എന്തുകൊണ്ട് ഇന്ത്യ ADAS അര്‍ഹിക്കുന്നില്ല? ഇതാ മറ്റൊരു ഉദാഹരണം കൂടി

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര XUV700. വളരെ കൂടുതല്‍ കാത്തിരിപ്പ് കാലയളവ് ഉണ്ടെങ്കില്‍ ഈ കാര്‍ തന്നെ മതിയെന്ന് പറഞ്ഞ് കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഈ എസ്‌യുവിയുടെ രൂപകല്‍പ്പന, ആഢംബര ക്യാബിന്‍, സേഫ്റ്റി ഫീച്ചറുകള്‍ എന്ന് തുടങ്ങി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

എന്നാല്‍ മഹീന്ദ്ര XUV 700 എസ്‌യുവിയെ ഹിറ്റാക്കി മാറ്റിയ ഫീച്ചറുകളില്‍ ഒന്ന് ADAS. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നതിനെയാണ് നാം ADAS എന്ന് ചുരുക്കി വിളിക്കുന്നത്. മഹീന്ദ്ര XUV700 ഉം അതിലെ ADAS ഫീച്ചറും പലപ്പോഴും വൈറലാകുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. പലപ്പോഴും ഈ സുരക്ഷ ഫീച്ചര്‍ ദുരുപയോഗം ചെയ്തതിന്റെ വീഡിയോകള്‍ പുറത്തായതിനെ തുടര്‍ന്നായിരുന്നു വാര്‍ത്തകള്‍.

എന്തുകൊണ്ട് ഇന്ത്യ ADAS അര്‍ഹിക്കുന്നില്ല? ഇതാ മറ്റൊരു ഉദാഹരണം കൂടി

ഇപ്പോള്‍ മഹീന്ദ്ര XUV 700 എസ്‌യുവിയിലെ ADAS ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ പുതിയ ഒരു ഉദാഹരണമുണ്ട്. afsar_ghudasi44 എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ച വീഡിയോയാണ് ഏറ്റവും പുതിയ ഉദാഹരണം. വീഡിയോയില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന യുവാവ് പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്ന യുവതിയുടെ മടിയില്‍ ഇരു കാലുകളും കയറ്റിവെച്ചിരിക്കുന്നത് കാണാം. ഇരുവരും കാറിലിരുന്ന് സല്ലപിക്കുന്നതായി കാണാം. അപ്പോള്‍ ADAS ഫീച്ചറിന്റെ സഹായത്തോടെ കാര്‍ ഓടുകയായിരുന്നു.

കാര്‍ ദേശീയ പാതയിലൂടെയായിരുന്നു ഓടിക്കൊണ്ടിരുന്നത്. തൊട്ടുപിന്നാലെ വീഡിയോ വൈറലായി. ADAS എന്ന് നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ആക്‌സിലേറ്റര്‍ അപ്ലൈ ചെയ്യാതെ എങ്ങനെ കാര്‍ ചലിക്കുന്നുവെന്ന് ചിലര്‍ക്ക് സംശയം ഉണ്ടാകാം. ചിലര്‍ ഇത്തരം വീഡിയോകള്‍ വ്യാജമാണെന്നും പറയാറുണ്ട്. എന്നാല്‍ ഒരു നിശ്ചിത വേഗതയില്‍ കാര്‍ സഞ്ചരിക്കുമ്പോള്‍ ക്രൂയിസ് കണ്‍ട്രോള്‍ ഓണാക്കിയാല്‍ പിന്നെ ഡ്രൈവര്‍ ആക്‌സിലറേറ്റര്‍ മൈന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല.

