അച്ഛനെ പോലെ സകലകലാവല്ലഭ, സ്വന്തമായി സമ്പാദിച്ചത് 45 കോടിയിലധികം! 2.40 കോടിയുടെ കാറില്‍ കറങ്ങുന്ന താരപുത്രി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ സെഡാന്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് നന്നേ കുറവാണ്. സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് അനുകൂലമായ തരംഗം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സെഡാനുകള്‍ക്ക് കാര്യമായ വില്‍പ്പനയില്ല. എന്നാല്‍, സിനിമാ താരങ്ങള്‍ക്കും സമ്പന്നരായ വ്യവസായികള്‍ക്കുമെല്ലാം ഇപ്പോഴും പ്രിയം സെഡാന്‍ കാറുകള്‍ തന്നെയാണ്. സെഡാന്‍ എന്ന് പറയുമ്പോള്‍ കുറഞ്ഞ വിലയുള്ള മിഡ്‌സൈസ്, കോംപാക്ട് സെഡാനുകളുടെ കാര്യമല്ല പറഞ്ഞത്. മറച്ച് ലക്ഷ്വറി ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന ആഡംബര സെഡാനുകളാണ് ഇക്കൂട്ടര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഇന്ത്യയിലെ പ്രമുഖര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു സെഡാന്‍ കാറാണ് ബിഎംഡബ്ല്യു 7 സീരീസ്.

നിലവില്‍ 2 വേരിയന്റുകളിലാണ് ബിഎംഡബ്ല്യു 7 സീരീസ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഇതില്‍ 740i M സ്‌പോര്‍ട് വേരിയന്റിന് 1.84 കോടി രൂപയും, 740d M സ്‌പോര്‍ട് വേരിയന്റിന് 1.87 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില. ഏകദേശം 2.40 കോടി രൂപയാണ് ഈ 2 വേരിയന്റുകളുടെയും ഓണ്‍-റോഡ് വില.ഇത്രയധികം വിലയുള്ള ബിഎംഡബ്ല്യു 7 സീരീസ് കാര്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിലെ പല പ്രമുഖ വ്യക്തികളും ഉപയോഗിക്കുന്നുണ്ട്.

അതില്‍ പ്രധാനിയാണ് ശ്രുതി ഹാസന്‍ (Shruti Haasan). ഐതിഹാസിക നടനും രാജ്യസഭാ എംപിയുമായ കമല്‍ ഹാസന്റെന്റെയും സരിക ഠാക്കൂറിന്റെയും പുത്രിയാണ് ശ്രുതി. പിതാവിനെ പോലെ തന്നെ സകലകലാവല്ലഭയായ ശ്രുതി അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല മികച്ച സംഗീതജ്ഞയെന്ന നിലയിലും പേരെടുത്തിട്ടുണ്ട്. ഇതിനോടകം തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ വേഷമിട്ട ശ്രുതി തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ്.

ഒറ്റ സിനിമയ്ക്ക് 8 കോടി രൂപയ്ക്കടുത്ത് പ്രതിഫലം വാങ്ങുന്ന ശ്രുതിയുടെ ആസ്തി ഏകദേശം 45 കോടിയോളം വരുമെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം സലാറിന് വേണ്ടി നടി ഇത്രയും വലിയ തുക വാങ്ങിയതായിട്ടാണ് വിവരം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രുതി ഹാസന്‍ തമിഴ് സിനിമയില്‍ സജീവമല്ല. 2021-ല്‍ പുറത്തിറങ്ങിയ ലാഭമാണ് ശ്രുതിയുടെ അവസാന കോളിവുഡ് ചിത്രം.

shruti haasan spotted in bmw 7-series

ഇന്‍ഡസ്ട്രി മൊത്തം ആകാംക്ഷയോടെ കാത്തിരിക്കുന്നു രജനീകാന്ത്‌ലോകേഷ് കനകരാജ് ചിത്രം കൂലിയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് ശ്രുതി. മാത്രമല്ല നടന്‍ വിജയ്‌യുടെ അവസാന സിനിമയായ ജനനായകനിലും അവര്‍ അഭിനയിക്കുന്നുണ്ട്. വമ്പന്‍ സിനിമകളുടെ ലൈനപ്പുള്ള ശ്രുതി ഇപ്പോള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവരെ മാധ്യമങ്ങള്‍ വളയുന്നത് പതിവാണ്. ഇപ്പോള്‍ ശ്രുതി ഹാസന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ശ്രുതി ഹാസന്‍ ബിഎംഡബ്ല്യു 7 സീരീസ് കാറില്‍ നിന്ന് ഇറങ്ങി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. ശ്രുതി ഹാസന്റെ കയ്യിലുള്ളത് ബിഎംഡബ്ല്യു 7 സീരീസ് കാറിന്റെ 740d M സ്‌പോര്‍ട് വേരിയന്റാണ്. 7 സീരീസ് കാറുകളിലെ ടോപ്പ് വേരിയന്റാണ് ഇത്. ഈ വേരിയന്റില്‍ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 286 bhp പവറും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇലുമിനേറ്റഡ് ഗ്രില്ലോടു കൂടിയ വലിയ കിഡ്നി ഗ്രില്‍, ബിഎംഡബ്ല്യു ക്രിസ്റ്റല്‍ ലൈറ്റുകളുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, M സ്പോര്‍ട്ട് ഡിസൈന്‍ പാക്കേജ്, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ്, കംഫര്‍ട്ട് ആക്സസ് സിസ്റ്റം, ഡോറുകള്‍ക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്ഷന്‍, പോലുള്ള സവിശേഷതകളുമായാണ് 740d M സ്‌പോര്‍ട്ട് സെഡാന്‍ വരുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങള്‍ എന്നിവയെല്ലാം അത്യാഡംബര സെഡാനില്‍ സജ്ജീകരിച്ചിരിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്കായി ബില്‍റ്റ്-ഇന്‍ ആമസോണ്‍ ഫയര്‍ ടിവിയുള്ള 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തിയറ്റര്‍ സ്‌ക്രീന്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് റിയര്‍ ഡോറുകളില്‍ 5.5 ഇഞ്ച് ടച്ച്സ്‌ക്രീനുകള്‍ എന്നീ ഫീച്ചറുകളെല്ലാം കമ്പനി നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം ലോഞ്ച് സീറ്റിംഗ്, 36 ട്വീറ്ററുകളും സബ്വൂഫറും ഷേക്കറും ഉള്ള റേഞ്ച് സ്പീക്കറുകള്‍, ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം, കൈകൊണ്ട് നിര്‍മിച്ച മെറ്റീരിയലുകള്‍, 14.9-ഇഞ്ച് ബിഎംഡബ്ല്യു കര്‍വ് ഡിസ്പ്ലേ എന്നീ കിടിലന്‍ സവിശേഷതകളും ശ്രുതി ഹാസന്റെ ലക്ഷ്വറി കാറിനകത്ത് കാണാം. ശ്രുതി ഹാസനെ കൂടാതെ ഷാരൂഖ് ഖാന്‍ ആലിയ ഭട്ട് എന്നീ അഭിനേതാക്കള്‍ക്കും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിനും ബിഎംഡബ്ല്യു 7 സീരീസ് കാറുണ്ട്.

More from DriveSpark

Article Published On: Sunday, July 6, 2025, 18:00 [IST]
English summary
Actress shruti haasan spotted in her bmw 7 series luxury sedan at airport watch video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X