30 കോടി സ്വത്തുള്ള സുന്ദരിയുടെ യാത്ര ബൈക്ക് ടാക്‌സിയില്‍! പിശുക്കല്ല കേട്ടോ, ആഡംബര കാര്‍ ഒഴിവാക്കാന്‍ കാരണം
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ പൊതുഗതാഗത സംവിധാനങ്ങളെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ എത്തിയാല്‍ ആശ്വാസം ടാക്‌സിയോ അല്ലെങ്കില്‍ ഓട്ടോയോ ആയിരുന്നു. എന്നാല്‍ ഇന്ന് ടെക്‌നോളജി വികാസം പ്രാപിച്ചതോടെ മൊബൈല്‍ ഫോണില്‍ ഒറ്റ ക്ലിക്കില്‍ നമുക്ക് ഓട്ടോയും ക്യാബും ബുക്ക് ചെയ്യാം. അതിന്റെ കൂടെ കിട്ടിയ ഒരു ബോണസ് ആയിരുന്നു ബൈക്ക് ടാക്‌സി. ഇന്ത്യയില്‍ ബൈക്ക് ടാക്‌സികള്‍ ഒരു ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറുകയാണ്. കേരളത്തില്‍ അത്ര സജീവമല്ലെങ്കിലും രാജ്യത്തെ മെട്രോ നഗരങ്ങളില്‍ എല്ലാം ബൈക്ക് ടാക്‌സികള്‍ ഇന്ന് ജനപ്രിയമാണ്.
അതായത് ടൂവീലര്‍ ഒരു ടാക്‌സികള്‍ക്ക് സമാനമായി പിന്‍സീറ്റില്‍ യാത്രക്കാരെ സവാരിക്ക് കൊണ്ടുപോകുന്ന പരിപാടിയാണ് ഇത്. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയാണ് ഇതില്‍ റൈഡ് ബുക്ക് ചെയ്യേണ്ടത്. റാപ്പിഡോ, ഊബര്‍ തുടങ്ങിയ ജനപ്രിയ ക്യാബ് അഗ്രിഗേറ്റര്‍മാര്‍ എല്ലാം ബൈക്ക് ടാക്‌സി സര്‍വീസ് നല്‍കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ തിരക്കേറിയ ട്രാഫിക്കില്‍ അധികം പണച്ചെലവില്ലാതെ ലക്ഷ്യസ്ഥാനത്തെത്താം എന്നതിനാല്‍ മിഡില്‍ക്ലാസുകാര്‍ അധികവും ഇപ്പോള്‍ ബൈക്ക് ടാക്‌സില്‍ ഉപയോഗിച്ച് വരാറുണ്ട്.

എന്ന് കരുതി കോടികള്‍ സമ്പാദിക്കുന്ന സിനിമാക്കാര്‍ ബൈക്ക് ടാക്‌സിയില്‍ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുമോ?. ചീപ്പ് ആണെന്നത് മാത്രമല്ല സ്വകാര്യതയും കുറവാണ് എന്നതിനാല്‍ സിനിമാ താരങ്ങള്‍ ബൈക്ക് ടാക്‌സി ഉപയോഗിക്കില്ലെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ഈ ഊഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് ഒരു യുവ ബോളിവുഡ് നടി. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'അനിമല്‍' സിനിമയിലൂടെ നാഷനല്‍ ക്രഷ് ആയി മാറിയ തൃപ്തി ദിമ്രിയാണ് ഇപ്പോള്‍ ബൈക്ക് ടാക്‌സിയില്‍ യാത്ര ചെയ്തത്.
റേഞ്ച് റോവര്‍ സ്‌പോര്‍ട് ആഡംബര കാറില്‍ വന്നയാളാണ് മടക്കം ബൈക്ക് ടാക്‌സിയിലാക്കിയതെന്നതാണ് രസകരം. 2017-ല്‍ 'മോം' എന്ന ചിത്രത്തിലൂടെയാണ് തൃപ്തി സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനിമലിനെ കൂടാതെ ഏറ്റവും ഒടുവിലായി അഭിനയിച്ച ഭൂല്‍ ഭൂലയ്യ പാര്‍ട്ട് 3 ബോക്‌സ് ഓഫീസില്‍ പണംവാരിയിരുന്നു. ധടക് 2 എന്ന ചിത്രത്തിലാണ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

