'സൗന്ദര്യ സോപ്പ് നിര്‍മ' പരസ്യം മതി ഓര്‍ക്കാന്‍, പണ്ട് തെന്നിന്ത്യയെ മയക്കിയ സുന്ദരിയുടെ യാത്ര ഇന്ന് ടാക്സിയിൽ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പുതിയ തലമുറ ഇന്നോവ പുറത്തിറങ്ങിയിട്ടും ക്രിസ്റ്റ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിക്കാത്തത് അതിന്റെ ജനപ്രീതി ഒന്ന് കൊണ്ട് മാത്രമാണ്. സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ടാക്സിക്കാര്‍ക്കും ക്രിസ്റ്റ ഭയങ്കര ഇഷ്ടമാണ്. ഈ മള്‍ട്ടി പര്‍പ്പസ് വാഹനം 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അതുകൊണ്ടാണ് ധാരാളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കാര്‍ ഫ്ലീറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായത്. ഇന്ത്യയില്‍ പ്രീമിയം ടാക്സികളായി ഉപയോഗിക്കാന്‍ വളരെ അനുയോജ്യമായ കാറുകളില്‍ ഒന്നായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കണക്കാക്കപ്പെടുന്നത്.

ഐടി കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം കമ്പനികള്‍ എന്നിവ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടാക്സി ആയി ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 19.99 ലക്ഷം രൂപയാണ് വില. അതേസമയം, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന വേരിയന്റിന്റെ വില 26.82 ലക്ഷം രൂപയാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്.

sonali bendre spotted in toyota innova crysta

അല്‍പ്പം വില കൂടിയ പ്രീമിയം കാര്‍ ആണങ്കിലും ഇന്ത്യയിലെ മുന്‍നിര നടീ നടന്മാര്‍ ഈ കാര്‍ അധികം ഉപയോഗിച്ച് കാണാറില്ല. മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, റോള്‍സ് റോയസ് തുടങ്ങിയ ലക്ഷ്വറി വാഹന നിര്‍മാതാക്കനികളുടെ കാറുകളാണ് അവര്‍ അധികവും ഉപയോഗിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഒരു ജനപ്രിയ നടി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ടാക്സിയില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നത്.

പ്രശസ്ത നടിയായ സോണാലി ബേന്ദ്രെയെയാണ് നമ്മള്‍ ഈ വീഡിയോയില്‍ കാണുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ഓര്‍മ വരാന്‍ ഒറ്റ പരസ്യ ചിത്രം ഓര്‍ത്താല്‍ മതി. 'സൗന്ദര്യ സോപ്പ് നിര്‍മ...' എന്ന സോപ്പിന്റെ പരസ്യത്തിലെ പാട്ടിനൊപ്പം ടിവി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടിയാണ് സോണാലി.

sonali bendre

'ആഗി'ലൂടെയാണ് സൊണാലി ബോളിവുഡിലെത്തിയത്. നാരാസ്, ദ ഡോണ്‍, ടക്കര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും വഴിത്തിരിവായത് ഐറ്റം സോംഗ് ആണ്. അരവിന്ദ് സ്വാമി നായകനായി എത്തിയ മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം ബോംബെയില്‍ (1995) ഹമ്മ ഹമ്മ എന്ന ഐറ്റം സോംഗ് അണ് സോണാലിക്ക് ബ്രേക്ക് നല്‍കിയത്. ശേഷം കുനാലിന്റെ കാതലര്‍ ദിനം (1999), അര്‍ജുനിന്റെ നായികയായി അഭിനയിച്ച കണ്ണോട് കന്‍പതെല്ലാം (1999) തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സോണാലിയെ തെന്നിന്ത്യയില്‍ പ്രശസ്തയാക്കി.

കാതലര്‍ ദിനത്തില്‍ സോണാലി അവതരിപ്പിച്ച റോജ എന്ന കഥാപാത്രം ഇപ്പോഴും ആരാധകര്‍ ഓര്‍മിക്കുന്നു. എന്നാല്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെടാനുള്ള ഒരു കാരണം ഇതില്‍ ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ സ്വപ്നസുന്ദരിയുടെ കൈ ഒടിഞ്ഞതായി കാണപ്പെടുന്നു എന്നതിനാലാണ്. സോണാലി ബെന്ദ്രെയുടെ ഒടിഞ്ഞ കൈ വീഡിയോയില്‍ കാണാന്‍ കഴിയുമെങ്കിലും അത് എങ്ങിനെ സംഭവിച്ചു എന്ന കാര്യം കൃത്യമായി അറിയില്ല. ഏതായാലും നടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് നമുക്കും ആശംസിക്കാം.

sonali bendre spotted in toyota innova crysta

ഇവിടെ ടാക്സിയില്‍ കയറിപ്പോകുന്ന സോണാലിയുടെ പക്കല്‍ കാറുകള്‍ ഇല്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. അടുത്തിടെയാണ് അവര്‍ ഒരു ഒരു മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് സ്വന്തമാക്കിയത്. ഇത് കൂടാതെ ബിഎംഡബ്ല്യു 5 സീരീസ്, ഔഡി Q5 തുടങ്ങിയ കാറുകളും താരത്തിന് സ്വന്തമായി ഉണ്ടെന്നാണ് വിവരം. എന്നിട്ടും അവര്‍ യാത്രകള്‍ക്കായി ഒരു ടാക്സി വിളിച്ചത് എന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരം അജ്ഞാതമാണ്.

എന്നാല്‍ ഇതാദ്യമായല്ല പ്രശസ്തരായ സിനിമാ താരങ്ങള്‍ ടാക്സികളില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നത്. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായ യാഷ് അടുത്തിടെ ഭാര്യ രാധികക്കൊപ്പം ടാക്സിയില്‍ യാത്ര ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ അത് ഒരു വില കൂടിയ ബെന്‍സിലായിരുന്നുവെന്ന് മാത്രം. ഇവിടെ സോണാലി ബേന്ദ്രെ ടാക്സി ഇന്നോവയില്‍ യാത്ര ചെയ്തതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്തൂ.

More from DriveSpark

Article Published On: Saturday, March 29, 2025, 12:00 [IST]
English summary
Actress sonali bendre seen travelling in toyota innova crysta taxi video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X