ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍

ലക്ഷ്വറി ഫീച്ചറുകള്‍ക്കൊപ്പം തന്നെ അടുത്ത കാലത്തായി ജനങ്ങള്‍ സേഫ്റ്റി ഫീച്ചറുകളും നോക്കി കാര്‍ വാങ്ങുന്നുണ്ട്. സേഫ്റ്റിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്ത കാലത്ത് ഏറ്റവും ട്രെന്‍ഡിംഗായ ഒരു വാക്കാണ് ADAS. അഡ്വാസ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണിത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയയ XUV700-യിലൂടെയാണ് ADAS സവിശേഷതകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗായത്.

ഉപയോഗത്തേക്കാളേറെ ഇവയുടെ ദുരുപയോഗമാണ് പലപ്പോഴും കൂടുതലായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. എന്നാല്‍ ADAS ഫീച്ചറുകളുടെ യഥാര്‍ത്ഥ ഉപയോഗം കാണിച്ച് തരുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ADAS സവിശേഷത വിലമതിക്കാനാവാത്ത ഒന്നാണെന്ന് വീഡിയോ നമുക്ക് വ്യക്തമാക്കിത്തരുന്നു. ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്‌യുവിയിലെ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം എങ്ങനെ സഹായിച്ചുവെന്നാണ് ഹ്രസ്വ വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കുക.

xuv 700 adas feature

കര്‍ണാടകയിലെ ബാംഗ്ലൂര്‍ നൈസ് റോഡില്‍ നിന്നുള്ള വീഡിയോ സേഷ്യല്‍ മീഡിയ സൈറ്റായ റെഡ്ഡിറ്റിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡാഷ് ക്യാമറയില്‍ പകര്‍ത്തപ്പെട്ട വീഡിയോ ക്ലിപ്പില്‍ മഹീന്ദ്ര XUV700 എസ്‌യുവിയുടെ ADAS കഴിവുകള്‍ കാണിക്കുന്നു. വീഡിയോയിലേക്ക് കടന്നാല്‍ ഒരു ഹൈവേയിലൂടെ എസ്‌യുവി സാധാരണ വേഗതയിലാണ് സഞ്ചരിക്കുന്നത്. എസ്‌യുവിയുടെ ഇടത് വശത്ത് ഒരു ചെറിയ ഗുഡ്‌സ് ട്രക്കും മുന്നില്‍ ഒരു ഹ്യുണ്ടായി സാന്‍ട്രോ കാറുമായിരുന്നു ഉണ്ടായിരുന്നത്.

വീഡിയോ പുരോഗമിക്കവെ മഹീന്ദ്ര XUV700 എസ്‌യുവി അതിന് തൊട്ടുമുന്നിലുള്ള സാന്‍ട്രോയോട് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ എത്തുകയായിരുന്നു. എസ്‌യുവിയുടെ എമര്‍ജന്‍സി ബ്രേക്കിംഗ് ഫീച്ചര്‍ സഡന്‍ ബ്രേക്കിംഗ് ഇവിടെ കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. ഈ വീഡിയോ ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ എല്ലാവരും പാവം സാന്‍ട്രോ ഡ്രൈവറെ കുറ്റപ്പെടുത്തിയേക്കാം. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ സാന്‍ട്രോയുടെ മുന്നിലുണ്ടായിരുന്നു ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയേസ് കാറിന്റെ ഡ്രൈവറാണ്.

xuv 700 adas feature

നൈസ് റോഡില്‍ നിന്ന് മൈസൂര്‍ റോഡ് എക്‌സ്റ്റിലേക്ക് കയറാന്‍ i10 നിയോസ് ഡ്രൈവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മീറ്ററുകളുടെ വ്യത്യാസത്തില്‍ അവര്‍ക്ക് മൈസൂര്‍ എക്‌സിറ്റ് നഷ്ടമായതോടെ അദ്ദേഹം വണ്ടി ഹൈവേയുടെ ഒത്ത നടുവില്‍ നിര്‍ത്തുകയായിരുന്നു. i10 ഡ്രൈവറുടെ അശ്രദ്ധ കാരണം റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടിക്ക് തന്നെ കാരണമാകുമായിരുന്നു. എന്നാല്‍ മറ്റ് കാറുടമകളുടെ സമയാജിതമായ ഇടപെടലും മഹീന്ദ്ര XUV700 എസ്‌യുവിയിലെ സേഫ്റ്റി ഫീച്ചറുകളും വലിയ അനുഗ്രഹമായി.

ഇനി നമുക്ക് മഹീന്ദ്ര XUV 700 എസ്‌യുവിയിലെ ADAS സ്യൂട്ട് പരിചയപ്പെടാം. ADAS ഫീച്ചറുകളുടെ ഫുള്‍ സ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700. ലെവല്‍ 2 ADAS ആണ് ഇതില്‍ മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ ചെലവേറിയതും വിശ്വസനീയവുമായ റഡാറും ക്യാമറയും അടിസ്ഥാനമാക്കിയുള്ള ADAS ആണ് മഹീന്ദ്ര എസ്‌യുവിയില്‍ ഉപയോഗിക്കുന്നത്.

ഇത്തരത്തിലുള്ള ADAS കൂടുതല്‍ കാര്യക്ഷമമാണെന്ന് മാത്രമല്ല മൂടല്‍മഞ്ഞ് പോലുള്ള പ്രയാസകരമായ സാഹചര്യങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെകഗ്‌നിഷന്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫ്രണ്ട് കൊളിഷന്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഡ്രൈവര്‍ ഡ്രോസൈനസ് സിസ്റ്റം എന്നിവയാണ് എസ്‌യുവിയിലെ ADAS സ്യൂട്ടില്‍ വരുന്നത്.

XUV700 എസ്‌യുവിയിലെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഓണാക്കി വണ്ടിയെ തനിയെ ഓടാന്‍ വിട്ട് കാലിയായി കിടക്കുന്ന ഡ്രൈവര്‍ സീറ്റിന്റെ വീഡിയോ വൈറലാക്കുന്ന ആളുകളായിരുന്നു കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള ഈ വൈറല്‍ വീഡിയോ ADAS ഫീച്ചര്‍ എങ്ങനെ വലിയ കൂട്ടിയിടികള്‍ ഒഴിവാക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. ഇനിയെങ്കിലും കാറിലെ സേഫ്റ്റി ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ ഇതെല്ലാം മനസ്സിലാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, April 20, 2024, 11:42 [IST]
English summary
Adas helped mahindra xuv700 owner to avoid accident on highway viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X