പെൺകുട്ടികളെ നിയമവിരുദ്ധമായി ദത്തെടുത്ത കേസിൽ അറസ്റ്റിലായ നടി! ദേ പുത്തൻ എസ്‌യുവി വാങ്ങി

ടിക്‌ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും ദക്ഷിണേന്ത്യന്‍ സോഷ്യല്‍ മീഡിയ ലോകത്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടിയാണ് സോനു ശ്രീനിവാസ് ഗൗഡ (Sonu Srinivas Gowda). ചുരുങ്ങിയ കാലം കൊണ്ട് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ നടി പിന്നീട് കന്നഡ ബിഗ് ബോസ് ഒടിടി ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് കൂടുതല്‍ പ്രശസ്തയായത്. തുടര്‍ന്ന് നിരവധി കന്നഡ മ്യൂസിക് ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച സോനു മിഡില്‍ക്ലാസ് കുടുംബത്തില്‍ നിന്ന് സ്വന്തം പ്രയത്‌നം കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. തുടക്കത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടും പിന്മാറാന്‍ തയാറാവാതിരുന്ന സോനുവിനെ എപ്പോഴും വിവാദങ്ങളും പിന്തുടര്‍ന്നിരുന്നു.

ബിഗ് ബോസ് ഷോയ്ക്കുള്ളിലെ തര്‍ക്കങ്ങളും പിന്നീട് നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തെടുത്തു എന്ന പേരില്‍ കര്‍ണാടക പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിയമനടപടികളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വിവാദങ്ങളെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും നടിയുടെ കരിയറിനെ ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നെല്ലാം മാറി തന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയിരിക്കുകയാണ് സോനു.

sonu srinivas gowda buys kia seltos

5 വര്‍ഷത്തെ സ്വപ്‌നം സഫലമായി എന്ന അടിക്കുറിപ്പോടെയാണ് പുത്തന്‍ കിയ സെല്‍റ്റോസ് എസ്‌യുവി സ്വന്തമാക്കിയ വിവരം നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഷോറൂമില്‍ വെച്ച് കുടുംബത്തോടൊപ്പം പുതിയ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോനു ആരാധകര്‍ക്കായി പങ്കുവെക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഡെലിവറി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലുകളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്. കൊറിയന്‍ എസ്‌യുവി അതിന്റെ മനോഹരമായ സ്പോര്‍ട്ടി ലുക്കിനും പ്രീമിയം ക്യാബിന്‍ ഫീച്ചറുകള്‍ക്കുമാണ് പേരുകേട്ടിട്ടുള്ളത്. നടി തിരഞ്ഞെടുത്ത മോഡലിന്റെ ബോഡി കളറും ബ്ലാക്ക് ഫിനിഷിംഗും വാഹനത്തിന് കൂടുതല്‍ അഗ്രസീവ് ലുക്ക് നല്‍കുന്നുണ്ട്. കിയയുടെ ഐക്കണിക് ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയോടെയാണ് ഈ എസ്യുവി നിരത്തിലിറങ്ങുന്നത്.

sonu srinivas gowda buys kia seltos

ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കിടയിലും യൂത്തിനിടയിലും ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ന്യൂജെന്‍ സെല്‍റ്റോസിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതനുള്ള പ്രധാന കാരണം ഇതിന്റെ ഈ കിടിലന്‍ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ തന്നെയാണ്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, കിയ സെല്‍റ്റോസ് വ്യത്യസ്തമായ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കൂടുതല്‍ കരുത്തുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഒപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നു.

ഈ എഞ്ചിനുകള്‍ക്ക് ഒപ്പം മാനുവല്‍, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT), ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, കൂടാതെ ഫാസ്റ്റ് ഗിയര്‍ ഷിഫ്റ്റിംഗ് സാധ്യമാക്കുന്ന അത്യാധുനിക ഡിസിടി (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കിയ നല്‍കുന്നുണ്ട്. ഇത് റോഡില്‍ മികച്ച പെര്‍ഫോമന്‍സും ഡ്രൈവിംഗ് സുഖവും ഉറപ്പാക്കുന്നു.

sonu srinivas gowda buys kia seltos

ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക ഫീച്ചറുകളാണ് കിയ സെല്‍റ്റോസിന്റെ ഇന്റീരിയറില്‍ സജ്ജീകരിച്ചിരിക്കുന്നത്. വലിയ ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ പാനലുകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസിന്റെ (Bose) പ്രീമിയം സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനായി വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ, 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും കൊറിയന്‍ കമ്പനി സെല്‍റ്റോസില്‍ നല്‍കിയിട്ടുണ്ട്. സുരക്ഷയിലും ആഡംബരത്തിലും വിട്ടുവീഴ്ചയില്ലാത്ത ഈ സവിശേഷതകളാണ് സെലിബ്രിറ്റികളുടെ സെല്‍റ്റോസിലേക്ക് ആകര്‍ഷിക്കുന്നത്.

Article Published On: Friday, June 5, 2026, 16:40 [IST]
English summary
Actress sonu srinivas gowda buys new kia seltos suv price features
കൂടുതല്‍... #celebrity car #india #kia seltos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X