242 കോടി വാരിയ പടത്തിൽ കാമിയോ റോളിൽ വന്ന സുന്ദരി; യാത്രയ്ക്ക് 90 ലക്ഷത്തിൻ്റെ പുത്തൻ ഇ ക്ലാസ് ബെൻസ്

സെലിബ്രിറ്റികളും അത് പോലെ തന്നെ ബിസിനസുകാരുടേയും പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. അതിൽ തന്നെ സെഡാൻ മോഡലായ ഇ ക്ലാസിന് പ്രത്യേക ഫാൻബേസാണുളളത്. യാത്രാസുഖത്തിൻ്റെ കാര്യത്തിലാണെങ്കിലും ലുക്കിൻ്റെ കാര്യത്തിലാണെങ്കിലും സെഡാനുകളിലെ പ്രിയതാരമാണ് ഇ ക്ലാസ് എന്നത്. S-ക്ലാസിനും EQS-നും പിറകില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും വിലപിടിപ്പുള്ള സെഡാനാണ് E-ക്ലാസ് എന്ന പ്രത്യേകതയും ഉണ്ട്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 79.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്.

ഇവയെല്ലാം തന്നെ എക്‌സ്-ഷോറൂം വിലകളാണ്. E200, E 450 4Matic, E220d എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാൻ സാധിക്കുന്നതാണ്. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ലക്ഷ്വറി സെഡാനിന്റെ ഓരോ വേരിയന്റിലും വ്യത്യസ്ത പവര്‍ട്രെയിനാണുള്ളത്. E 450 വേരിയന്റിന് 3.0 ലിറ്റര്‍ 6് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

soundarya sharma e class benz

E200 വേരിയന്റിന് 204 bhp പവറുള്ള 2.0 ലിറ്റര്‍ ഫോര്‍് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. E220d വേരിയന്റിന് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്നു. എല്ലാ മെര്‍സിഡീസ് മോഡലുകളെയും പോലെ നിരവധി ആഡംബര സവിശേഷതകളുമായാണ് ഈ കാറും വരുന്നത്.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു.

soundarya sharma e class benz

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്. ഇതെല്ലാം ഒത്തിണങ്ങിയ ആഡംബര സെഡാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡിലെ യുവനടിയായ സൗന്ദര്യ ശർമ്മയാണ്.

2017-ൽ റാഞ്ചി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. മികച്ച പുതുമുഖത്തിനുളള നിരവധി അവാർഡുകൾ സുന്ദരി വാങ്ങികൂട്ടി, ബിഗ്ബോസിലും പങ്കെടുത്തിരുന്നു, ഏറ്റവും പുതിയ ചിത്രമായ HOUSEFULL 5-ൽ കാമിയോ റോളിലും താര സുന്ദരി എത്തിയിരുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടി താരം ഡെന്റൽ സ്റ്റഡീസിൽ ബിരുദം നേടിയിട്ടുണ്ട്.നാടകത്തോടുളള അതിയായ അതിയായ അഭിനിവേശം കൊണ്ടെത്തിച്ചത് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലാണ്.

soundarya sharma e class benz

ലീ സ്ട്രാസ്ബർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കൊണ്ട് ഒരു വർക്ക്‌ഷോപ്പും ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് ഒരു ഷോർട്ട്-ആക്ടിംഗ് കോഴ്‌സും അവർ നടത്തിയിരുന്നു . 2022-ൽ, MX പ്ലെയറിന്റെ ക്രൈം വെബ് സീരീസായ രക്താഞ്ചൽ 2- ൽ റോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിന് ശേഷമാണ് കളേഴ്‌സ് ടിവിയുടെ റിയാലിറ്റി ഷോ ബിഗ് ബോസ് 16 സീസണിൽ എത്തിയത്. എന്നാൽ 112 ദിവസത്തിന് ശേഷം പുറത്താകുകയും ചെയ്തു.

soundarya sharma e class benz

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 24, 2025, 16:27 [IST]
English summary
Actress soundarya sharma brings home new mercedes benz e class images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X