ദീപികയെ വെട്ടി ഇനി പ്രഭാസിൻ്റെ നായിക; ഹോട്ട് ഗേൾ വന്നിറങ്ങിയത് 2.5 കോടിയുടെ കാറിൽ

ബോളിവുഡിലെ ചർച്ചാവിഷയമാണ് സന്ദീപ് റെഡ്ഡി നിർമാണവും സംവിധാനവും നിർവ്വഹിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ദീപിക പദുക്കോണിന് പകരം ആനിമൽ എന്ന ഒറ്റ ചിത്രത്തിലൂടെ ചെറുപ്പക്കാരുടെ ഹരമായ ത്രിപ്തി ദിമ്രിയെ നായികയാക്കിയത്. 40 കോടി പ്രതിഫലവും അത് പോലെ തന്നെ പ്രോഫിറ്റ് ഷെയറിങ്ങും 6 മണിക്കൂർ ഷൂട്ട് എന്നിവയായിരുന്നു ദീപികയുടെ ഡിമാൻ്റ്. എന്നാൽ ത്രിപ്തിക്ക് 5 കോടി രൂപയാണ് പ്രതിഫലം. ദീപിക പദുക്കോണിനെ കടത്തിവെട്ടി നായികയാകണമെങ്കിൽ ഒരു റേഞ്ച് വേണം. അഭിനയത്തിൻ്റെ കാര്യത്തിൽ ത്രിപ്തി ഒട്ടും മോശമല്ല. സോഷ്യൽ മീഡിയയിൽ താരം പോർഷെ കരേര 911-ൽ വന്നിറങ്ങുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 2 കോടി രൂപ മുതൽ 4.26 കോടി രൂപ വരെയാണ് പോർഷ 911 സ്പോർട് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിൽ 2.49 കോടി രൂപ ഓൺ-റോഡ് വില വരുന്ന കരേര മോഡലിലാണ് ത്രിപ്തി വന്നിറങ്ങിയിരിക്കുന്നത്. 394 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള 3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ബോക്‌സർ എഞ്ചിനാണ് 911 കരേരയ്ക്ക് തുടിപ്പേകുന്നത്.

tripti dimri spotted in Porsche 911 carerra

വെറും 3.9 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ആഡംബര സ്പോർട്സ് കാറിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 294 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. താരത്തൻ്റെ ഗാരേജിൽ ഒരു റേഞ്ച് റോവറുമുണ്ട്. തൃപ്തിയുടെ സ്‌പോർട് സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷനിലുള്ള റേഞ്ച് റോവർ കാഴ്ച്ചയിലും മനോഹരമാണ്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഗ്രേ ലെതർ അപ്ഹോൾസ്റ്ററിയിലുള്ള പതിപ്പാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

2018-ൽ പുറത്തിറങ്ങിയ റേഞ്ച് റോവർ മോഡലാണ് തൃപ്തി ദിമ്രിയുടെ ഗരാജിലുളളത്. പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രില്ലുകൾ, പുതിയ ബോണറ്റ് ഡിസൈനുകൾ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഫ്രണ്ട്-എൻഡ് സ്‌റ്റൈലിങ് എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന കാര്യങ്ങൾ. പഴയ വാഹനമാണെങ്കിലും അകത്തളവും ഫീച്ചറുകളാൽ സമ്പന്നമാണ്.

tripti dimri spotted in Porsche 911 carerra

പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓപ്‌ഷണൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓപ്ഷണൽ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗ്, ജെസ്ചർ കൺട്രോൾഡ് സൺ ബ്ലൈൻഡ്സ്, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു മെറിഡിയൻ സ്റ്റീരിയോ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളാണ് തൃപ്തിയുടെ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം റേഞ്ച് റോവർ സ്‌പോർട്ടും സ്റ്റാൻഡേർഡ് റേഞ്ച് റോവറും നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഏതാവും ബോളിവുഡ് ഗ്ലാമർ റാണിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല. എസ്‌യുവിയുടെ എൻട്രി ലെവൽ മോഡലുകളിൽ 255 bhp പവറിൽ 600 Nm torque നൽകുന്ന 3.0 ലിറ്റർ, V6 ഡീസൽ എഞ്ചിനാണ് ലഭ്യമായിരുന്നത്.

അതേസമയം റേഞ്ച് റോവർ സ്പോർട്ടിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 4.4 ലിറ്റർ, V8 ഡീസലാണ് തുടിപ്പേകിയിരുന്നത്. ഇതി 335 bhp കരുത്തിൽ 740 Nm torque വരെ നൽകിയിരുന്നു. എസ്‌യുവിയുടെ പെട്രോൾ ശ്രേണിയിൽ 3.0 ലിറ്റർ, സൂപ്പർചാർജ്ഡ് V6 എഞ്ചിനാണ് കിട്ടുക. ഇത് 335 bhp പവറിൽ 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 26, 2025, 11:51 [IST]
English summary
Actress tripti dimri spotted in porsche 911 carerra video goes viral
കൂടുതല്‍... #auto news #india #celebrity story
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X