പോര്‍ച്ചില്‍ പോര്‍ഷ, കോടികളുടെ സമ്പത്തുണ്ടായിട്ടും യാത്ര ബൈക്ക് ടാക്‌സിയില്‍! ഒറ്റ സിനിമയിലൂടെ നാഷനല്‍ ക്രഷ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുകയും അതിനൊത്ത ആഡംബര ജീവിതം നയിക്കുന്നതും സിനിമാ താരങ്ങളാണ്. ഇതില്‍ നടിമാര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും മറ്റുമാണെങ്കിലും വാഹനപ്രേമികളുടെ എണ്ണവും ഇപ്പോള്‍ കൂടി വരുന്നുണ്ട്. താരമൂല്യം കൂടുന്നതിന് അനുസരിച്ച് ലക്ഷ്വറി കൂടിയ കാറുകളില്‍ സഞ്ചരിക്കാനാണ് പൊതുവേ നടിമാര്‍ ഇഷ്ടപ്പെടുന്നത്. ഇതിന് അപവാദമായി ചില നടിമാര്‍ ഉണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല. അക്കൂട്ടത്തില്‍ ഒരാളാണ് പുതുതലമുറ ബോളിവുഡ് നടിമാരില്‍ ശ്രദ്ധേയയായ ശ്രദ്ധ കപൂര്‍. ഒരു സിനിമയ്ക്കായി കോടികള്‍ പ്രതിഫലം വാങ്ങുന്നതോടൊപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചും ശ്രദ്ധ സമ്പാദിക്കുന്നു.

130 കോടി രൂപയിലേറെ ആസ്തിയുള്ള ശ്രദ്ധ കപൂര്‍ സാധാരണ ഇന്ത്യക്കാരുടെ വാഹനമായ മാരുതി സ്വിഫ്റ്റില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രദ്ധയെ കൂടാതെ മറ്റ് ചില നടിമാരും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഒറ്റ സിനിമ കൊണ്ട് നാഷനല്‍ ക്രഷ് ആയി മാറിയ ഒരു സുന്ദരിയാണ് ഇപ്പോള്‍ ശ്രദ്ധയേക്കാള്‍ ഒരപടി കൂടി കടന്ന് ബൈക്ക് ടാക്‌സിയില്‍ സഞ്ചരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയക്ക് തീപിടിപ്പിച്ചിരിക്കുന്നത്. അത് ആരാണെന്ന് നോക്കാം.

tripti dimri uses bike taxI

നമ്മുടെ നാട്ടില്‍ വാഹനം ഇല്ലാത്തവര്‍ പൊതുവേ ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനത്തെ ആയിരിക്കും. അല്ലാത്തവര്‍ ടാക്‌സി കാറുകളോ അല്ലെങ്കില്‍ ഓട്ടോയോ വിളിക്കും. കേരളത്തില്‍ അത്ര പ്രചാരത്തില്‍ ഇല്ലെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ബൈക്ക് ടാക്‌സികള്‍ ജനപ്രിയമാണ്. ഓല, ഊബര്‍, റാപ്പിഡോ എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ ബൈക്ക് ടാക്‌സി സേവനം വാഗ്ദാനം ചെയ്യുന്നു.

കാര്‍, ഓട്ടോ എന്നിവയേക്കാള്‍ നിരക്ക് കുറവാണെന്നതാണ് ബൈക്ക് ടാക്‌സിയോട് ആളുകള്‍ക്ക് താല്‍പ്പര്യം തോന്നാനുള്ള ഒരു കാരണം. ട്രാഫിക് ബ്ലോക്കുകളിലും മറ്റും നുഴഞ്ഞു കയറാനും പരമാവധി കുറുക്കുവഴികളിലൂടെയും പോയി ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും. ഒരു റൈഡ് കഴിഞ്ഞ് പെട്ടെന്ന് അടുത്ത് പിടിക്കാനുള്ളതിനാല്‍ അവര്‍ ഒട്ടും സമയം പാഴാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സാധാരണക്കാരായ ആളുകളാണ് പൊതുവേ ബൈക്ക് ടാക്‌സി സേവനം പ്രയോജനപ്പെടുത്തുന്നത്.

tripti dimri uses bike taxI

ഇപ്പോള്‍ ഒരു പ്രമുഖ ബോളിവുഡ് നടി ബൈക്ക് ടാക്‌സിയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. യൂട്യൂബിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ വൈറല്‍ വീഡിയോയില്‍ കാണുന്നത് രണ്‍ബീര്‍ കപൂറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് പടമായ അനിമലിലൂടെ നാഷനല്‍ ക്രഷ് ആയി മാറിയ തൃപ്തി ദിമ്രിയാണ്.

2017-ല്‍ മോം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്ന് ലൈല മജ്‌നു (2017), ബുള്‍ബുള്‍ (2020), കാല (2022) എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ സന്ദീപ് റെഡ്ഡി വാംഗ ചിത്രമായ അനിമലാണ് കവിയര്‍ ബ്രേക്ക് ആയത്. ചിത്രത്തില്‍ നായിക രശ്മിക മന്ദാനയായിരുന്നുവെങ്കിലും പടം കണ്ടിറങ്ങിയവരുടെ മനസ്സില്‍ മൊത്തം തൃപ്തിയായിരുന്നു.

tripti dimri uses bike taxI

അനിമലിന് ശേഷം കഴിഞ്ഞ വര്‍ഷം ബാഡ് ന്യൂസ്, ഭൂല്‍ ഭൂലയ്യ 3 എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു. ധടക് 2 അടക്കം ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ തൃപ്തി ഇന്ന് തിരക്കുള്ള നടിയാണ്. ഏകദേശം 30 കോടി രൂപ ആസ്തിയുണ്ടെന്ന് പറയപ്പെടുന്ന നടിക്ക് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, പോര്‍ഷ കായെന്‍ തുടങ്ങിയ ആഡംബര കാറുകളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും, അവര്‍ സിമ്പിളായി ബൈക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുന്നതാണ് നെറ്റിസണ്‍സിനെ അതിശയിപ്പിക്കുന്നത്.

തൃപ്തിയുടെ ലാളിത്യത്വം അഭിനന്ദനാര്‍ഹമായ കാര്യമാണെങ്കിലും മറ്റൊരു കാര്യം പറയാതെ വയ്യ. ബൈക്ക് ടാക്‌സിയുടെ പില്യണ്‍ സീറ്റില്‍ യാത്ര ചെയ്ത തൃപ്തി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. വൈറല്‍ വീഡിയോയില്‍ ബൈക്ക് ഡ്രൈവര്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല തൃപ്തിയെ പോലുള്ള സെലിബ്രിറ്റികള്‍ ഇങ്ങനെ ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തെറ്റായ മാതൃകയാണ് കാണിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 3, 2025, 19:13 [IST]
English summary
Actress tripti dimri took bike taxi ride without wearing helmet viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X