പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

സ്വന്തം ക്ലാസില്‍ ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച എസ്‌യുവിയാണ് മഹീന്ദ്ര XUV700. നിരവധി മികച്ച ഫീച്ചറുകള്‍ക്കൊപ്പം ഇതില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം എന്ന 'അഡാസ്' സുരക്ഷ ഫീച്ചറും നല്‍കിയിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കാന്‍ നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍ എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണ് ചിലര്‍ ഉപയോഗപ്പെടുത്തുന്നത്.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

അഡാസ് മാനുഷിക പിഴവ് മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭാവി മോഡലുകള്‍ക്കായി ഓട്ടോണോമസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയായി റഡാര്‍ അധിഷ്ഠിത സാങ്കേതികവിദ്യ കാണുന്നു.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലെയുള്ള അതിന്റെ സവിശേഷതകള്‍ കാരണം മാര്‍ക്ക് ചെയ്യപ്പെട്ട ഹൈവേയില്‍ മുന്‍കൂട്ടി നിശ്ചയിച്ച വേഗത നിലനിര്‍ത്തുന്നതിന് സ്വയം ആക്‌സിലറേറ്റ് ചെയ്യാനും വേഗത കുറയ്ക്കാനും എസ്‌യുവിയെ പ്രാപ്തമാക്കുന്നു.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

മഹീന്ദ്ര XUV700 ഉടമകള്‍ക്കിടയില്‍ ഈ ഫീച്ചര്‍ ജനപ്രിയമാണ്. അതിനാല്‍ തന്നെ അഡാസ് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അഡാസ് ഫീച്ചര്‍ സജീവമായിരിക്കേ ഒരു ഡ്രൈവര്‍ പാസഞ്ചര്‍ സീറ്റില്‍ നിന്ന് വീഡിയോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

ഒരു XUV700 ഒറ്റവരി പാതയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതായാണ് വൈറല്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യം ഡ്രൈവര്‍ സീറ്റില്‍ ആരെയും കാണുന്നില്ല എന്നതാണ്. വാസ്തവത്തില്‍ ഡ്രൈവര്‍ പാസഞ്ചര്‍ സീറ്റിലാണ് ഇരിക്കുന്നത്.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

വൈറല്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനുള്ള ഓരോ കാട്ടിക്കൂട്ടലുകളാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. ഈ പ്രവര്‍ത്തി ആശങ്കാജനകവും വളരെ അപകടകരവുമാണ്. ഒരു തടസ്സം അനുഭവപ്പെടുമ്പോള്‍ വാഹനം സ്വയം പൂര്‍ണ്ണമായും നിര്‍ത്താന്‍ പ്രാപ്തമാണെങ്കിലും ഡ്രൈവറെ മാറ്റിസ്ഥാപിക്കാന്‍ ഈ സിസ്റ്റം ഉദ്ദേശിച്ചിട്ടില്ല.

മാത്രമല്ല അഡാസിന്റെ പ്രവര്‍ത്തനക്ഷമവും ഉദ്ദേശ്യവും കൃത്യമാവണമെങ്കില്‍ അതിന് ശരിയായി മാര്‍ക്ക് ചെയ്യപ്പെട്ട റോഡുകളും ട്രാഫിക് അടയാളങ്ങളും ആവശ്യമാണ്. നമ്മുടെ മിക്ക റോഡുകളിലും ഇവ ഇല്ലെന്ന് നമ്മള്‍ക്കറിയാം. അതിനാല്‍ ഒറ്റവരി പാതയില്‍എസ്‌യുവി സ്വയം ഓടുന്നത് അപകടകരമാണെന്ന് മാത്രമേ പറയാന്‍ സാധിക്കൂ. നിഖില്‍ റാണ എന്ന വ്യക്തിയാണ് വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

അഡാസ് എന്നാല്‍ എന്ത്?

ഡ്രൈവിംഗ്, പാര്‍ക്കിംഗ് എന്നീ പ്രവര്‍ത്തനങ്ങളില്‍ ഡ്രൈവര്‍മാരെ സഹായിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യയാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. മികച്ച ഹൈവേ ക്രൂയിസിംഗ് സുരക്ഷയ്ക്കൊപ്പം പാര്‍ക്കിംഗിലും സുരക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്ന ഡ്രൈവര്‍-അസിസ്റ്റ് ഫീച്ചറുകളുടെ ഒരു ലിസ്റ്റ് അഡാസ് ഉള്‍ക്കൊള്ളുന്നു.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

ഡ്രൈവറെ ബോധവാന്മാരാക്കുന്നതിനും ആകസ്മിക സംഭവങ്ങള്‍ തടയുന്നതിനും ചുറ്റുമുള്ള പ്രദേശം സ്‌കാന്‍ ചെയ്യുന്നതിന് അഡാസ് ഉപയോഗിച്ച് ക്യാമറകളും സെന്‍സറുകളും റഡാറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ഇത്തരം വീഡിയോകളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ വാഹനപ്രേമികള്‍ ശ്രദ്ധിക്കുക. ഇത്തരം വീഡിയോകളോ പോസ്റ്റുകളോ കണ്ണില്‍ പെട്ടാല്‍ അവ അധികാരികളുടെ കണ്ണില്‍ പെടുത്തുകയാണ് ചെയ്യേണ്ടത്.

പാസഞ്ചര്‍ സീറ്റില്‍ Mahindra XUV700 ഡ്രൈവറുടെ വീഡിയോ പിടുത്തം; വൈറലാകാന്‍ ADAS ദുരുപയോഗം വീണ്ടും

അത് ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ ചെയ്യുന്ന അശ്രദ്ധരായ ഡ്രൈവര്‍മാരുടെ കണ്ണ് തുറപ്പിക്കാന്‍ കാരണമായേക്കും. ഇത്തരം മണ്ടത്തരങ്ങള്‍ ഡ്രൈവറുടെ മാത്രമല്ല റോഡില്‍ ഓടുന്ന മറ്റുള്ളവരുടെയും സുരക്ഷയെ ബാധിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. തങ്ങളുടേതായ കുറ്റത്തിന് ചിലപ്പോള്‍ നിരപരാധികള്‍ അത്തരം സാഹചര്യങ്ങളുടെ ഇരകളാകാം.

More from DriveSpark

Article Published On: Monday, October 31, 2022, 14:46 [IST]
English summary
Adas misused again mahindra xuv700 driver sits in passenger seat shoot video while suv drives itself
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X