ഒറ്റ മലയാള സിനിമയില്‍ അഭിനയിച്ച് 'മുങ്ങിയ' സുന്ദരി! 1.50 കോടിയുടെ കാറില്‍ കറങ്ങുന്ന പൃഥ്വിയുടെ നായിക

ഇന്ത്യയിലെ മുന്‍നിര ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ബിഎംഡബ്ല്യു. സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ കാറുകള്‍. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല മോളിവുഡിലും ബിഎംഡബ്ല്യു ഉടമകളായ ഒട്ടേറെ താരങ്ങളുണ്ട്. ബിഎംഡബ്ല്യുവിന്റെ ഒരു ജനപ്രിയ മോഡലാണ് X7. നടനും സംവിധായകനുമായ ലാല്‍, അനൂപ് മേനോന്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നീ പ്രമുഖര്‍ വാങ്ങിയതിനാല്‍ തന്നെ രാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ ഈ കാറിനുള്ള ജനപ്രീതി നമുക്ക് മനസ്സിലാക്കാം. ബിഎംഡബ്ല്യു X7-ന്റെ പ്രാരംഭ വില 1.29 കോടി രൂപയാണ്.

അതേസമയം ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 1.33 കോടി രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. വേരിയന്റിനെ ആശ്രയിച്ച് ഓണ്‍-റോഡ് വില ഏകദേശം 1.50 കോടി രൂപ മുതല്‍ 1.60 കോടി രൂപ വരെയാകും. ഇത്രയും വില കൂടിയ കാറില്‍ ഒരു പ്രശസ്തയായ നടി വന്നിറങ്ങുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. മലയാളികള്‍ക്ക് സുപരിചിതയായ ഈ നടി ആരാണെന്ന് നോക്കാം.

yami gautam spotted in bmw x7

2012-ല്‍ പുറത്തിറങ്ങിയ ആയുഷ്മാന്‍ ഖുറാനയുടെ സൂപ്പര്‍ ഹിറ്റ് സിനമയായിരുന്നു വിക്കി ഡോണര്‍. ഈ സിനിമ കണ്ടവര്‍ എല്ലാവരും നായിക ആഷിമ റോയിയെ അവതരിപ്പിച്ച യാമി ഗൗതമിനെ മറന്നിട്ടുണ്ടാകില്ല. വിക്കി ഡോണറിന്റെ ഉജ്വല വിജയത്തിന് ശേഷം യാമി നേരെ അഭിനയിച്ചത് പൃഥ്വിരാജിന്റെ 'ഹീറോ' എന്ന സിനിമയിലാണ്. ദീപന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായി പ്രണയത്തിലാകുന്ന സിനിമാ നടിയുടെ വേഷത്തിലാണ് യാമി പ്രത്യക്ഷപ്പെട്ടത്.

ഹീറോ വേണ്ട വിധം ശ്രദ്ധിക്കപ്പെടാാതെ വന്നതോടെ യാമി ബോളിവുഡിലേക്ക് തന്നെ മടങ്ങി. ശേഷം ചില തമിഴ്, തെലുഗു സിനിമകളില്‍ വേഷമിട്ട യാമിക്ക് ബ്രേക്ക്ത്രൂ ആയി മാറിയത് 2019-ല്‍ പുറത്തിറങ്ങിയ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആണ്. പിന്നീട് ഹിന്ദി സിനിമാ ലോകത്ത് തിരക്കിട്ട നടിയായി മാറിയ യാമി ഉറിയുടെ സംവിധായകനായ ആദിത്യ ധാറിനെ തന്നെ ജീവിത പങ്കാളിയാക്കി. 2023-ല്‍ ദമ്പതികള്‍ വാങ്ങിയ ബിഎംഡബ്ല്യു X7-ലാണ് യാമി ഇപ്പോള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

yami gautam spotted in bmw x7

മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, കാര്‍ബണ്‍ ബ്ലാക്ക് എന്നിവയുള്‍പ്പെടെ അഞ്ച് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു X7 എസ്‌യുവി വരുന്നത്. ഡ്രാവിറ്റ് ഗ്രേ, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് ബിഎംഡബ്ല്യു ഇന്‍ഡിവിജുവല്‍ പെയിന്റ് വര്‍ക്കുകളില്‍ എസ്‌യുവി ലഭ്യമാണ്. ക്യാബിനുള്ളില്‍ ടാര്‍ട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് ഷേഡുകളില്‍ എസ്‌യുവി അതിമനോഹരമായ ബിഎംഡബ്ല്യു ഇന്‍ഡിവിജുവല്‍ ലെതര്‍ മെറിനോ അപ്‌ഹോള്‍സ്റ്ററിയില്‍ ലഭ്യമാണ്.

വളരെ ആഡംബരപൂര്‍ണമായ ഒരു കാറാണ് ബിഎംഡബ്ല്യു X7. 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, പനോരമിക് സണ്‍റൂഫ്, 16-സ്പീക്കര്‍ ഹാര്‍മണ്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവ ഈ വിലയേറിയ കാറിന്റെ സവിശേഷതകളാണ്. യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകളും 360-ഡിഗ്രി ക്യാമറ, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട് എന്നിവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

bmw x7

ബിഎംഡബ്ല്യു X7 എസ്‌യുവി 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. .8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന ഡീസല്‍ എഞ്ചിന് പരമാവധി 335 bhp പവറും 700 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതിനാല്‍ കുറച്ച് കൂടി ശക്തമാണ്.

ട്രാന്‍സ്മിഷന്‍ ജോലി കൈകാര്യം ചെയ്യുന്നത് അതേ ഗിയര്‍ബോക്‌സാണ്. ഓള്‍-വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ബിഎംഡബ്ല്യുവിന്റെ എക്‌സ്‌ഡ്രൈവ് സാങ്കേതികവിദ്യയും എസ്‌യുവിയില്‍ ഉണ്ട്. 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ കാര്‍ മെര്‍സിഡീസ് ബെന്‍സ് GLS, ഔഡി Q7, വോള്‍വോ XC90 എന്നിവയുമായി മത്സരിക്കുന്നു. ഇത് ബിഎംഡബ്ല്യു X7 കൂടാതെ ഔഡി Q7, ഔഡി A4 പോലുള്ള ആഡംബര കാറുകളും യാമിയുടെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Thursday, February 27, 2025, 18:00 [IST]
English summary
Actress yami gautam seen arriving in her bmw x7 luxury suv worth rs 1 50 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X