ഇന്ത്യൻ ട്രാഫിക് ഒരു പിടിത്തം കിട്ടുന്നില്ലല്ലോ; കിളിപോയി അഡാസ് ഫീച്ചർ

സേഫ്റ്റി ഫീച്ചറുകളിൽ ഏറ്റവും പുതിയ സംവിധാനമാണല്ലോ അഡാസ് ഫീച്ചർ. അഡാസ് ഫീച്ചർ ഇന്ത്യൻ കാറുകളിൽ അവതരിപ്പിച്ചപ്പോൾ തന്നെ എല്ലാവരുടേയും മനസിൽ ഉയർന്ന ഒരു ചോദ്യമാണ് ഇന്ത്യൻ റോഡുകളിലെ ട്രാഫിക്കിൽ ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന്. വലിയ തിരക്കില്ലാത്ത വഴികളിലൂടെ പോയാൽ അതായത് ഹൈവേകളിൽ അഡാസ് ഗുണകരമാണ്, എന്നാൽ തലങ്ങും വിലങ്ങും വാഹനം പായുന്ന റോഡുകളുടെ അവസ്ഥ എങ്ങനെയായിരിക്കും.

അഡാസ് ഫീച്ചർ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കാറായിരുന്നു എംജി ഗ്ലോസ്റ്റർ, നിരവധി നിർമ്മാതാക്കൾ അവരുടെ പ്രീമിയം മോഡലുകളുടെ ഹൈ-സ്പെക്ക് വേരിയന്റുകളിൽ അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട് ഇപ്പോൾ. ഈ കാറുകളിലും എസ്‌യുവികളിലും, കമ്പനി ഘടിപ്പിച്ച അഡാസ് സാധാരണയായി മിക്ക സമയത്തും തടസ്സമില്ലാതെ പ്രവർത്തിക്കുന്നവയാണ്. എന്നാൽ ചില സമയത്ത് അഡാസ് ഫീച്ചർ പോലും ആശയക്കുഴപ്പത്തിലാകുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കിളിപോയി അഡാസ് ഫീച്ചർ

കനത്ത ട്രാഫിക്കിൽ വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ട് ഇരിക്കുമ്പോൾ അഡാസ് ഫീച്ചർ പല സിഗ്നലുകൾ കാണിക്കുകയാണ്, അതോടൊപ്പം വാർണിങ്ങുകളും. വാഹനത്തിന് ചുറ്റും വാഹനങ്ങളും കാൽനടയാത്രക്കാരും പോകുമ്പോൾ അഡാസ് ഫീച്ചർ ആശയക്കുഴപ്പത്തിലാകുകയാണ്. കാൽനടയാത്രക്കാർക്കുള്ള മുന്നറിയിപ്പിന്റെ പൊരുത്തമില്ലാത്ത അലേർട്ടുകൾ ബീപ്പ് ചെയ്യുമ്പോൾ അസാധാരണമായി തോന്നും ഡ്രൈവർക്ക്.

ചിലർ ഈ ക്ലിപ്പുകളെ ഒരു വീഡിയോ ഗെയിമിൽ നിന്നുള്ള ഫൂട്ടേജ് എന്ന് തമാശയായി വിളിക്കുമ്പോൾ, ട്രാഫിക് സാഹചര്യങ്ങൾ ഭയാനകമാംവിധം ക്രമരഹിതമായ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ADAS-ന്റെ പ്രവർത്തനം എത്രത്തോളം വിജയകരമാകുന്നു എന്നാണ് പലരുടേയും ആശങ്ക. അനാവശ്യമായ പല ഫീച്ചറുകളും ഒഴിവാക്കി സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന അഡാസ് ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

കിളിപോയി അഡാസ് ഫീച്ചർ

ആറ് എയർബാഗ് നിയമം നിലവിൽ വരുന്നതിന് മുൻപ് തന്നെ പല വാഹനനിർമാതാക്കളും തങ്ങളുടെ വാഹനങ്ങളിൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ഒരു പുതിയ നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. 2024 ഓടെ രാജ്യത്തെ അപകടങ്ങളുടെ എണ്ണവും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും പകുതിയായി കുറയ്ക്കാൻ കേന്ദ്രം ലക്ഷ്യമിടുകയാണ്.

