ടോളിവുഡിൻ്റെ 'ഹൈ വോൾട്ടേജ്' നായിക; കറക്കം കോടികളുടെ ആഡംബര സെഡാനിൽ
ചില നായികമാരുടെ ഒറ്റ ചിത്രം കൊണ്ടോ അല്ലെങ്കിൽ ഒരു ഡാൻസ് മതി സൂപ്പർസ്റ്റാർ ആകാൻ. അങ്ങനെ ഒരു സുന്ദരിയാണ് ശ്രീലീല. തമിഴ്നാട്ടിൽ വളരെ കുറവ് ആരാധകരാണ് നായികമാർക്കുളളത്. എന്നാൽ ശ്രീലീലയുടെ കാര്യം അങ്ങനെയല്ല, തുടക്കം തെലുങ്ങ്, കന്നഡ സിനിമകളിലായിരുന്നു എങ്കിൽ ഇപ്പോൾ തമിഴ്നാട്ടിലെ ആളുകളെ എല്ലാം ആരാധകരാക്കിയിരിക്കുകയാണ് ഈ സുന്ദരി.ശിവകാർത്തികേയനും രവി മോഹനും അഭിനയിക്കുന്ന പരാശക്തി എന്ന ചിത്രത്തിലാണ് ശ്രീലീല അഭിനയിക്കുന്നത്. ഇത് നടിയുടെ ആദ്യ തമിഴ് ചിത്രമാണ്. ഹിന്ദിയിലും മുഖം കാണിച്ചിരുന്നു ഈ 23-കാരി. താരത്തിൻ്റെ എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീലീലയെ ആഡംബര കാറുകളിൽ പതിവായി കാണാറുണ്ട്.
ശ്രീലീല ഒരു ബിഎംഡബ്ല്യു X3 മോഡലിൽ വന്നിറങ്ങുന്നത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. ഈ സാഹചര്യത്തിലാണ് അവർ ഒരു മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാർ ഉപയോഗിക്കുന്ന ഒരു വൈറൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ആഡംബര കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരടക്കം ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കാറിന്റെ (S 350d) എന്‍ട്രി ലെവല്‍ വേരിയന്റിന് 1.79 കോടി രൂപയാണ് വില. അതേസമയം, ഏറ്റവും ഉയര്‍ന്ന വേരിയന്റിന് (S450 4Matic) 1.90 കോടി രൂപ മുടക്കേണ്ടതായുണ്ട്.
ഇവ നിരത്തിലെത്തിക്കാന്‍ യഥാക്രമം 2.25 കോടി, 2.40 കോടി രൂപ മുടക്കണം. വിലയ്‌ക്കൊത്ത ആഡംബര സവിശേഷതകളും ഈ കാറിന്റെ അകത്തളത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഈ കാര്‍ മികച്ച പെര്‍ഫോമന്‍സും പുറത്തെടുക്കുന്നു. ഈ ആഡംബര കാറില്‍ 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ എഞ്ചിനില്‍ 48V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭ്യമാണ്. 367 PS പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 20 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജറുകള്‍, 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 എയര്‍ബാഗുകള്‍ എന്നിവയാണ് ഈ കാറിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരില്‍ ഒരാളാണ് പ്രഭാസ്. ഇന്ന് നടന്‍മാര്‍ മാത്രമല്ല നടിമാരും ആഡംബര കാറുകള്‍ ഉപയോഗിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ഒറ്റ ഗാനം കൊണ്ട് പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തി നേടിയ ഒരു നടിയായശ്രീലീല ബിഎംഡബ്ല്യു X3 ആഡംബര എസ്‌യുവിയില്‍ വന്നിറങ്ങുന്ന വീഡിയോ വൈറലായിരുന്നു എന്ന് ഞാൻ ആദ്യം സൂചിപ്പിച്ചല്ലോ.

ബോളിവുഡിലെ ചോക്ലേറ്റ് ഹീറോയുടെ കാമുകിയാണെന്ന അഭ്യൂഹങ്ങള്‍ പരന്നതിനാല്‍ തന്നെ ശ്രീലീലയുടെ പിന്നാലെയാണ് പാപ്പരാസികള്‍. നേരത്തെ റേഞ്ച് റോവര്‍ സ്വന്തമാക്കിയ ശ്രീലില ഇപ്പോള്‍ ബിഎംഡബ്ല്യു X3 എസ്‌യുവിയിലാണ് യാത്രകള്‍. ജര്‍മന്‍ ആഡംബര എസ്‌യുവിയുടെ പ്രാരംഭ വില 75.80 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 77.80 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








