ആഗ്രഹിച്ചത് ഡോക്ടറാകാന്‍, അവരുടെ വാര്‍ഷിക ശമ്പളം ഒറ്റ ഡാന്‍സിന് വാങ്ങുന്ന നടി കറങ്ങുന്നത് ബിഎംഡബ്ല്യുവില്‍
ഇന്ത്യയില്‍ നിലവില്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ പകുതിയും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). 6 ലക്ഷം രൂപ ബജറ്റില്‍ വരുന്ന മൈക്രോ എസ്‌യുവികള്‍ മുതല്‍ കോടികള്‍ വില മതിക്കുന്ന എസ്‌യുവികള്‍ വരെ ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടും. ആഡംബര വിഭാഗത്തിലേക്ക് വന്നാല്‍ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നീ മുന്‍നിര കമ്പനികള്‍ നിരവധി ജനപ്രിയ എസ്‌യുവികള്‍ പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളെയും സമ്പന്നരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ആഡംബര എസ്‌യുവികളില്‍ ഒന്നാണ് ബിഎംഡബ്ല്യു X3. ഇന്ത്യയിലെ നിരവധി സിനിമാ താരങ്ങള്‍ ബിഎംഡബ്ല്യു X3 ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.
അതില്‍ ഏറ്റവും പ്രശസ്തനായ വ്യക്തി 'റിബല്‍ സ്റ്റാര്‍' പ്രഭാസ് ആണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരില്‍ ഒരാളാണ് പ്രഭാസ്. ഇന്ന് നടന്‍മാര്‍ മാത്രമല്ല നടിമാരും ആഡംബര കാറുകള്‍ ഉപയോഗിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ഒറ്റ ഗാനം കൊണ്ട് പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തി നേടിയ ഒരു നടി ബിഎംഡബ്ല്യു X3 ആഡംബര എസ്‌യുവിയില്‍ വന്നിറങ്ങുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അത് ആരാണെന്ന് നോക്കാം.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ഒരു ഗാനമാണ് 'ഗുണ്ടൂര്‍ കാരം' എന്ന തെലുങ്ക് ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി. മലയാളി താരമായ ഷംന കാസിം, തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബു എന്നിവര്‍ക്കൊപ്പം ഈ ഗാനത്തില്‍ തകര്‍പ്പന്‍ സ്‌റ്റെപ്പുകളുമായി നിറഞ്ഞ് നിന്ന ശ്രീലീലയെ ആരും മറന്ന് കാണില്ല. ഈ ഗാനത്തില്‍ മഹേഷ് ബാബുവിനെ വരെ സൈഡാക്കിയ പ്രകടനമായിരുന്നു ശ്രീലീലയുടേത്.
ഇതോടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായ പുഷ്പ2-വില്‍ 'കിസിക്' എന്ന ഐറ്റം നമ്പര്‍ ചെയ്യാനുള്ള നറുക്കും ലഭിച്ചത് ശ്രീലീലക്കായിരുന്നു. ഈ ഗാനവും ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭരിച്ചു. മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ഒറ്റ ഗാനം കൊണ്ട് ശ്രീലീല കേരളത്തിലും പ്രശസ്തയായി. കന്നഡയില്‍ നിന്ന് തുടങ്ങി തെലുങ്കിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച 23-കാരി നിലവില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തിരക്കുള്ള നടിയാണ്.

ചെറുപ്പത്തിൽ ഡോക്ടറാകാൻ കൊതിച്ച ശ്രീലീല അനുരാഗ് ബസുവിന്റെ ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ ശ്രീലീലയും കാര്‍ത്തിക് ആര്യനും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ ഉണ്ട്. കാര്‍ത്തിക് ആര്യന്റെ കുടുംബത്തില്‍ നടന്ന ചടങ്ങില്‍ ശ്രീലീല പങ്കെടുത്തതോടെയാണ് ഇരുവരും ഡേറ്റിംഗില്‍ ആണെന്ന അഭ്യൂഹം പരന്നത്. പരിപാടിയില്‍ വെച്ച് ശ്രീലീല നൃത്തം ചെയ്യുകയും അത് കാര്‍ത്തിക് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബോളിവുഡിലെ ചോക്ലേറ്റ് ഹീറോയുടെ കാമുകിയാണെന്ന അഭ്യൂഹങ്ങള്‍ പരന്നതിനാല്‍ തന്നെ ശ്രീലീലയുടെ പിന്നാലെയാണ് പാപ്പരാസികള്‍. നേരത്തെ റേഞ്ച് റോവര്‍ സ്വന്തമാക്കിയ ശ്രീലില ഇപ്പോള്‍ ബിഎംഡബ്ല്യു X3 എസ്‌യുവിയിലാണ് യാത്രകള്‍. ജര്‍മന്‍ ആഡംബര എസ്‌യുവിയുടെ പ്രാരംഭ വില 75.80 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 77.80 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണിത്.

ബിഎംഡബ്ല്യു X3 ആഡംബര എസ്‌യുവി നിരത്തിലെത്തിക്കാന്‍ 88 ലക്ഷം രൂപ മുതല്‍ 92 ലക്ഷം രൂപ വരെയാകും. വൈറല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് ശ്രീലീല ഉപയോഗിക്കുന്നത് ഒരു 2017 മോഡല്‍ ബിഎംഡബ്ല്യു X3 ആണെന്നാണ്. അതുകൊണ്ട് മുകളില്‍ പറഞ്ഞ അത്രയും വിലയുണ്ടാകാന്‍ സാധ്യതയില്ല.
നിലവില്‍ ബിഎംഡബ്ല്യു X3 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോകസിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ബിഎംഡബ്ല്യുവിന്റെ ഈ ആഡംബര കാറില്‍ നിരവധി അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.
14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 15-സ്പീക്കര്‍ ഹാര്‍മണ്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് ഇതിലെ ശ്രദ്ധേയമായ സവിശേഷതാള്‍. യാത്രക്കാരുടെ സുരക്ഷക്കായി ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട് അടക്കം നിരവധി സേഫ്റ്റി ഫീച്ചറുകളും പായ്ക്ക് ചെയ്തിരിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് GLC, ഔഡി Q5 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X3-യുടെ എതിരാളികള്‍.


Click it and Unblock the Notifications








