250 കോടിയുടെ സ്വത്തുണ്ടെങ്കിലും യാത്ര 11 ലക്ഷത്തിന്റെ കാറില്‍! 'ഗോള്‍ഡന്‍ ഗേള്‍' ഇത്ര സിമ്പിളായിരുന്നോ?
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. ഇത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ക്രെറ്റ എസ്‌യുവി വാങ്ങാം. ഇക്കഴിഞ്ഞ ജനുവരിയില്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ ക്രെറ്റ ഇലക്ട്രക്ക് വിപണിയില്‍ എത്തിയ ശേഷം ക്രെറ്റക്ക് വെച്ചടി വെച്ചടി കയറ്റമാണ്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒന്നിലേറെ മാസങ്ങളില്‍ ക്രെറ്റ ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ എന്ന പദവി അലങ്കരിച്ചു. 2025 ജൂണ്‍ മാസത്തില്‍ 15,786 യൂണിറ്റ് വില്‍പ്പനയുമായി ക്രെറ്റ തന്നെയായിരുന്നു ബെസ്റ്റ് സെല്ലര്‍.
ഇന്ന് നമ്മുടെ നാടിന്റെ ഏത് മുക്കിലും മൂലയിലും പോയാല്‍ ക്രെറ്റ കാണാം. 2015-ല്‍ വിപണിയില്‍ എത്തിയ ക്രെറ്റ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയും ഹിറ്റായി തുടരാനുള്ള കാരണം കൃത്യസമയത്ത് നടത്തുന്ന അപ്‌ഡേറ്റുകളാണ്. 2024 ജനുവരിയിലായിരുന്നു ക്രെറ്റക്ക് അവസാനമായി ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത്. അതിന് ശേഷം എല്ലാമാസവും വമ്പന്‍ വില്‍പ്പനയാണ് കൊറിയന്‍ കാര്‍ നേടുന്നത്. എന്നിരുന്നാലും നമ്മുടെ നാട്ടിലെ സിനിമാ താരങ്ങള്‍ ഹ്യുണ്ടായി ക്രെറ്റയില്‍ യാത്ര ചെയ്യുന്നത് വളരെ വിരളമായി മാത്രമേ കാണാറുള്ളൂ.

കാരണം ഇത് ഒരു മാസ് മാര്‍ക്കറ്റ് കാര്‍ ആണ്. സിനിമാ താരങ്ങളെ സംബന്ധിച്ചിടത്തോളം ഹ്യുണ്ടായി ക്രെറ്റ വളരെ സിമ്പിളായ ഒരു കാറാണ്. മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ് എന്നിങ്ങനെയുള്ള ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന കാറുകളില്‍ സഞ്ചരിക്കാനാണ് പൊതുവേ സിനിമാ താരങ്ങള്‍ക്ക് ഇഷ്ടം. കാരണം കാറുകള്‍ താരങ്ങളുടെ സ്റ്റാറ്റസ് സിമ്പല്‍ കൂടിയാണ്.
അതുകൊണ്ട് സിനിമയില്‍ പേരെടുത്ത് കഴിഞ്ഞാല്‍ പല താരങ്ങളും ആദ്യം ചെയ്യുക കോടികള്‍ വിലമതിക്കുന്ന കാറുകള്‍ വാങ്ങാനാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു പ്രമുഖ നടി ഹ്യുണ്ടായി ക്രെറ്റ കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ womanseramagazine ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ ഒരു നടി ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തുവന്ന് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ കയറുന്നത് കാണാം.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം ഇളക്കിമറിച്ച ബോളിവുഡിന്റെ 'ഗോള്‍ഡന്‍ ഗേള്‍' എന്നറിയപ്പെടുന്ന സോനാലി ബിന്ദ്രെയാണ് ആ നടി. തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മോളിവുഡില്‍ എത്തിയിട്ടില്ല. 1999-ല്‍ പുറത്തിറങ്ങിയ കാതലര്‍ ദിനം എന്ന സിനിമയിലെ റോജ എന്ന കഥാപാത്രത്തിലൂടെ സോനാലിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ഒരുപാട് ആരാധകരുണ്ടായി.
വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സോനാലിക്ക് ഏകദേശം 250 കോടി രൂപയുടെ ആസ്തിയുണ്ട്. കോടീശ്വരിയായ നടി നടി യാത്ര ചെയ്യുന്ന കാര്‍ അവരുടെ സമ്പത്തുമായി തുലനം ചെയ്യുമ്പോള്‍ വളരെ ലളിതമായ ഒന്നാണ്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 11.11 ലക്ഷം രൂപ മുതലാണ് ക്രെറ്റ ഐസി എഞ്ചിന്‍ പതിപ്പുകളുടെ വില ആരംഭിക്കുന്നത്.
അതേസമയം ടോപ്പ് വേരിയന്റിന്റെ വില 20.50 ലക്ഷം രൂപയാണ്. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് പതിപ്പിന്റെ വില 17.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ്പ് വേരിയന്റിന്റെ വില 24.38 ലക്ഷം രൂപയുമാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇവയെല്ലാം. ആകര്‍ഷകമായ ഡിസൈനും മോഡേണ്‍ ഫീച്ചറുകളും കുത്തിനിറച്ചാണ് ഈ കാര്‍ വരുന്നത്. മള്‍ട്ടിപ്പിള്‍ പവട്രെയിന്‍ ഓപ്ഷനുകളും കാറിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.
ഇന്ത്യയിലെ സിനിമാ താരങ്ങളില്‍ ഭൂരിഭാഗം പേരും ആഡംബര കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ സോനാലിയെ പോലുള്ള നടി ക്രെറ്റ പോലുള്ള ഒരു സാധാരണ കാറില്‍ യാത്ര ചെയ്യുന്നത് അവരുടെ ലളിതമായ ജീവിതശൈലിക്കൊപ്പം വിവിധ തുറകളില്‍ ഹ്യുണ്ടായി കാറിനുളള ഉപഭോക്തൃ അടിത്തറക്കുള്ള തെളിവ് കൂടിയാണ്. ഇതിന് മുമ്പ് സോനാലി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടാക്‌സിയില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ സാധാരണക്കാരുടെ കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കാം.


Click it and Unblock the Notifications









