1 കൊല്ലം 4 കാറുകള്‍ വാങ്ങിയ വണ്ടിപ്രാന്തി; അഭിനയം നിര്‍ത്തി കാര്‍ ഡീറ്റെയിലിംഗ് ബിസിനസിലേക്ക് കടന്ന നടി

ഒരാള്‍ കാര്‍ വാങ്ങിയാല്‍ അത് ഏറ്റവും മനോഹരമായി കാണപ്പെടാനാണ് ആഗ്രഹിക്കുന്നത്. വിലകൂടിയ കാറുകള്‍ അവയുടെ ഉടമകളുടെ ആഗ്രഹത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നല്‍കുന്ന സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. എന്നാല്‍ താരതമ്യേന ഇന്ത്യയില്‍ അത്തരം സ്ഥാപനങ്ങള്‍ കുറവാണ്. ഇത്തരം ബിസിനസില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് വിദശത്ത് നിന്നുള്ളവര്‍ വരുമാനം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വലിയ സാധ്യതകളുമുണ്ട്. ഇന്ന് സിനിമാ താരങ്ങള്‍ കൈവെക്കാത്ത ബിസിനസ് മേഖലകള്‍ കുറവാണ്. ഇന്ത്യയിലെ പ്രമുഖയായ ഒരു നടി ഇപ്പോള്‍ കാര്‍ ഡീറ്റെയിലിംഗ് രംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

യുകെയിലെ ഏറ്റവും പ്രമുഖരായ കാര്‍ ഡീറ്റെയിലിംഗ് കമ്പനിയാണ് ടോപാസ് ഡീറ്റെയിലിംഗ്. ഇപ്പോള്‍ ഈ കമ്പനി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. നടി സോനം കപൂറും ഭര്‍ത്താവും ചേര്‍ന്നാണ് ഈ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിനായി ടോപാസ് ഡീറ്റെയിലിംഗുമായി പങ്കാളിത്തം സ്ഥാപിച്ചതായി ആനന്ദ അഹൂജ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു. പോസ്റ്റില്‍ നടി സോനം കപൂറിനെയും ഭര്‍ത്താവിനെയും ടോപാസ് ഡീറ്റെയിലിംഗ് അധികൃതര്‍ക്കൊപ്പം കാണാം.

sonam kapoor husband turn car detailers

വെറ്ററന്‍ ബോളിവുഡ് നടനായ അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ രണ്‍ബീര്‍ കപൂറിനൊപ്പം സാവരിയ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ആദ്യ ചിത്രം ഫേ്‌ലാപ്പായെങ്കിലും രണ്‍ബീറും സോനവും പില്‍ക്കാലത്ത് ബി ടൗണിലെ അറിയപ്പെടുന്ന അഭിനേതാക്കളായി. ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, രാഞ്ജാന, ഭാഗ് മില്‍ഖ ഭാഗ്, സഞ്ജു, പ്രേം രതന്‍ ധന്‍ പായോ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

2016-ല്‍ നീരജ എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും നടി നേടിയെടുത്തു ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ആണ് സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാവുന്നത്. വിവാഹ ശേഷം നടി ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് മാറി. അടുത്തിടെ സോനത്തിനും ആനന്ദിനുമായി ഭര്‍തൃപിതാവ് ലണ്ടനില്‍ 200 കോടിയിലേറെ വില വരുന്ന ആഡംബര ഭവനം വാങ്ങി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

sonam kapoor husband turn car detailers

സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോനത്തിന്റെ ലൈഫ്‌സ്‌റ്റൈല്‍ ഇപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. അതില്‍ ഒന്നാണ് നടിയുടെ കാറുകളോടുള്ള ക്രേസ്. അടുത്തിടെ നടി ആഡംബരപൂര്‍ണ്ണവുമായ മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് വാങ്ങിയിരുന്നു. ഒരു വര്‍ഷത്തിനിടെ സോനം കപൂര്‍ വാങ്ങുന്ന നാലാമത്തെ വിലകൂടിയ കാര്‍ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് തന്നെ സോനവും ഭര്‍ത്താവും എത്തിപ്പെട്ടത്.

ആനന്ദ് അഹൂജ 2012 മുതല്‍ 'ഭാനെ' എന്ന പേരില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരികയാണ്. പ്രതിവര്‍ഷം 500 കോടി രൂപ വരെ വിറ്റുവരവുള്ള ഈ സ്ഥാനം യുകെയിലും സാന്നിധ്യമറിയിക്കുന്നുണ്ട്. ടോപാസിനെ കുറിച്ച് ഏറെ നാളായി കേട്ടിട്ടുണ്ടെങ്കിലും അടുത്തിടെ മാത്രമാണ് ആനന്ദിന് അവരുടെ കസ്റ്റമറാകാന്‍ കഴിഞ്ഞത്. തന്റെ വിലയേറിയ കാറുകളില്‍ ഒന്ന് ആനന്ദ് അഹൂജ ടോപാസ് ഡീറ്റെയിലിംഗ് കമ്പനിയില്‍ കസ്റ്റമൈസ് ചെയ്യാന്‍ നല്‍കിയതോടെ അത് പുതിയ ബന്ധങ്ങളുടെ തുടക്കമായി.

sonam kapoor husband turn car detailers

ടോപാസ് ഡീറ്റെയിലിംഗിലെ എക്‌സിക്യൂട്ടീവുകളുമായി അടുത്ത ബന്ധം സ്ഥാപിച്ച ആനന്ദ് അഹൂജ അവരെ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോപാസ് ഡീറ്റെയിലിംഗ് ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവും വിലയേറിയ ചില കാറുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശതകോടീശ്വരന്‍മാരാണ് അവരുടെ കസ്്റ്റമര്‍മാരില്‍ ഭൂരിഭാഗവും. കൂടാതെ നിരവധി സൂപ്പര്‍-എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളും അവര്‍ക്കുണ്ട്.

ലോകത്തെ പ്രശ്‌സത്‌രായ യൂട്യൂബര്‍മാര്‍ ഇവരുടെ ഷോപ്പില്‍ വന്ന് വീഡിയോകള്‍ ചിത്രീകരിക്കുന്നു. ആദ്യ വാഷ് മുതല്‍ കംപ്ലീറ്റ് പെയിന്റ് കറക്ഷന്‍്, പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ആപ്ലിക്കേഷന്‍ വരെ കമ്പനി തങ്ങളുടെ ഉപഭോക്താക്കളുടെ കാറുകള്‍ പരിപാലിക്കുന്നു. പീലബിള്‍ പെയിന്റുകള്‍ ജനപ്രിയമാക്കിയ ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് ടോപാസ് ഡീറ്റെയിലിംഗ്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം എവിടെ സ്ഥാപിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. മിക്കവാറും അത് മുംബൈയോ ഡല്‍ഹിയോ ആകാം.

More from DriveSpark

Article Published On: Friday, March 7, 2025, 14:10 [IST]
English summary
Actress sonam kapoor husband anand ahuja brings uk based topaz detailing to india
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X