വിഴിഞ്ഞം പോർട്ടിലേക്ക് എത്തുമോ ഈ ഭീമൻ; ഹൈഡ്രജൻ ട്രക്ക് അവതരിപ്പിച്ച് അദാനി ഗ്രൂപ്പ്
കേരളത്തിൻ്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്ന തുറമുഖമാണ് വിഴിഞ്ഞം. അദാനി ഗ്രൂപ്പ് ഇപ്പോൾ രാജ്യത്തെ ചരക്കു ഗതാഗതത്തിൽ തന്നെ വിപ്ലവം തീർക്കാൻ കഴിവുള്ള ഒരു ട്രക് അവതരിപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിലുളള ഖനന വിതരണ ശൃംഖലയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഗ്രൂപ്പ് പുതിയ ട്രക്ക് അവതരിപ്പിച്ചിരിക്കുന്നത്. 40 ടണ്‍ വരെ സാധനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ട്രക്കിന് ഒറ്റയടിക്ക് 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. ട്രക്കിൽ മൂന്ന് ഹൈഡ്രജൻ ടാങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റയും തങ്ങളുടെ ട്രക്കിൻ്റെ ശ്രേണിയിൽ ഹൈഡ്രജൻ മോഡലുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദാനി ഗ്രൂപ്പ് താമസിയാതെ വിഴിഞ്ഞത്തേക്കും ഹൈഡ്രജൻ ട്രക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റയുടെ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹെവി ട്രക്കുകളുടെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചുവെന്ന് ഞാൻ പറഞ്ഞുവല്ലോ, കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നാഷനല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനിന്റെ പിന്തുണയോടെയാണ് പരീക്ഷണം. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളുടെ വാണിജ്യ സാധ്യത വിലയിരുത്താനും അവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ടാറ്റയുടെ ഈ ഹൈഡ്രജന്‍ ട്രക്കുകളുടെ പരീക്ഷണം. ഈ ഘട്ടത്തില്‍ വ്യത്യസ്ത ലോഡ് കപ്പാസിറ്റികളും കോണ്‍ഫിഗറേഷനുകളുമുള്ള 16 ഹൈഡ്രജന്‍-പവര്‍ ട്രക്കുകള്‍ മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍, സൂറത്ത്, വഡോദര, ജംഷഡ്പൂര്‍, കലിംഗനഗര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാന വാണിജ്യ ഇടനാഴികളിലൂടെ പരീക്ഷണം നടത്തും. ഈ പരീക്ഷണത്തിനുള്ള ടെന്‍ഡര്‍ ടാറ്റ മോട്ടോര്‍സ് നേടിയിട്ടുണ്ട്.
യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ പ്രകടനം വിലയിരുത്തുന്നതിന് ട്രക്കുകള്‍ ഹൈഡ്രജന്‍ കംബസ്റ്റന്‍ എഞ്ചിന്‍ (H2-ICE), ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍ (H2-FCEV) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ടാറ്റ പ്രൈമ സീരീസില്‍ വരുന്ന ട്രക്കുകളാണ് പരീക്ഷണത്തിനിറക്കുന്നത്. ആദ്യത്തെ പ്രൈമ H.55S H2 ഐസിഇ മോഡലായിരിക്കും. രണ്ടാമത്തെ പ്രൈമ H 55S എഫ്‌സിഇവി (ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍) ആയി പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തെ മോഡല്‍ ടാറ്റ പ്രൈമ H.28 ഹൈഡ്രജന്‍ ടു ഐസിഇ ആയിരിക്കും.
300 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ഈ ട്രക്കുകള്‍ ദീര്‍ഘദൂര ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രക്കുകളെ വാണിജ്യ ഉപയോഗത്തിന് വിശ്വസനീയമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. ഡ്രൈവര്‍മാരുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷീണം കുറയ്ക്കുക, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് മികച്ച സൗകര്യങ്ങളുമായി വരുന്നതാണ് പ്രൈമ ട്രക്കുകള്‍. ടാറ്റ മോട്ടോര്‍സിന്റെ ഈ ട്രക്കുകളില്‍ നൂതന ഡ്രൈവിംഗ് അസിസ്റ്റ് ഫീച്ചറുകളും വരുന്നുണ്ട്.
ടാറ്റ മോട്ടോര്‍സ് ഇതിനകം തന്നെ 15 ഹൈഡ്രജന്‍ FCEV ബസുകള്‍ ഇന്ത്യന്‍ റോഡുകളില്‍ വിജയകരമായി വിന്യസിച്ചിട്ടുണ്ട്. ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ കംബസ്റ്റന്‍ എഞ്ചിന്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ തുടങ്ങിയവയില്‍ ടാറ്റ മോട്ടോര്‍സ് സജീവമായി ശ്രദ്ധ ചെലുത്തുന്നുണ്ട്. ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ട്രക്കുകള്‍ മുതല്‍ വലിയ ബസുകള്‍ വരെ കമ്പനി ഇതിനകം വാഗ്ദാനം ചെയ്യുന്നു. ടാറ്റയുടെ ഇത്തരം ശ്രമങ്ങള്‍ ഹെവി വാണിജ്യ വാഹന മേഖലയെ സുസ്ഥിര മൊബിലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
മകൻറെ കല്ല്യാണത്തിന് ആഡംരങ്ങൾ ഒഴിവാക്കി 10,000 കോടി രൂപ സാമൂഹ്യസേവനത്തിന് ചെലവഴിക്കാൻ ഗൗതം അദാനിയുടെ പ്രഖ്യാപനം ഏറെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. നീക്കിവെച്ച തുകയുടെ ഭൂരിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ- നൈപുണി വികസന പദ്ധതികള്‍ക്കായിട്ടായിരിക്കും ചെലവഴിക്കുമെന്നാണ് അറിയിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രികളും അത് പോലെ തന്ന മെഡിക്കല്‍ കോളേജുകളും ഉന്നതനിലവാരത്തിലുള്ള സ്‌കൂളുകളുമായിരിക്കും നിര്‍മിക്കുക. ഇവിടേക്ക് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പദ്ധതികള്‍ രൂപകല്പന ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








