സെൽഫി അങ്ങ് വൈറലായി; ആദിത്യ എൽ1 ഒരു സംഭവം തന്നെ
ഇന്ത്യയുടെ പുതിയ സൗരദൗത്യമായ ആദിത്യ എൽ1 -ൻ്റെ പുതിയ വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ദൗത്യത്തിലേക്കുളള യാത്രയുടെ ഇടയിൽ വാഹനം പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭൂമിയുടെയും ഭൂമിയെ വലം വയ്ക്കുന്ന ചന്ദ്രന്റെയും ദൃശ്യങ്ങളും പകർത്തിയിട്ടുമുണ്ട്. ഒരു ദിവസം 1440 ചിത്രങ്ങളാണ് ആദിത്യ എൽ1 അയച്ചുകൊണ്ടിരിക്കുന്നത്.
സെപ്റ്റംബർ 10 -നാണ് ഇനി അടുത്ത ഭ്രമണപഥം ഉയർത്തുന്നതിലേക്ക് കടക്കുന്നത്. 1480,7 കിലോ ഭാരമുള്ള ആദിത്യയുമായിട്ടാണ് പിഎസ്എൽ വി - എക്സ്എൽ സി 57 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി തന്നെ പൂർത്തിയാക്കിയതായും ഐഎസ്ആർഓ അറിയിച്ചിരുന്നു. 125 ദിവസത്തിനിടെ നാല് തവണകളായി ഭ്രമണപഥം ഉയർത്തിയിട്ടായിരിക്കും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തിചേരുക.

സൂര്യഗ്രഹത്തിൻ്റെ പുറത്തുളള താപവ്യതിയാനങ്ങൾ ഉൾപ്പടെയുളള പ്രധാന കാര്യങ്ങളാണ് പഠിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തിയ കാര്യമാണ് ചന്ദ്രയാൻ 3 ലക്ഷ്യം കണ്ടുവെന്ന്. യുഎസ്, പഴയ സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ; ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം കൂടിയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
റഫ് ബ്രേക്കിങ്, ആറ്റിറ്റ്യൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിങ്, തിരശ്ചീനമായി താഴെയിറക്കൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ, എല്ലാ ഘട്ടങ്ങളിലും നിശ്ചയിച്ചുറപ്പിച്ചതിൽ നിന്നു മാറാതെ ചന്ദ്രയാൻ മുന്നേറി. അവസാനത്തെ 149.8 മീറ്റർ ഉയരത്തിൽ വച്ചു ലാൻഡിങ് നടത്തേണ്ട സ്ഥലത്തെക്കുറിച്ചു സെൻസറുകളും ക്യാമറകളും നൽകിയ സൂചനകൾ വിലയിരുത്തിയ ലാൻഡർ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനത്തു തന്നെ ലാൻഡ് ചെയ്തു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്.
ചാന്ദ്രദിനം ആരംഭിച്ച് 2 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്. അതിനാൽ 12 ദിവസമേ ലാൻഡറിനും റോവറിനും ലഭ്യമായുള്ളൂ. രാത്രിയായാൽ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അതിനുശേഷം അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയുന്നതിന് സെപ്റ്റംബർ 16-17 വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.
അതുവരെ ലാൻഡറിലെയും റോവറിലെയും മറ്റു പേലോഡുകൾ (ശാസ്ത്രീയ പഠനോപകരണങ്ങൾ) ഉറക്കത്തിലേക്കു പോകുമെങ്കിലും 'നാസ'യുടെ സഹായത്തോടെ നിർമിച്ച് ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്ലക്ടറുകൾ ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ സഹായിക്കും.
ഇനി അഥവാ ലാൻഡിങ്ങിൽ എന്തെങ്കിലും പിഴവ് വന്നാൽ പോലും സുരക്ഷിതമായി ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു. രണ്ട് എഞ്ചിനുകൾ പരാജയപ്പെട്ടാലും ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഐഎസ്ആർഒ തലവൻ അറിയിച്ചിരുന്നു. ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രോയുമായി സഹകരിക്കുക.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഗഗൻയാൻ പദ്ധതിക്കായുള്ള വികാസ് എൻജിൻ പരീക്ഷണം ഐഎസ്ആർഒ കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രമായ മഹേന്ദ്രഗിരി കാവൽഗിനാരുവിനു സമീപം വിജയകരമായി നടത്തുകയും ചെയ്തിരുന്നു.
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ പദ്ധതി, മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും അയക്കാനുള്ള നെല്ലി ജില്ലയിലെ കാവൽക്കിണറിന് സമീപം മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒയുടെ കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
2024ൽ ആളില്ലാ പരീക്ഷണ പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനാണ് പദ്ധതി. ഇതിനായി ഐഎസ്ആർഒയുടെ പനഗുഡി കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ 670 സെക്കൻഡ് തുടർച്ചയായി പ്രവർത്തിക്കുന്ന കഗൻയാൻ റോക്കറ്റ് പദ്ധതിയുടെ 2ജി വികാസ് എൻജിൻ പരീക്ഷണം നടത്തുകയും അത് വളരെ വിജയകരമാകുകയും ചെയ്തിരുന്നു.


Click it and Unblock the Notifications








