ഷ്വറി ലെക്‌സസ് വാഗ്ദാനം ചെയ്യുന്നത്. റിയര്‍ ഗ്ലൗ ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഒരു അംബ്രല്ല ഹോള്‍ഡര്‍, ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഒരു ഫ്രിഡ്ജ് തുടങ്ങി നിരവധി സവിശേഷതകളും ഇതിലുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍, ലെക്‌സസ് LM 350h അള്‍ട്രാ ലക്ഷ്വറി ലെക്‌സസ് സേഫ്റ്റി സിസ്റ്റം+ 3 ADAS സ്യൂട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍, സ്‌ട്രോം ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് എംപിവിയുടെ ഹൃദയം. 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് ഈ എഞ്ചിന്‍. ഈ മോട്ടോര്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

കൂടാതെ നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. ലിറ്ററിന് 11 കിലോമീറ്ററിന് മുകളിലാണ് ഈ കാറിന് മൈലേജ് പറയുന്നത്. വലിപ്പം കൂടുതലാണെങ്കിലും, ഈ കാറിന് വെറും 8.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ മണിക്കൂറില്‍ 190 കിലോമീറ്ററാണ് പരമാവധി വേഗത.

നടന്‍മാരായ ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, വിജയ് രാംചരണ്‍ എന്നിവര്‍ക്കൊപ്പം നടി ജാന്‍വി കപൂറും ഈ കാര്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യും ഇന്ത്യയില്‍ ഈ പ്രീമിയം കാര്‍ സ്വന്തമാക്കിയ പ്രമുഖരില്‍ ഒരാളാണ്. ഇപ്പോള്‍ ഈ കൂട്ടത്തിലേക്ക് പുതുതായി അംഗത്വം നേടിയിരിക്കുകയാണ് ബോളിവുഡ് താരറാണി ശ്രദ്ധ കപൂര്‍.

ലംബോര്‍ഗിനി ഹുറക്കാനിലും മാരുതി സ്വിഫ്റ്റിലും ഒരേ പോലെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ശ്രദ്ധ കപൂര്‍ തന്റെ പുത്തന്‍ കാറില്‍ വരുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. സെലിബ്രിറ്റികളുടെ കാറുകളും ലൈഫ്‌സ്‌റ്റൈല്‍ വിശേഷങ്ങളും പങ്കുവെക്കുന്ന കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലിലാണ് ശ്രദ്ധ കപൂറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

shraddha kapoor buy new lexus lm 350h

കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ ഉടമ ശ്രദ്ധ തന്നെയാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം 'സ്്ത്രീ3' എന്ന ചിത്രത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച ശ്രദ്ധ കരിയറിന്റെ ഉന്നതിയിലാണ് നില്‍ക്കുന്നത്. ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി ഇപ്പോള്‍ അതിന്റെ ഒരു പങ്ക് കാര്‍ വാങ്ങാനും വിനിയോഗിക്കുകയാണ്. ഏകദേശം 3 കോടി രൂപയിലധികമാണ് ശ്രദ്ധയുടെ പുത്തന്‍ എംപിവിയുടെ വില.

ശ്രദ്ധ കപൂറിന്റെ പുതിയ ലെക്‌സസ് LM 350h ഫുള്‍ കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. ലെക്‌സസ് ഈ കറുത്ത നിറത്തെ 'ഗ്രാഫൈറ്റ് ബ്ലാക്ക് ഗ്ലാസ് ഫേ്‌ലക്ക്' എന്ന് വിളിക്കുന്നു. ഇതിനുപുറമെ, സോണിക് അഗത്തേ, സോണിക് ടൈറ്റാനിയം, സോണിക് ക്വാര്‍ട്‌സ് എന്നീ നിറങ്ങളിലും ഈ ലെക്‌സസ് കാര്‍ ലഭ്യമാണ്. ഈ സോണിക് കളര്‍ ഓപ്ഷനുകളും അല്‍പ്പം കൂടി പ്രീമിയമാണ്.

shraddha kapoor buy new lexus lm 350h

വൈറല്‍ വീഡിയോയില്‍, നടി ശ്രദ്ധ കപൂര്‍ LM 350H ന്റെ രണ്ടാം നിരയില്‍ ഇരിക്കുന്നത് കാണാം. നടി ശ്രദ്ധ കപൂര്‍ ഈ ലെക്‌സസ് കാറിന്റെ 4 സീറ്റര്‍ പതിപ്പാണ് വാങ്ങഇയിരിക്കുന്നത്. ഇതിനുപുറമെ എംപിവിയുടെ 7 സീറ്റര്‍ പതിപ്പും വില്‍ക്കുന്നുണ്ട്. 7 സീറ്റര്‍ പതിപ്പില്‍ പോലും രണ്ടാം നിരയില്‍ മതിയായ സൗകര്യങ്ങള്‍ ലെക്‌സസ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നടി ശ്രദ്ധ കപൂര്‍ സ്വന്തമാക്കിയിരിക്കുന്ന 4 സീറ്റര്‍ പതിപ്പാണ് ഹൈലൈറ്റ്.

ലോണ്‍ ഒന്നുമില്ലാതെ റെഡി ക്യാശായി പണംമുടക്കിയാണ് നടി കാര്‍ വാങ്ങിയിരിക്കുന്നത്. നടി ശ്രദ്ധ കപൂറിനെപ്പോലെ പലരും ഈ ലെക്‌സസ് കാര്‍ 4 സീറ്റര്‍ ഓപ്ഷനില്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നു. മൂന്ന് കോടി രൂപ വിലയുള്ള കാര്‍ വാങ്ങുന്നത് അവരുടെ സ്വന്തം ഉപയോഗത്തിനും തടസമില്ലാത്ത യാത്രയ്ക്കുമായാണ്. സിനിമയില്‍ തിരക്കേറിയതിനാല്‍ സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്രകള്‍ കുറച്ച് ലക്ഷ്വറിയാക്കാന്‍ വേണ്ടിയാകും നടി ഈ കാര്‍ വാങ്ങിയത്.

shraddha kapoor lamborghini huracan

പുതുതായി ചേര്‍ത്ത ലെക്‌സസ് LM 350h അള്‍ട്രാ ലക്ഷ്വറി കൂടാതെ നടിക്ക് ഒരു ലംബോര്‍ഗിനി ഹുറാകാന്‍ ടെക്‌നിക്ക സൂപ്പര്‍കാര്‍ കൂടിയുണ്ട്. കടും ചുവപ്പ് നിറത്തിലുള്ള റോസോ മാര്‍സ് കളര്‍ ഓപ്ഷനാണ് തെരഞ്ഞെടുത്തത്. ഈ V10 സൂപ്പര്‍ കാറിന്റെ വില 4.04 കോടി രൂപയായിരുന്നു (എക്‌സ്‌ഷോറൂം). 640 PS പവറും 565 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ V10 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 325 kmph ടോപ്‌സ്പീഡുള്ള സൂപ്പര്‍ കാര്‍ 3.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കി.മീ വേഗത തൊടും. ലെക്‌സസ്, സ്വിഫ്റ്റ്, ലംബാര്‍ഗിനി എന്നിവ കൂടാതെ ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, ബ്രെസ, മെര്‍സിഡീസ് ബെന്‍സ് എംഎല്‍-ക്ലാസ് ആഡംബര എസ്‌യുവി എന്നിവയും നടിക്കുണ്ട്.

More from DriveSpark

Article Published On: Sunday, March 30, 2025, 9:00 [IST]
English summary
Actress shraddha kapoor buys lexus lm 350h ultra luxury mpv worth rs 3 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X