അനിമല്‍ വന്‍ വിജയമായതോടെ നടി തന്റെ പ്രതിഫലം ഇരട്ടിയാക്കിയിരുന്നു. 40 ലക്ഷം രൂപ വരെ ഈടാക്കിയിരുന്ന തൃപ്തിയുടെ ശമ്പളം അനിമലിന്റെയും ഭൂല്‍ ഭൂലയ്യയുടെയും വമ്പന്‍ വിജയങ്ങളോടെ 1 കോടി കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സുന്ദരിയുടെ മൊത്തം ആസ്തി 30 കോടി രൂപയ്ക്ക് മോലെ വരും.
ഇത്രയും ഭീമമായ പണം ഒരു പടത്തിന് വേണ്ടി വാങ്ങുന്ന ത്രിപ്തി ഇതാദ്യമായല്ല ബൈക്ക് ടാക്‌സി ഉപയോഗിക്കുന്നതെന്നും ഓര്‍മിപ്പിക്കട്ടെ. ഈ മാസം ആദ്യം നടി ബൈക്ക് ടാക്‌സിയില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ വൈറലായത് ഞങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. വാസ്തവത്തില്‍, അന്ന് നടിയെ കൊണ്ടുപോയ അതേ ബൈക്ക് ടാക്‌സി റൈഡര്‍ തന്നെയാണ് വീണ്ടും വന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും ബൈക്ക് റൈഡര്‍ ധരിച്ചിരിക്കുന്ന ഹെല്‍മെറ്റ് ഒന്നുതന്നെയാണ്.

ബൈക്ക് ടാക്‌സിയില്‍ കയറി പോകുന്നതിന് മുമ്പ് തൃപ്തി വന്നത് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ ആയിരുന്നു.ഇത് ഒരു ആഡംബര എസ്‌യുവിയാണ്. ഇന്ത്യയില്‍, ഈ കാര്‍ HSE ഡൈനാമിക്, ഓട്ടോബയോഗ്രഫി, SV എഡിഷന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ വില്‍ക്കുന്നു. ഇവയുടെ എക്‌സ്-ഷോറൂം വില 1.45 കോടി രൂപ മുതല്‍ 2.95 കോടി രൂപ വരെയാണ്.
നടി തൃപ്തി ദിമ്രിക്ക് നീല നിറത്തിലുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട് കാര്‍ ആണ് ഉള്ളത്. ഇത് ആകെ 11 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വില്‍ക്കുന്നത്. 3 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍, 3 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ എന്നിവയാണവ. മറ്റ് റേഞ്ച് റോവര്‍ മോഡലുകളെ പോലെ ഈ കാറും ആഡംബര സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്.
തൃപ്തിയിലേക്ക് മടങ്ങി വന്നാല്‍ താരം പില്യണ്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇന്ത്യയില്‍ ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ എല്ലാവരും ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ബൈക്ക് യാത്രകള്‍ക്ക് ഹെല്‍മെറ്റിന്റെ ആവശ്യകത കേന്ദ്ര സര്‍ക്കാര്‍ ഊന്നിപ്പറയുമ്പോള്‍ പ്രമുഖ നടി ഗതാഗത നിയമങ്ങള്‍ പാലിക്കാത്തത് കാഴ്ചക്കാരെ നെറ്റി ചുളിപ്പിക്കുന്നു. സെലിബ്രിറ്റികള്‍ നിയമം ലംഘിക്കുന്നത് പൊതുജനങ്ങളെ സ്വാധീനിക്കുന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications








