യുവാക്കളുടെ ഹരമായ നടി; പ്രവർത്തികൊണ്ട് മാലാഖ, ആഡംബര സെഡാനിൽ കയറുന്ന ആളെ മനസിലായോ

ബോളിവുഡിലെ സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യുന്നവരാണ്. നടൻമാരേക്കാൾ കൂടുതലായി ചെയ്യുന്നത് നടിമാരാണ്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന നടിയാണ് സണ്ണി ലിയോൺ. എല്ലാ യുവാക്കളുടേയും പ്രിയപ്പെട്ട നടി പ്രവർത്തികൊണ്ട് നല്ലൊരു മനസിന് ഉടമ കൂടിയാണ്. താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സണ്ണി ലിയോൺ തൻ്റെ ആഡംബര സെഡാനായ ബിഎംഡബ്ല്യു 7 സീരിസിലേക്ക് കയറുന്നതിന് മുൻപ് പേഴ്സിൽ നിന്ന് പണം എടുത്ത് കുട്ടികൾക്ക് കൊടുക്കുന്നത് കാണാം. അതിന് ശേഷം താരം തൻ്റെ കാറിൽ കയറി പോകുകയാണ്.

കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, ബ്ലാക്ക് സഫയര്‍ മെറ്റാലിക് എന്നീ രണ്ട് കറുപ്പ് നിറങ്ങളിലാണ് ബിഎംഡബ്ല്യു 7-സീരീസ് ഇന്ത്യയില്‍ വില്‍ക്കുന്നത്.ഈ രണ്ട് കളര്‍ ഓപ്ഷനുകള്‍ക്ക് പുറമേ, ഇന്‍ഡിവിജുവല്‍ ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്, ഇന്‍ഡിവിജുവല്‍ ട്രാവെര്‍ട്ടൈന്‍ ഗ്രേ മെറ്റാലിക്, ബ്രൂക്ലിന്‍ ഗ്രേ മെറ്റാലിക്, ഓക്‌സൈഡ് ഗ്രേ മെറ്റാലിക്, മിനറല്‍ വൈറ്റ് മെറ്റാലിക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിലും ഈ ബിഎംഡബ്ല്യു കാര്‍ തെരഞ്ഞെടുക്കാം.

ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് സെഡാനാണ് 7 സീരീസ്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ഔഡി A8L എന്നീ കാറുകളുമായിട്ടാണ് ഇത് ഇന്ത്യയില്‍ മത്സരിക്കുന്നത്. നിലവില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളിലായി 740i M സ്‌പോര്‍ട്, 740d M സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് 7 -സീരീസ് വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ പെട്രോള്‍ പതിപ്പായ 740i M സ്‌പോര്‍ട്ടിന് 1.84 കോടി രൂപയും 740d M സ്‌പോര്‍ട്ടിന് 1.87 കോടി രൂപയുമാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്‍ഷൂറന്‍സും മറ്റ് നികുതികളുമെല്ലാം ചേരുമ്പോള്‍ കൊച്ചിയില്‍ ഈ കാറിന്റെ ഓണ്‍-റോഡ് വില 2 കോടിക്ക് മുകളിലാകും.

ബിഎംഡബ്ല്യു 7 -സീരീസിന് ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഓള്‍ എല്‍ഇഡി ലൈറ്റുകള്‍, 20 ഇഞ്ച് അലോയി വീലുകള്‍, കര്‍വ്വ്ഡ് ഡിസ്പ്ലേയില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, നാല് സീറ്റുകളിലും ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ്മെന്റുകള്‍, ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. പെര്‍ഫോമന്‍സ് വശവും കിടുവാണ് കാര്‍.

ബിഎംഡബ്ല്യു ആദ്യമായി iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് പുറത്തിറക്കി ഇന്ത്യൻ പ്രീമിയം ഓട്ടോമോട്ടീവ് വിഭാഗത്തിൽ ഒരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്. ബിഎംഡബ്ല്യു എക്സ്1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് ഒരു മികച്ചതും ആധുനികവുമായ ഡിസൈൻ തന്നെയാണ് പ്രദർശിപ്പിക്കുന്നത്, അതിന്റെ വർധിപ്പിച്ച അളവുകൾ അതിന് ഒരു കമാൻഡിംഗ് സാന്നിധ്യം നൽകുന്നുണ്ട്.

4,616 മില്ലീമീറ്റർ നീളവും 2,800 മില്ലീമീറ്റർ വീൽബേസും ഉള്ള വാഹനം, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ഇന്റീരിയർ നൽകുന്ന മോഡലായി മാറിയിരിക്കുകയാണ്. വിശാലമായ ക്യാബിനിൽ വൈഡ്‌സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേയും ആഡംബര ഫീച്ചറുകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ നൽകിയിരിക്കുന്നു, ഇത് ആകർഷകമായ അന്തരീക്ഷം വാഹനത്തിൻ്റെ ഉളളിൽ സൃഷ്ടിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 14, 2025, 14:55 [IST]
English summary
Actress sunny leone spotted in bmw 7 series viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X