അഡാസ് ഫീച്ചർ അപകടത്തിന് കാരണമാകുമെന്ന് പഠനം! ടെക്നോളജി ഗുണമോ ദോഷമോ, അറിഞ്ഞുവച്ചോളു

അഡാസ് ഫീച്ചറുകൾ വാഹനങ്ങളിൽ ഉളളത് സേഫ്റ്റിയുടെ ഭാഗമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന പഠനങ്ങൾ പറയുന്നത് അഡാസ് ഫീച്ചറുകളുള്ള കാറുകൾ അപകടത്തിൽപെടാനുളള സാധ്യത കൂടുതലാണ് എന്നാണ്. അഡാസ് സജ്ജീകരിച്ചിരിക്കുന്ന കാറുകളുടെ ഡ്രൈവർമാർക്ക് ഡ്രൈവർ അസിസ്റ്റൻസ് ടെക്നോളജികൾ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ തിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത് മാരകമായ അപകടങ്ങളിൽ കലാശിക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. കാർ നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളിൽ അഡാസ് ഒരു പ്രധാന ഫീച്ചറായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി (IIHS) നടത്തിയ പഠനത്തിലൂടെയാണ് ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്

ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ ആക്ടീവ് ആയിരിക്കുമ്പോൾ അഡാസ് ഫീച്ചറുളള വാഹനങ്ങളുടെ ഡ്രൈവർമാർ ഭക്ഷണം കഴിക്കുകയോ ഫോൺ ഉപയോഗിക്കുകയോ പോലുള്ള ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. വോൾവോയുടെ പൈലറ്റ് അസിസ്റ്റ് ഉപയോഗിച്ച് 29 ഡ്രൈവർമാരെയും ടെസ്‌ല ഓട്ടോപൈലറ്റ് ഉപയോഗിക്കുന്ന 14 ഡ്രൈവർമാരെയും നിരീക്ഷിച്ചതായി ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി അവകാശപ്പെടുന്നു.

വോൾവോയുടെ പൈലറ്റ് അസിസ്റ്റ് ഭാഗിക ഓട്ടോമേഷൻ സംവിധാനം ഉപയോഗിക്കുമ്പോൾ, അസിസ്റ്റൻ്റ് ഡ്രൈവ് ചെയ്യുന്നതിനേക്കാൾ ഡ്രൈവർമാർ അവരുടെ ഫോൺ പരിശോധിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മറ്റ് വിഷ്വൽ മാനുവൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിനോ കൂടുതൽ സാധ്യതയുണ്ടെന്ന് ഗവേഷണത്തിൽ നിന്നുള്ള കണ്ടെത്തലിനെക്കുറിച്ച് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി അഭിപ്രായപ്പെടുന്നത് .

വ്യത്യസ്ത ക്യാമറകളും സെൻസറുകളും എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നൽകുന്ന ഒരു റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയാണ് ADAS. ബജറ്റ് ഫ്രൻ്റ്ലി കാറുകളിൽ ഏതൊക്കെ മോഡലുകൾക്ക് അഡാസ് ഉണ്ടെന്ന് നോക്കിയാലോ. ഹ്യുണ്ടായി വെന്യുവിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു മുഖംമിനുക്കൽ കമ്പനി നൽകുകയും അപ്‌ഡേറ്റിനൊപ്പം ADAS ഫീച്ചറുകളുടെ ഒരു ലിസ്റ്റ് വാഗ്ദാനം ടെയ്യുകയും ചെയ്തു.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ലെവൽ-1 ADAS സംവിധാനവും ഉൾപ്പെടുന്നു, അതിൽ ഫ്രണ്ട് കൊളീഷൻ വാർണിംഗും അവോയിഡൻസും, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങി 10 ഓട്ടോണമസ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്നു. സോനെറ്റിന്റെ ടോപ്പ് സ്പെക്ക് X-ലൈനിനൊപ്പം മാത്രമേ ഈ സേഫ്റ്റി ഫീച്ചറുകൾ വരികയുള്ളൂ. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളിൽ ലഭ്യമാണ്.

വിപണിയിൽ എത്തിയതിന് ശേഷം ഹോണ്ടയ്ക്ക് കാര്യമായ വളർച്ച നൽകിക്കൊടുത്ത മോഡലാണ് എലിവേറ്റ്. എസ്‌യുവിക്ക് 'ഹോണ്ട സെൻസിംഗ്' എന്നറിയപ്പെടുന്ന ADAS -ന്റെ ഹോണ്ടയുടെ പതിപ്പ് ലഭിക്കുന്നു, ഇത് ഉയർന്ന ZX വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. എലിവേറ്റ് ZX ട്രിമ്മിന്റെ എക്സ്-ഷോറൂം വില 15.20 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

വെന്യു പോലെ തന്നെ, ഹ്യുണ്ടായി വെർണയും അതിന്റെ ടോപ്പ് വേരിയന്റിൽ ADAS ഫീച്ചറുകളുടെ ഒരു സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തിൽ, വെർണയ്ക്ക് ADAS ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട്. വെന്യു ഓഫർ ചെയ്യുന്നതിനൊപ്പം, അതിന്റെ സെഡാൻ സഹോദരങ്ങൾക്ക് ഓൺബോർഡിൽ ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ അവയ്‌ഡൻസ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് വാർണിംഗ്, സ്റ്റോപ്പ് & ഗോ സ്മാർട്ട് ക്രൂയിസ് കൺട്രോൾ എന്നിവ വരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 24, 2024, 8:30 [IST]
English summary
Adas equipped vehicles are more prone to distractions study says this checkout the details
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X