എന്തുകൊണ്ട് ഇന്ത്യ ADAS അര്‍ഹിക്കുന്നില്ല? ഇതാ മറ്റൊരു ഉദാഹരണം കൂടി

ADAS ടെക്‌നോളജിയുടെ സഹായത്തോടെ കാര്‍ ഓടിക്കോളും. എങ്കിലും ഇത് ഡ്രൈവറുടെ സഹായത്തിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതാണ്. അതിനാല്‍ തന്നെ ആ സമയത്ത് ഏത് നിമിഷവും ആക്സിലറേറ്ററിന്റെ നിയന്ത്രണം എടുക്കാന്‍ ഡ്രൈവര്‍ ഒരുങ്ങിയിരിക്കണം. എന്നാല്‍ ഇതുപോലുള്ള വൈറല്‍ വീഡിയോകളില്‍ ആളുകള്‍ ഒട്ടും ശ്രദ്ധയില്ലാതെ അപകടകരമായ രീതിയിലാണ് പെരുമാറുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവര്‍ കാര്‍ ഓടിക്കുന്നില്ലെങ്കിലും ADAS ടെക്‌നോളജി സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജിയായല്ല മറിച്ച് ഡ്രൈവര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കുകയാണ് ചെയ്യുന്നത്.

ഈ വീഡിയോയുടെ കാര്യം എടുത്താല്‍ കാര്‍ സ്വയം ഓടുന്നുണ്ടെങ്കിലും ഡ്രൈവര്‍ എപ്പോഴും ജാഗരൂകനായിരിക്കുകയും ഏത് സമയം വേണമെങ്കിലും കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറായി ഇരിക്കുകയും വേണം. ഇതാദ്യമായല്ല ADAS സാങ്കേതികവിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ പുറത്തു വരുന്നത്. ഇതിന് മുമ്പ് ADAS പ്രവര്‍ത്തനക്ഷമമാക്കി കാര്‍ ഓടുന്നതിനിടെ ഉറങ്ങുകയും ചിലര്‍ മൊബൈല്‍ ഫോണില്‍ കളിക്കുകയും ചിലര്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെയെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു.

എന്തുകൊണ്ട് ഇന്ത്യ ADAS അര്‍ഹിക്കുന്നില്ല? ഇതാ മറ്റൊരു ഉദാഹരണം കൂടി

ഇതിന്റെ പ്രധാന കാരണം ആളുകള്‍ ADAS ടെക്‌നോളജിയെ കുറിച്ച് തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നതാണ്. ഇതിന് കൃത്യമായ ബോധവല്‍ക്കരണം ആവശ്യമാണ്. അതിനായി കാര്‍ നിര്‍മാതാക്കള്‍ ഈ സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗത്തെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്‍മാരാക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് കാര്യത്തിന്റെ ഗൗരവം ബോധ്യമാകുകയും സുപ്രധാന അവസരങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുകയുള്ളൂ. പലരും ഇത് ഓട്ടോമാറ്റിക് ഡ്രൈവിംഗ് മോഡായി കരുതുന്നതിന്റെ പ്രശ്‌നമാണെന്ന് തോന്നുന്നു.

സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജിയുള്ള കാറുകള്‍ ഇന്ത്യയില്‍ വരാനിരിക്കുന്നതേയുള്ളൂ. ഇവിടെ വൈറല്‍ വീഡിയോയിലുള്ള യുവാവിന്റെയും യുവതിയുടെയും ചെയ്തികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് നടപടി കൈക്കൊള്ളണമെന്നാണ് പലരുടെയും ആവശ്യം. മഹീന്ദ്ര XUV700 എസ്‌യുവിയിലെ ADAS പേരെടുത്തതോടെ പിടിച്ചുനില്‍ക്കാന്‍ തങ്ങളുടെ എസ്‌യുവികളിലും സെഡാനുകളിലും ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുകയാണ് പല വാഹന നിര്‍മാതാക്കളും.

പുതിയ ഹാരിയര്‍, സഫാരി മോഡലുകളില്‍ ADAS ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചാണ് ടാറ്റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ മാസം പുറത്തിറങ്ങിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിലും ADAS ഉണ്ട്. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ADAS ടെക്‌നോളജിയുള്ള കാര്‍ എന്ന ഖ്യാതി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കിയിരുന്നു. ഈ മാസം അവതരിപ്പിക്കുന്ന പുതു തലമുറ ഹ്യുണ്ടായി വെര്‍ണയിലും ADAS ഉണ്ടാകുമെന്നാണ് സൂചനകള്‍.

More from DriveSpark

Article Published On: Tuesday, March 14, 2023, 11:04 [IST]
English summary
Adas in mahindra xuv700 misused again couples made instagram reel while using the feature viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X