നടന്‍ വിജയ്‌യെ കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞ് അവസാനം ബ്രേക്കപ്പായി! പുത്തന്‍ കാര്‍ വാങ്ങി അമ്പലത്തിലെത്തി നടി
ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളോടാണ് പ്രിയം. സെലിബ്രിറ്റികള്‍ക്കാണെങ്കിലും മിഡില്‍ക്ലാസിനാണെങ്കിലും അവര്‍ക്കെല്ലാം പറ്റിയ വാഹനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സെലിബ്രിറ്റികള്‍ക്കിടയിലാണെങ്കില്‍ ഇപ്പോള്‍ ഓഫ്-റോഡ് സാഹസികതകള്‍ക്ക് പറ്റിയ ആഡംബര എസ്‌യുവികള്‍ക്ക് വലിയ ഡിമാന്‍ഡാണ്. പല സിനിമാതാരങ്ങളും ഇത്തരത്തിലുള്ള എസ്‌യുവികള്‍ അടുത്ത കാലത്തായി ഡെലിവറിയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആഡംബര എസ്‌യുവികളില്‍ ഒന്നാണ് റേഞ്ച് റോവര്‍ വെലാര്‍. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ താരാറാണിമാരില്‍ ഒരാള്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.
അറിയാത്തവര്‍ക്കായി നമുക്ക് റേഞ്ച് റോവര്‍ വെലാറിനെ ഒന്ന് പരിചയപ്പെടാം. വെലാര്‍ നിലവില്‍ ഒറ്റ ഫുള്ളി ലോഡഡ് HSE ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ. D200, P250 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. D200 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ് നല്‍കുന്നത്. അതേസമയം P250 ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയുടെ നിലവിലെ വില 87.90 ലക്ഷം രൂപയാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.10 കോടി രൂപയാകും.

2024 ലെ അപ്ഡേറ്റ് വെലാറില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എസ്യുവിയില്‍ ഇപ്പോള്‍ പരിഷ്‌കരിച്ച ഗ്രില്‍, സ്ലീക്കര്‍ ടെയില്‍ ലാമ്പുകള്‍, വലിയ റിയര്‍ ഓവര്‍ഹാംഗ്, പുതിയ പിക്സല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 2024 വെലാറിന്റെ അകത്തേക്ക് കടന്നാല്‍ പ്രീമിയം, ആഡംബര ട്രിമ്മുകളുടെയും മെറ്റീരിയലുകളുടെയും ഉദാരമായ ഉപയോഗത്തോടെയുള്ള ഒരു ക്ലട്ടര്‍-ഫ്രീ ക്യാബിന്‍ നിങ്ങള്‍ക്ക് കാണാം.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് ഗ്ലാസ് റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും ഈ ആഡംബര എസ്‌യുവിയുടെ പ്രധാന സവിശേഷതകളാണ്. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് ഈ എസ്‌യുവി.
ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ വിവിധ സുരക്ഷാ സവിശേഷതകള്‍ റേഞ്ച് റോവര്‍ വെലാറില്‍ സജ്ജീകരിച്ചിരിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് GLE, ഔഡി Q7, ബിഎംഡബ്ല്യു X5 തുടങ്ങിയ കാറുകളോടാണ് റേഞ്ച് റോവര്‍ വെലാര്‍ മത്സരിക്കുന്നത്.
ഇപ്പോള്‍ പ്രമുഖ നടി തമന്ന ഭാട്ടിയ ഈ കാര്‍ സ്വന്തം ഗരാജിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29-നാണ് നടി പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമന്ന ഡയരക്ടറായ തമന്ന ജെംസ് ആന്‍ഡ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് എസ്‌യുവി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വാഹന്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. അരോയസ് ഗ്രേ കളര്‍ ഓപ്ഷനില്‍ റേഞ്ച് റോവര്‍ വെലാറിന്റെ ഡീസല്‍ വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

ഏപ്രില്‍ 17 ന് പ്രദര്‍ശനത്തിന് എത്തുന്ന ഒഡെല 2 എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി തമന്ന മുംബൈയിലെ ശ്രീ ബാബുല്‍നാഥ് മന്ദിര്‍ സന്ദര്‍ശിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ സാധാരണയായി മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന തമന്ന സാരിയില്‍ അതീവ സുന്ദരിയായാണ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയത്. അപ്പോള്‍ എടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മലയാളികള്‍ക്കടക്കം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത നടിയാണ് തമന്ന. 'ഹാപ്പി ഡെയ്‌സ്' എന്ന തെലുഗു മൊഴിമാറ്റ ചിത്രത്തിലൂടെയാണ് അവര്‍ ആദ്യമായി മലയാളക്കരയിലെത്തിയത്. പിന്നീട് തമന്ന അഭിനയിച്ച അയന്‍, പയ്യാ, ബാഹുബലി, ബാഹുബലി 2, സിരുത്തൈ തുടങ്ങിയ സിനിമകള്‍ കേരളക്കരയിലും വലിയ വിജയമായി. അടുത്തിടെ ദിലീപിന്റെ ബാന്ദ്രയിലൂടെ മോളിവുഡില്‍ അരങ്ങേറിയെങ്കിലും ചിത്രം വലിയ പരാജയമായി.

അടുത്ത കാലത്തായി തമന്ന നായികാ വേഷങ്ങളില്‍ എത്തുന്ന സിനിമ വലിയ വാണിജ്യ വിജയങ്ങള്‍ ആയില്ലെങ്കിലും അവര്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ച ചിത്രങ്ങള്‍ എല്ലാം ബോക്‌സ്ഓഫീസില്‍ നിന്ന് പണംവാരി. തമിഴില്‍ ജയിലറും ഹിന്ദിയില്‍ സ്ത്രീ 3 സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇതിനെല്ലാം പുറമെ നടന്‍ വിജയ് വര്‍മയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം അടുത്ത കാലത്തായി തമന്നയെ ലൈം ലൈറ്റില്‍ നിര്‍ത്തുകയാണ്.
വിജയ് വര്‍മയുമായുള്ള പ്രണയം വിവാഹത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് 35-കാരി ബ്രേക്കപ്പായത്. ഏതായാലും വിജയ്‌യുമായുള്ള വേര്‍പിരിയലിന് പിന്നാലെ കാര്‍ വാങ്ങിയതിനാല്‍ നടി സന്തോഷവതിയാണെന്ന ആശ്വാസത്തിലാണ് ആരാധകര്‍. വെലാര്‍ കൂടാതെ ബിഎംഡബ്ല്യു 3 സീരീസ്, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് എന്നിവയുള്‍പ്പെടെ വിവിധ ആഡംബര കാറുകള്‍ തമന്നയുടെ ഗരാജിലുണ്ട്.


Click it and Unblock the Notifications








