കാര്‍ തനിയെ ഓടുമ്പോള്‍ 'കസേരകളി'യുമായി ഡ്രൈവര്‍! ADAS ദുരപയോഗിക്കാനുള്ളതല്ലെന്ന് ഇവരോട് ആരെങ്കിലും പറയൂ...

ADAS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം നിലവില്‍ ഇന്ത്യയിലെ ഏറ്റവും ട്രെന്‍ഡിംഗായ കാര്‍ ഫീച്ചറുകളില്‍ ഒന്നാണ്. മുമ്പ് ഹൈ-എന്‍ഡ് കാറുകളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ ഫീച്ചറുകള്‍ ഇന്ന് പല മിഡ്‌സൈസ് എസ്‌യുവികളും വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മഹീന്ദ്ര XUV700 ആണ് ADAS ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയതെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ വാഹനത്തിന്റെ സേഫ്റ്റി കൂട്ടുന്ന ADAS ഇന്ത്യക്കാര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്ന് വരാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. കാരണം ADAS ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയായിരുന്നു ഇത്.

നിരവധി മഹീന്ദ്ര XUV700 ഉടമകള്‍ ADAS പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം അപകടകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ വീഡിയോകള്‍ വൈറലായിരുന്നു. ഓട്ടോണോമസ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി കാര്‍ തനിയെ ഓടുമ്പോള്‍ തങ്ങള്‍ക്ക് തോന്നുന്ന പ്രവര്‍ത്തികളില്‍ ഏര്‍പെടാറായിരുന്നു പതിവ്. ADAS രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അത്യാഹിത സാഹചര്യങ്ങളില്‍ സഹായിക്കാനാണ്, എന്നാല്‍ ഇതിന്റെ ദുരുപയോഗം വര്‍ധിച്ചിരിക്കുകയാണ്. ADAS പ്രവര്‍ത്തിപ്പിച്ച് വണ്ടിക്കുള്ളില്‍ വെച്ച് 'കസേരകളി' നടത്തുന്ന ഒരു സെല്‍റ്റോസ് ഡ്രൈവറുടെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

kia seltos user abuses adas

cars.of_india, car_universe_yt എന്നീ ഇന്‍സ്റ്റഗ്രാം പേജുകളിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ കിയ സെല്‍റ്റോസ് ഡ്രൈവര്‍ അപകടകരമായ സ്റ്റണ്ട് നടത്തുകയാണ്. കാര്‍ സ്വയം നീങ്ങിക്കൊണ്ടിരികകുമ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇയാള്‍ പിന്‍സീറ്റിലേക്ക് ചാടുകയാണ്. മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്ന കക്ഷി ഈ പ്രവര്‍ത്തികള്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി കാണിച്ച് കൂട്ടുന്ന പ്രവര്‍ത്തിയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

വൈറല്‍ കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നവര്‍ പക്ഷേ തങ്ങളുടെ ജീവന്‍ മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നതെന്ന് തിരിച്ചറിയുന്നില്ല. ഈ സംഭവത്തിലെ ഏറ്റവും അപകടകരമായ വസ്തുത എന്തെന്നാല്‍ കിയ സെല്‍റ്റോസ് ഡ്രൈവറുടെ 'അഭ്യാസം' നടന്നത് ഒരു എക്‌സ്പ്രസ് ഹൈവേയിലല്ല, മറിച്ച് ഒരു സാധാരണ റോഡിലാണ് എന്നതാണ്.

