പ്രതിഫലം കോടികളെങ്കിലും സഞ്ചാരം സാധാരണ കാറില്‍; സിമ്പിള്‍ ഡ്രസില്‍ വന്നിറങ്ങിയ താര സുന്ദരിയെ മനസ്സിലായോ?

നമ്മുടെ രാജ്യത്ത് വില്‍പ്പനക്ക് എത്തുന്ന ഏറ്റവും വിലയുള്ള ആഡംബര കാറുകള്‍ (Luxury Cars) ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സിനിമ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ ഗരാജിലാണ്. ഗ്ലാമര്‍ ലോകത്ത് തിളങ്ങുന്ന നക്ഷത്രങ്ങളായ സിനിമ താരങ്ങളുടെ സ്റ്റാറ്റസ് സിംബല്‍ കൂടിയായാണ് ആഡംബര കാറുകള്‍ കണക്കാക്കപ്പെടുന്നത്.

ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ വിലകൂടിയ കാറുകളിലാണ് പലപ്പോഴും നടീ-നടന്‍മാര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ താരതമ്യേന വില കുറഞ്ഞ അല്ലെങ്കില്‍ സാധാരണ കാറുകളില്‍ വന്നിറങ്ങുന്ന താരങ്ങളുമുണ്ട്. അവരില്‍ പ്രധാനിയാണ് ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളായ ശ്രദ്ധ കപൂര്‍. 'തീന്‍ പത്തി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും 2013-ല്‍ പുറത്തിറങ്ങിയ 'ആഷിഖി-2' എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യന്‍ യുവത്വത്തിന്റെ ഹൃദയത്തില്‍ കയറിക്കൂടിയ നടിയാണ് ശ്രദ്ധ കപൂര്‍.

shraddha kapoor toyota fortuner

പിന്നീട് ഏക് വില്ലന്‍, എബിസിഡി 2, ഭാഗി, സ്ത്രീ, സാഹോ, ചിച്ചോരെ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണെങ്കില്‍ കൂടി ശ്രദ്ധ കപൂര്‍ വളരെ സാധാരണ കാറുകളിലാണ് സഞ്ചരിക്കുന്നത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മാരുതി സുസുക്കി സ്വിഫ്റ്റ് തുടങ്ങിയ സാധാരണ കാറുകളില്‍ ശ്രദ്ധ കപൂര്‍ കറങ്ങുന്ന ചിത്രങ്ങള്‍ മുമ്പും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.

അത്തരത്തില്‍ ശ്രദ്ധ കപൂറിന്റെ മറ്റൊരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നായ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലാണ് ഇക്കുറി ശ്രദ്ധ കപൂര്‍ വന്നിറങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഫുള്‍സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. പല രാഷ്ട്രീയക്കാരും വ്യവസായികളും ഫോര്‍ച്യൂണറിന്റെ ഫാന്‍സാണ്. ബോളിവുഡിലെ പല സെലിബ്രിറ്റുകളും ദൈനംദിന യാത്രകള്‍ക്കായി ഫോര്‍ച്യൂണര്‍ എസ്‌യുവി ഉപയോഗിക്കാറുണ്ട്.

shraddha kapoor toyota fortuner

ബോളിവുഡ് നടി ശ്രദ്ധ കപൂറിന് കറുത്ത നിറത്തിലുള്ള ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ഉണ്ട്. ഈ കാറില്‍ ശ്രദ്ധ കപൂര്‍ മുംബൈ സാന്റാക്രൂസിലെ മാഡോക് ഫിലിംസ് ഓഫീസിലേക്ക് വരുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ ഓളം തീര്‍ക്കുന്നത്. വളരെ ലളിതമായ വേഷത്തില്‍ കാറില്‍ വന്നിറങ്ങിയ ശ്രദ്ധ കപൂര്‍ പാപ്പരാസികള്‍ക്കായി പോസ് ചെയ്ത ശേഷം ഓഫീസിലേക്ക് കയറിപ്പോകുകയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫേര്‍ച്യൂണറിന് ഗുണമായി.

ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട 7 സീറ്റര്‍ എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ഇനി പുതുതായി എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ 70,000 രൂപയോളം അധികം കരുതണമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയമായ ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് വില്‍പ്പനയില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. അടുത്ത വര്‍ഷം ഫുള്‍സൈസ് എസ്‌യുവിയുടെ പുതുതലമുറ പതിപ്പ് പുറത്തിറക്കാനിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുമായിട്ടായിരിക്കും എസ്‌യുവി എത്തുകയെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു.

More from DriveSpark

Article Published On: Thursday, October 12, 2023, 19:10 [IST]
English summary
Actress shraddha kapoor spotted with her black toyota fortuner viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X