രാജ്യത്തെ മൊത്തം അപകട മരണങ്ങളിൽ 19.5 ശതമാനവും ഹിറ്റ് ആൻ്റ് റൺ ആണ്. കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കണ്ടെത്തുന്നതിനുള്ള മൂവിംഗ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം വാഹനങ്ങളിൽ ഏർപ്പെടുന്നതിനുളള ചർച്ചകൾ കേന്ദ്രം ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തിന്റെ മുൻഭാഗത്തിന് സമീപമുള്ള VRU-മായി MOIS മുൻവശത്തെ കൂട്ടിയിടിക്ക് സാധ്യതയുള്ളതായി കണ്ടെത്തിയാൽ, വാഹന ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി MOIS പുറപ്പെടുവിക്കുന്ന സിഗ്നലിനെയാണ് കൊളീഷൻ വാർണിങ്ങ് എന്ന് പറയുന്നത്.

നിലവിൽ വിരലിലെണ്ണാവുന്ന പ്രീമിയം കാറുകളിൽ മാത്രമേ ADAS ഉള്ളൂവെങ്കിലും ഇന്ത്യൻ യാത്രാ വാഹന വിപണിയിൽ ADAS ഓരോ ദിവസവും കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ ആവശ്യം കേന്ദ്രം വാഹന നിർമാതാക്കളോട് ഉന്നയിക്കുമ്പോൾ അറിയാം അവരുടെ ഭാഗത്ത് നിന്നുളള പ്രതികരണം. വ്യത്യസ്ത ക്യാമറകളും സെൻസറുകളും എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നൽകുന്ന ഒരു റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയാണ് ADAS.

ചില ജനപ്രിയ ഇന്ത്യൻ കാറുകളിലുള്ള ഈ സേഫ്റ്റി/ കംഫർട്ട് ഫീച്ചർ, വെറും വൈറൽ വീഡിയോകൾ സർഷ്ടിക്കാൻ പലരും ദുരുപയോഗം ചെയ്യുകയാണ്. ADAS സംവിധാനങ്ങൾ ഉപയോഗിച്ച് ആളുകൾ വിഡ്ഢിത്തരങ്ങൾ ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതുനിരത്തുകളിൽ ഇത്തരം സാഹസങ്ങൾ ചെയ്യുന്നതിന്റെ എല്ലാ അപകടങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അറിവുള്ളതായിരിക്കാം. എന്നിരുന്നാലും, വന്നേക്കാവുന്ന അപകടസാധ്യതകൾ എല്ലാം അറിഞ്ഞിട്ടും, വൈറലാവുക അല്ലെങ്കിൽ പോപ്പുലറാവുക എന്ന ഒരേയൊരു കാരണത്താലാണ് പലരും ഇത് ചെയ്യുന്നത്.

കിളിപോയി അഡാസ് ഫീച്ചർ

എം‌ജിയും സിട്രോണും യഥാക്രമം ZS ഇവി, ഫെയ്‌സ്‌ലിഫ്റ്റ്, C5 എയർക്രോസ് എന്നിവയിൽ ADAS സാങ്കേതികവിദ്യയുടെ മുഴുവൻ സ്യൂട്ടും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ആദ്യത്തേതിന് ബ്ലൈൻഡ്-സ്‌പോട്ട് അസിസ്റ്റും (കവറിംഗ് ലെയ്‌ൻ കീപ്പ് അസിസ്റ്റ് ഫംഗ്‌ഷണാലിറ്റി) റിയർ ക്രോസ്-ട്രാഫിക് അലേർട്ടും ലഭിക്കും. മറുവശത്ത് ഫ്രഞ്ച് എസ്‌യുവി ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററും ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷനും സഹിതമാണ് വരുന്നത്.

More from DriveSpark

Article Published On: Wednesday, January 3, 2024, 13:36 [IST]
English summary
Adas feature finds indian traffic confusing and complicated heres the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X