ADAS ദുരുപയോഗം വീണ്ടും; 81 കി.മീ വേഗത്തിലോടുന്ന XUV700-യുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഭക്ഷണം കഴിച്ച് ഇൻഫ്ലുവൻസർ

ഇന്ന് കാര്‍ എടുക്കുന്നവര്‍ മറ്റെന്തിനെക്കാളും സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ അഡ്വാന്‍സ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്ന ഫീച്ചറിനിപ്പോള്‍ വന്‍ ഡിമാന്‍ഡാണ്. ഫീച്ചര്‍ ട്രെന്‍ഡിംഗ് ആയതിന് പിന്നാലെ ഇന്ന് 20 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളിലും ADAS എത്തിത്തുടങ്ങി. മഹീന്ദ്രയുടെ XUV700-ലൂടെയാണ് ഈ ഫീച്ചര്‍ ഇന്ത്യയില്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.

വ്യത്യസ്ത ക്യാമറകളും സെന്‍സറുകളും എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നല്‍കുന്ന ഒരു റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ADAS. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്ന നിരവധി കാഴ്ചകളും നാം കണ്ടു. വൈറലാകാന്‍ വേണ്ടി പലപ്പോഴും ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നത്. ഇതിന്റെ അപകടം തിരിച്ചറിയാതെ പലരും ഇത് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. മഹീന്ദ്ര XUV700-ന്റെ ADAS ഫീച്ചര്‍ വീണ്ടും ദുരുപയോഗം ചെയ്യുന്ന ഒരു പുതിയ സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്.

ഈ സ്വയംഭരണ പ്രവര്‍ത്തനം ദുരുപയോഗം ചെയ്ത ഒന്ന് രണ്ട് സംഭവങ്ങള്‍ ഞങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. കുറച്ച് ഉടമകളും വ്യക്തികളും സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നതിനായാണ് തെറ്റായ അത്യന്തം അപകടകരമായ ഈ പ്രവര്‍ത്തി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളും വ്യൂസും നേടുകയെന്ന ലക്ഷ്യത്തോടെ കാറിനും ഡ്രൈവര്‍ക്കും മാത്രമല്ല റോഡിലുള്ള മറ്റുള്ളവര്‍ക്കും ദോഷം വരുത്താന്‍ സാധ്യതയുള്ള ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ അവര്‍ ചെയ്യുന്നു. അത്തരത്തില്‍ ഏറ്റവും പുതിയ വീഡിയോയില്‍ കാണപ്പെടുന്നത് ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ്.

നിഖില്‍ റാണയാണ് ഈ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കാര്‍ ഉടമകളില്‍ അവബോധം വളര്‍ത്തുന്നതിനായി പലപ്പോഴും ഇദ്ദേഹം ഇത്തരത്തിലുള്ള വിഡിയോകള്‍ തന്റെ ചാനലില്‍ പങ്കുവെക്കാറുണ്ട്. ADAS ദുരുപയോഗത്തിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ 8 ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുടേതാണ്. ഇദ്ദേഹത്തിന്റെ വീഡിയോകളും ഇന്‍സ്റ്റഗ്രാം റീലുകളും നിരവധി യുവാക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. റീലിന്റെ ഉള്ളടക്കം റോഡില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനുള്ള വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നു.

https://www.youtube.com/embed/bTF7pjxbGLE

മഹീന്ദ്ര XUV700 ഒരു ഹൈവേയിലൂടെ ഓടുമ്പോള്‍ ഡ്രൈവര്‍ ഇരു കാലുകളും സീറ്റില്‍ കയറ്റിവെച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. കാർ മണിക്കൂറിൽ 81 കിലോമീറ്റർ വേഗതയിൽ പായുമ്പോൾ ആണ് ഇയാൾ ഭക്ഷണം കഴിക്കുന്നതെന്ന് ഓർക്കണം. ഇയാളുടെ കൈകളും കാലുകളും വാഹനത്തില്‍ നിന്ന് അകലെയാണ്. എസ്‌യുവി ഇങ്ങനെ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടന്ന റോഡില്‍ എന്തെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അത് വലിയ അപകടത്തിന് കരണമായേക്കാം. മഴ പെയ്യുന്ന സമയത്താണ് എസ്‌യുവി ഇതുപോലെ ഓടിക്കുന്നതെങ്കില്‍ കാര്യം അതിലും മോശമായിത്തീരും.