kia seltos user abuses adas

എക്‌സ്പ്രസ് ഹൈവേകളിലെ ലെയ്ന്‍ മാര്‍ക്കിംഗിനെ ആശ്രയിച്ചാണ് ADAS ശരിയായി പ്രവര്‍ത്തിക്കുന്നത്. ഇവയില്ലാതെ വാഹനത്തിന് സ്വയം സ്റ്റിക്ക് ചെയ്യാന്‍ കഴിയില്ലാത്തതിനാല്‍ ഇത് അപകട സാധ്യത ഉയര്‍ത്തുന്നു. വെറും 12.6 സെക്കന്‍ഡ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോ ആണിത്. എതിര്‍വശത്ത് നിന്ന് മറ്റൊരു കാര്‍ വരുന്നത് കണ്ട് വീഡിയോ ചിത്രീകരിച്ച് കൊണ്ടിരുന്നയാള്‍ ഡ്രൈവറോട് സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നു. ഇയാള്‍ ഉടന്‍ തന്നെ സീറ്റീലേക്ക് കയറി ഇരിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ADAS ഫീച്ചറുകളുടെ ശരിയായ ഉപയോഗം മനസ്സിലാകാത്തതാണ് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ADAS ടെക്നോളജിയുടെ സഹായത്തോടെ കാര്‍ ഓടിക്കോളും. എങ്കിലും ഇത് ഡ്രൈവറുടെ സഹായത്തിന് വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതാണ്. അതിനാല്‍ തന്നെ ആ സമയത്ത് ഏത് നിമിഷവും ആക്‌സിലറേറ്ററിന്റെ നിയന്ത്രണം എടുക്കാന്‍ ഡ്രൈവര്‍ ഒരുങ്ങിയിരിക്കണം. ഡ്രൈവര്‍ കാര്‍ ഓടിക്കുന്നില്ലെങ്കിലും ADAS ടെക്നോളജി സെല്‍ഫ് ഡ്രൈവിംഗ് ടെക്നോളജിയായല്ല മറിച്ച് ഡ്രൈവര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കുകയാണ് ചെയ്യുന്നത്.

kia seltos user abuses adas

ഡ്രൈവര്‍ എപ്പോഴും ജാഗരൂകനായിരിക്കുകയും ഏത് സമയം വേണമെങ്കിലും കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറായി ഇരിക്കുകയും വേണം. ഇതാദ്യമായല്ല ADAS സാങ്കേതികവിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ പുറത്തു വരുന്നത്. ഇതിന് മുമ്പ് ADAS പ്രവര്‍ത്തനക്ഷമമാക്കി കാര്‍ ഓടുന്നതിനിടെ ഉറങ്ങുകയും ചിലര്‍ മൊബൈല്‍ ഫോണില്‍ കളിക്കുകയും ചിലര്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെയെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു.

ഏതായാലും ഏറ്റവും പുതിയ വൈറല്‍ വീഡിയോ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ഈ സ്ഥിതിയാണെങ്കിൽ ടെസ്‌ല കാറുകളുടെ സ്ഥിതി എന്താകുമെന്നാണ് ഒരാൾ കമന്റിട്ട് ചോദിക്കുന്നത്. ഇവിടെ ADAS ദുരുപയോഗം അരങ്ങേറിയത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നായ കിയ സെല്‍റ്റോസിലാണ്.

കഴിഞ്ഞ വര്‍ഷം ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കിയ സെല്‍റ്റോസിന് നിരവധി ആധുനിക സൗകര്യങ്ങള്‍ ലഭിച്ചിരുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയടക്കമുള്ള ലെവല്‍ 2 ADAS സവിശേഷതകള്‍ ഇതില്‍ വാഗ്ദാനം ചെയ്യുന്നു. 10.90 ലക്ഷം മുതല്‍ 20.35 ലക്ഷം വരെയാണ് കിയ സെല്‍റ്റോസിന്റെ എക്സ്‌ഷോറൂം വില.

ADAS പോലുള്ള നൂതന ഫീച്ചറുകള്‍ക്ക് സേഫ്റ്റി വര്‍ധിപ്പിക്കാനാകുമെങ്കിലും അവ ഉത്തരവാദിത്തമുള്ള ഡ്രൈവിംഗിന് പകരമാവില്ല. ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ ഇത് ജാഗ്രതയുടെയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും വാഹനമോടിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന വസ്തുതക്ക് അടിവരയിടുന്നു. കൂടുതല്‍ കാറുകള്‍ ADAS ഫീച്ചറുകളുമായി വരുന്നതിനാല്‍ ഇതിന്റെ ശരിയായ ഉപയോഗത്തെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കേണ്ടതും അത്യാവശ്യമാണ്.

More from DriveSpark

Article Published On: Friday, June 14, 2024, 13:40 [IST]
English summary
Adas misuse by kia seltos driver jumps between seats leaving suv drive on its own
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X