നടിയുടെ ഉടല്‍ വെളുപ്പെങ്കില്‍ മനസ്സ് തനിത്തങ്കം! ഔഡിയില്‍ കയറിയ ശേഷം ചെയ്തത് നോക്കൂ...

ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ഔഡി പുറത്തിറക്കുന്ന കാര്‍ മോഡല്‍ ആണ് Q8. നിലവില്‍ ഔഡി Q8 ഒരു വേരിയന്റില്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കുന്നുള്ളൂ. ഔഡി Q8 ക്വാട്രോ വേരിയന്റിന്റെ വില 1.17 കോടി രൂപയാണ്. എക്‌സ്-ഷോറൂം വിലയാണിത്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് നിരത്തിലെത്തിക്കാന്‍ ഏകദേശം 1.50 കോടി രൂപ ചെലവാകും. പനോരമിക് ഗ്ലാസ് റൂഫ്, 31.24 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17-സ്പീക്കര്‍ ബാങ് & ഒലുഫ്സെന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ ഈ കാറിന്റെ അകത്തളത്തില്‍ ജര്‍മന്‍ ബ്രാന്‍ഡ് ഒരുക്കിയിട്ടുണ്ട്.

പാര്‍ക്ക് അസിസ്റ്റ് പ്ലസുള്ള 360-ഡിഗ്രി ക്യാമറയും കാറിൽ ലഭ്യമാണ് ഔഡി Q8 കാറിലെ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 335 bhp പവറും 500 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ഇണചേരുന്നു. കൂടാതെ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഇതില്‍ വരുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഔഡി Q8-ന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

tamannaah bhatia audi q8

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഓഡി Q8 ന് വെറും 5.6 സെക്കന്‍ഡുകള്‍ മതി. ആഡംബരത്തിന്റെയും പെര്‍ഫോമന്‍സിന്റെയും ഒരു സമന്വയം ഈ ഔഡി കാറില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ രാജ്യത്തെ പ്രമുഖരായ ചില സിനിമ, ക്രിക്കറ്റ് താരങ്ങള്‍ ഔഡി Q8 സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബോളിവുഡ് നടി സന്യ മല്‍ഹോത്ര തുടങ്ങിയ സെലിബ്രിറ്റികള്‍ ഔഡി Q8 സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ആഡംബര കാറില്‍ ഒരു താരസുന്ദരി വന്നിറങ്ങുന്നതും അവരുടെ പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. അത് മറ്റാരുമല്ല ഇന്ത്യയില്‍ ബഹുഭാഷകളിലായി അറിയപ്പെടുന്ന നടിയായ തമന്ന ഭാട്ടിയയാണ്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച തമന്ന ദിലീപിന്റെ ബാന്ദ്രയിലൂടെ മോളിവുഡിലും അരങ്ങേറിയിരുന്നു. എന്നാല്‍ ആ സിനിമ ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ സിനിമയായി. ഇതിനിടെ നടന്‍ വിജയ് വര്‍മയുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം തമന്നയെ ലൈംലൈറ്റില്‍ നിര്‍ത്തിയിരുന്നു.

ഇപ്പോഴും നടി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പാപ്പരാസികള്‍ പൊതിയാറാണ് പതിവ്. ഇപ്പോള്‍ തമന്നയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റന്റ് ബോളിവുഡ് ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വൈറല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ബില്‍ഡിംഗില്‍ നിന്ന് പച്ച വസ്ത്രം ധരിച്ച് ഇറങ്ങി വരുന്ന തമന്ന ഔഡി Q8-ല്‍ കയറി പോകുന്നതാണ് കാണാനാകുക.

tamannaah bhatia audi q8

കാറില്‍ കയറി ഇരുന്ന ശേഷം താരത്തിന്റെ അടുത്തെത്തിയ ഭിന്നശേഷിക്കാരനായ ഒരാള്‍ക്ക് തമന്ന പണം നല്‍കുന്നതും ക്യാമറക്കണ്ണില്‍ പതിഞ്ഞു. നടിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ സ്വാഭാവികമായ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് നെറ്റിസണ്‍സ്. തമന്ന സഞ്ചരിക്കുന്ന ഈ ഔഡി Q8 നടിയുടെ സ്വന്തം പേരിലുള്ള കാര്‍ ആണ്. ആഡംബര എസ്യുവി 2022 ജൂലൈ ഒന്നിനാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഔഡി കൂടാതെ മറ്റ് നിരവധി കാറുകളും നടിയുടെ ഗരാജില്‍ ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 12, 2025, 16:11 [IST]
English summary
Actress tamannaah bhatia sweet gesture while entering to audi q8 video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X