ഇത് എളുപ്പത്തില്‍ വാഹനം തെന്നിമാറാനും ട്രാക്ഷന്‍ നഷ്ടപ്പെടാനും ഇടയാക്കും. ഡ്രൈവര്‍ക്ക് ഇതിനകം എസ്‌യുവിയുടെ നിയന്ത്രണം ഇല്ലാത്തതിനാല്‍ ഭയാനകമായ പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനം ഉള്ളതിനാല്‍ ഇത് കണ്ട് മറ്റ് പലരും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ അനുകരിക്കാന്‍ ഉറപ്പായും ശ്രമിക്കും. ADAS ഫീച്ചര്‍ സജീവമായിരിക്കേ ഒരു ഡ്രൈവര്‍ പാസഞ്ചര്‍ സീറ്റില്‍ നിന്ന് വീഡിയോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

ആ വീഡിയോയും ഒരു മഹീന്ദ്ര XUV700-ല്‍ നിന്നെടുത്തതായിരുന്നു. XUV700 ഒറ്റവരി പാതയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതായാണ് വൈറല്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യം ഡ്രൈവര്‍ സീറ്റ് ഒഴിച്ചിട്ട് ഡ്രൈവര്‍ പാസഞ്ചര്‍ സീറ്റിലിരുന്നാണ് വീഡിയോ പിടിച്ചത്. ADAS മാനുഷിക പിഴവ് മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭാവി മോഡലുകള്‍ക്കായി ഓട്ടോണോമസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയായി റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യ കാണുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലെയുള്ള അതിന്റെ സവിശേഷതകള്‍ കാരണം മാര്‍ക്ക് ചെയ്യപ്പെട്ട ഹൈവേയില്‍ മുന്‍കൂട്ടി നിശ്ചയിച്ച വേഗത നിലനിര്‍ത്തുന്നതിന് സ്വയം ആക്സിലറേറ്റ് ചെയ്യാനും വേഗത കുറയ്ക്കാനും എസ്‌യുവിയെ പ്രാപ്തമാക്കുന്നു. ഒരു തടസ്സം അനുഭവപ്പെടുമ്പോള്‍ വാഹനം സ്വയം പൂര്‍ണ്ണമായും നിര്‍ത്താന്‍ പ്രാപ്തമാണെങ്കിലും ഡ്രൈവറെ മാറ്റിസ്ഥാപിക്കാന്‍ ഈ സിസ്റ്റം ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല ADAS-ന്റെ പ്രവര്‍ത്തനക്ഷമവും ഉദ്ദേശ്യവും കൃത്യമാവണമെങ്കില്‍ അതിന് ശരിയായി മാര്‍ക്ക് ചെയ്യപ്പെട്ട റോഡുകളും ട്രാഫിക് അടയാളങ്ങളും ആവശ്യമാണ്. നമ്മുടെ മിക്ക റോഡുകളിലും ഇവ ഇല്ലെന്ന് നമ്മള്‍ക്കറിയാം. അതിനാല്‍ ഒറ്റവരി പാതയില്‍ എസ്‌യുവി സ്വയം ഓടുന്നത് അപകടകരമാണെന്ന് മാത്രമേ പറയാന്‍ സാധിക്കൂ.

റോഡുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ഇത്തരം ആളുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ആരെങ്കിലും ഇത്തരം മണ്ടത്തങ്ങള്‍ കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികാരികളെ അറിയിക്കാന്‍ ശ്രമിക്കുക. കാരണം ഇവരുടെ ഇത്തരം പ്രവര്‍ത്തികള്‍ നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കളെയാണ് ബാധിക്കുക. ഇത് വായിക്കുന്ന നിങ്ങള്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ആണെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാനായിരിക്കണം ശ്രമിക്കേണ്ടത്. വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷകരമായ ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യരുത്. ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരാകാനും റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാനുമുള്ള അറിവുകള്‍ നിങ്ങളുടെ പേജിലൂടെ പങ്കുവെക്കുക.

Most Read Articles

Malayalam
English summary
Adas misuse again influencer eating on seat as xuv700 drives itself at 81 km h in viral video
Story first published: Monday, November 28, 2022, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X