'മണ്ഡോദരി'യുടെ യാത്രകള്‍ ഇനി ഹൈബ്രിഡ് എസ്‌യുവിയില്‍! ലക്ഷങ്ങള്‍ പൊടിച്ച് പുതിയ കാർ വാങ്ങി സ്നേഹ ശ്രീകുമാർ

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്‌നേഹ ശ്രീകുമാര്‍. 'മറിമായം' എന്ന ജനപ്രിയ സീരിയലിലെ 'മണ്ഡോദരി' എന്ന കഥാപാത്രമാണ് സ്‌നേഹയെ പ്രശസ്തയാക്കിയത്. ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന സ്‌നേഹയുടെ ഭര്‍ത്താവായ നടന്‍ ശ്രീകുമാറിനെയും എല്ലാവരും അറിയും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. കേദാര്‍ എന്നാണ് മകന് പേരിട്ടത്. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സ്‌നേഹ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഈ ഓണക്കാലത്ത് ഇരട്ടി സന്തോഷവുമായി വീട്ടിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് താരദമ്പതികള്‍. തങ്ങളുടെ യാത്രകള്‍ക്കായി ടൊയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് എസ്‌യുവിയായ ഹൈറൈഡറാണ് സ്‌നേഹ ശ്രീകുമാര്‍ വാങ്ങിയിരിക്കുന്നത്.

ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ പുത്തന്‍ കാര്‍ വാങ്ങാന്‍ പോകുന്നതിന്റെ വിശദമായ വീഡിുയാ യൂട്യൂബ് ചാനലിലും കാണാം. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കാറിന്റെ ഡെലിവറിക്ക് ശ്രീകുമാറിന് എത്താന്‍ സാധിച്ചിരുന്നില്ല. ഷോറൂമിലേക്ക് പോവുന്നതും പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതുമെല്ലാം സ്നേഹ വീഡിയോയിലൂടെ കാണിച്ചിരുന്നു. നിരവധി പേര്‍ വീഡിയോയുടെ താഴെ ആശംസകളുമായി എത്തി.

actress sneha sreekumar toyota hyryder

സ്പോര്‍ട്ടിന്‍ റെഡ് വിത്ത് മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ കോമ്പിനേഷനിലുള്ള ഹൈറൈഡറാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. ഹൈറൈഡര്‍ ഹൈബ്രിഡ് വേരിയന്റുകളുടെ വില തുടങ്ങുന്നത് 16.66 ലക്ഷം രൂപ മുതലാണ്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 19.99 ലക്ഷം രൂപയാണ് വില. 11.14 ലക്ഷം രൂപ മുതല്‍ മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ വാങ്ങാം. എക്സ്ഷോറൂം വിലകളാണിത്.

ടൊയോട്ടയും മാരുതി സുസുക്കിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് കാറാണ് ഹൈറൈഡര്‍. ഹൈബ്രിഡ് എന്നത് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറും സമാസമം ചേരുന്ന സാങ്കേതികവിദ്യയാണ്. ഇലക്ടിക് കാറുകളില്‍നിന്നു വ്യത്യസ്തമായി ചെറിയൊരു ബാറ്ററി പായ്ക്ക് ആയിരിക്കും ഹൈബ്രിഡിനുണ്ടാകുക. ഹൈറൈഡറിന്റെ മാരുതി കസിന്‍ മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. എന്നാല്‍ മാരുതി മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

actress sneha sreekumar toyota hyryder

പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും അതില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുമാണ് മുഖ്യ ആകര്‍ഷണം. ഇതിനോട് ചേര്‍ന്ന് രണ്ട് ലൈനുകള്‍ പോലെയുള്ള ഡിആര്‍എല്‍, ബമ്പറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം സില്‍വര്‍ ആവരണം നല്‍കിയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവയാണ് ഫ്രണ്ട് ഫാസിയക്ക് അലങ്കാരമാകുന്നത്. ക്യാബിന്‍ ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ലെതര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ച ഡാഷ്‌ബോര്‍ഡ്, സോഫ്റ്റ് മെറ്റീരിയലില്‍ തീര്‍ത്ത ഡോര്‍പാഡുകള്‍ തുടങ്ങിയവ പ്രീമിയം ഭാവം നല്‍കുന്നു.

9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഇതിലുണ്ട്. 6-എയര്‍ബാഗ്, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), വിഎസ്സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സുരക്ഷയൊരുക്കുന്നു.

actress sneha sreekumar toyota hyryder

പവര്‍ട്രെയിന്‍ വശംനോക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴി ഫ്രണ്ട് വീല്‍ ഡ്രൈവായാണ് എസ്‌യുവി വരുന്നത്. ഹൈറൈഡറിന്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്.

ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്.കുറഞ്ഞ വിലയില്‍ ഹൈറൈഡര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുസുക്കിയില്‍ നിന്നുള്ള 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനില്‍ ഇത് സ്വന്തമാക്കാം. 102 bhp പവറില്‍ പരമാവധി 135 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഈ കാര്‍ വരുന്നുണ്ട്. ഹൈറൈഡര്‍ സിഎന്‍ജിയില്‍ മാരുതി സുസുക്കിയുടെ എര്‍ട്ടിഗയിലും XL6 സിഎന്‍ജിയിലും ഉപയോഗിച്ചിരിക്കുന്ന അതേ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, K12C എഞ്ചിനാണ് തുടിപ്പേകുന്നത്.5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമാണ് ഹൈറൈഡര്‍ സിഎന്‍ജിയില്‍ ഓഫര്‍ ചെയ്യുന്നത്. കിലോഗ്രാമിന് 26.6 കിലോമീറ്ററാണ് ഹൈറൈഡര്‍ സിഎന്‍ജിയുടെ മൈലേജ്.

ആധുനിക സാങ്കേതികത, അനായാസ ഡ്രൈവിങ്, കുറഞ്ഞ പരിസ്ഥിതി മലിനീകരണം, വലിപ്പം, കൂടുതല്‍ സുഖസൗകര്യങ്ങള്‍, പുതുപുത്തന്‍ ഡിസൈന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഹൈറൈഡറിനെ ജനപ്രിയമാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നീ മിഡ്സൈസ് എസ്‌യുവികള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Friday, September 20, 2024, 11:00 [IST]
English summary
Actress sneha sreekumar gifts herself brand new toyota hyryder hybrid suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X