മമ്മൂട്ടിയേക്കാള്‍ പ്രതിഫലം പറ്റുന്ന നടി! പോര്‍ച്ചില്‍ ലംബോര്‍ഗിനിയുണ്ടായിട്ടും യാത്ര ടൊയോട്ട കാറിൽ

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുന്നത് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ്. ഇതില്‍ ആദ്യത്തെ കൂട്ടര്‍ എവിടെ പ്രത്യക്ഷപ്പെട്ടാലും അവരുടെ പിറകെ ക്യാമറയും മൈക്കും കാണും. രാജ്യത്തെ പ്രമുഖരായ സെലിബ്രിറ്റികള്‍ സിനിമാ പ്രമോഷനോ, ഡിന്നറിനോ എന്തിന് ജിമ്മില്‍ പോലും പോകുമ്പോള്‍ പാപ്പരാസികള്‍ അവരുടെ പിറകില്‍ കാണും. ഇത്തരത്തില്‍ പുറത്ത് വരുന്ന വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന സംഗതി ഈ നടീ-നടന്‍മാരുടെ വാഹനങ്ങളാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിന് അനുയോജ്യമായ വില കൂടിയ കാറുകളില്‍ സഞ്ചരിക്കാനാണ് അഭിനേതാക്കള്‍ ശ്രദ്ധിക്കുന്നത്.

സൂപ്പര്‍ താരങ്ങളാണെങ്കിലും ചെറിയ റോളുകളില്‍ തിളങ്ങുന്ന സഹതാരങ്ങളാണെങ്കിലും പൊതുമധ്യത്തില്‍ ഹൈ-എന്‍ഡ് കാറുകളില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും ഇന്ത്യയിലെ മുന്‍നിര നടിമാരെ ബിഎംഡബ്ല്യു, ഔഡി, മെര്‍സിഡീസ് ബെന്‍സ് കാറുകളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. പൊതുവേ മാരുതി സുസുക്കി, ടൊയോട്ട പോലുള്ള കമ്പനികളുടെ സാധാരണ കാറുകളില്‍ താരസുന്ദരിമാരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ അതിന് അപവാദമായി ഒരു നടിയുണ്ട്.

shraddha kapoor spotted in toyota fortuner

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആ നടി ഒരേ സമയം തന്നെ ലംബോര്‍ഗിനി കാറും മാരുതി സ്വിഫ്റ്റ് കാറും ഉപയോഗിക്കും.ഇത്രയും പറഞ്ഞപ്പോള്‍ തന്നെ കുറച്ച് പേര്‍ക്കെങ്കിലും ആളെ മനസ്സിലായിക്കാണും. പുതിയ തലമുറ ബോളിവുഡ് നടിമാരില്‍ ഏറ്റവും പ്രശസ്തയായ ശ്രദ്ധ കപൂര്‍ ആണ് കക്ഷി. വെറ്ററന്‍ നടന്‍ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ കപൂറിന് ഏകദേശം 150 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു സിനിമയില്‍ അഭിനയിക്കുന്നതിനായി ശ്രദ്ധ 7 മുതല്‍ 15 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും 4 കോടി മുതല്‍ 10 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. പ്രൈവറ്റ് ജെറ്റ് വാങ്ങാനുള്ള സമ്പാദ്യമുണ്ടെങ്കിലും മറ്റ് നടിമാരില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ശ്രദ്ധ.

shraddha kapoor spotted in toyota fortuner

മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ സാധാരണ കാറുകളിലാണ് ശ്രദ്ധ കപൂര്‍ പലപ്പോഴും പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധ ഈ കാറുകളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ വാര്‍ത്തകള്‍ ഞങ്ങള്‍ ഇതിന് മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധ കപൂര്‍ വീണ്ടും ടൊയോട്ട ഫോറച്യൂണറില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ശ്രദ്ധ കപൂര്‍ ആരാധകര്‍ക്കിടയിലൂടെ നടന്ന് ഫോര്‍ച്യൂണറില്‍ കയറുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജര്‍മന്‍ ആഡംബര കാറുകളുടെ അത്രയും വിലയില്ലെങ്കിലും ഫോര്‍ച്യൂണര്‍ അത്ര കുറഞ്ഞ വിലയുള്ള കാര്‍ അല്ലെന്ന് പറയട്ടെ. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ വില 33.78 ലക്ഷം മുതല്‍ 51.94 ലക്ഷം രൂപ വരെയാണ് വില. എക്‌സ്-ഷോറൂം വിലകളാണ് ഇത്.

shraddha kapoor spotted in toyota fortuner

ശ്രദ്ധയെ പോലെ ഒരു പടത്തിന് കോടികള്‍ പ്രതിഫലം പറ്റുന്ന നടിമാരെ സംബന്ധിച്ചിടത്തോളം ഇതൊരു സിമ്പികള്‍ കാര്‍ മാത്രമാണ്. ശ്രദ്ധ കപൂര്‍ മാത്രമല്ല മറ്റ് നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ഈ കാര്‍ ഉപയോഗിച്ച് വരുന്നുണ്ട്. 2009-ലാണ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ ടൊയോട്ട ഫോര്‍ച്യൂണര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍-സൈസ് എസ്‌യുവിയാണ്.

വില്‍പ്പനയ്ക്കെത്തി ഏകദേശം 16 വര്‍ഷമായിട്ടും പ്രതിമാസം 3,000 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ വിറ്റഴിക്കപ്പെടുന്നു. 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് ശക്തമായ 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. കൂടാതെ, ടൊയോട്ട ഫോര്‍ച്യൂണറില്‍ ഓപ്ഷണലായി നാല് വീല്‍ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

അതുകൊണ്ടുതന്നെ ഓഫ്-റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ കാര്‍ കൂടിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. താരതമ്യേന താങ്ങാവുന്ന വിലയില്‍ കിട്ടുന്ന ഓഫ്‌റോഡര്‍ എസ്‌യുവി ആയതിനാല്‍ തന്നെ ശ്രദ്ധയെ കൂടാതെ മറ്റ് ചില ബോളിവുഡ് താരങ്ങളും ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയിട്ടുണ്ട്. ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, റിതേഷ് ദേശ്മുഖ് തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രശസ്ത നടന്‍ കാര്‍ത്തിക് ആര്യനും അടുത്തിടെ ഒരു ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

More from DriveSpark

Article Published On: Friday, April 11, 2025, 12:42 [IST]
English summary
Actress shraddha kapoor once again spotted in toyota fortuner suv viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X