അനന്യ പാണ്ഡെയുമായി ബ്രേക്കപ്പ് ആയി! ലോഞ്ചിന് മുന്നേ MG M9 സ്വന്തമാക്കിയ ഹോട്ട് ബോയ്‌യെ കണ്ടോ

എംജി 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഒരു കിടിലൻ മുതലാണ് M9 ഇവി. എംജി സെലക്‌ട് എന്ന പ്രീമിയം ഡീലർഷിപ്പുകളിലൂടെ മാത്രമായി വിൽപ്പനയ്ക്ക് എത്തുന്ന M9 അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിൻ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഈ മാസം ആദ്യം തന്നെ ആരംഭിച്ചിരുന്നു. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 51,000 രൂപ ടോക്കൺ തുക നൽകി എംജി സെലക്ട് വെബ്‌സൈറ്റ് വഴി ഈ പുതിയ ആഡംബര വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. രാജ്യത്ത് ഏതൊരു ആഡംബര വാഹനം അവതരിപ്പിക്കുമ്പോഴും സെലിബ്രിറ്റികൾ സ്വന്തമാക്കാറുണ്ട്. എന്നാൽ ഷോറൂമിൽ എത്തുന്നതിന് മുന്നേ വാഹനം സ്വന്തമാക്കിയ ആളെ മനസിലായോ.

വീഡിയോ ജോക്കിയായി ആരംഭിച്ചതിന് ശേഷം 2009-ൽ ഒരു മ്യൂസിക്കൽ ഡ്രാമയിലുടെ ആണ് സിനിമ രംഗത്തേക്ക് ഇദ്ദേഹം പ്രവേശിക്കുന്നത്. അതിന് ശേഷം 2013-ൽ ആഷിഖി 2 എന്ന ചിത്രത്തിലൂടെ മികച്ച വിജയം നേടിയ ആദിത്യ റോയ് കപൂറിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ എംജിയുടെ ഏറ്റവും പുതിയ ആഡംബര ഇവി എംപിവിയായ M9 സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ ഈ വാഹനം ഔദ്യോകിമായി കമ്പനി ഷോറൂമുകളിൽ എത്തിച്ചിട്ടില്ല എന്നതാണ്.

Aditya Roy Kapur in mg m9

എംജി മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായി ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറിന് ഏകദേശം 65 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. 5,200 mm നീളവും 2,000 mm വീതിയും 1,800 mm ഉയരവുമുള്ള എംജി M9 ഈ വിഭാഗത്തിൽ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളോടാവും ഏറ്റുമുട്ടുക. ഇതിനായി 3,200 mm വലിപ്പമുള്ള വീൽബേസാണ് കാറിൽ ഒരുക്കിയിരിക്കുന്നത്.

അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ അകത്ത് വിശാലമായ സ്പേസാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാഴ്ച്ചയിലായാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് M9 ഇവി പണികഴിപ്പിച്ചിരിക്കുന്നത്. പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ക്രോം അലങ്കാരങ്ങൾ, വെർട്ടിക്കൽ ഡ്രോപ്പ്-ഡൗൺ ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ശരിക്കും ആഡംബരത്തം തുളുമ്പുന്നതാണ്. കൂടാതെ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുള്ള റൂഫ് സ്‌പോയിലറും മുകളിൽ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റും വരെ കൊടുത്തിരിക്കുന്നതും അതിമനോഹരമാണ്.

അകത്തെ വിശേഷങ്ങളിലേക്ക് കൂടുതലായി നോക്കിയാൽ 7-സീറ്റർ അല്ലെങ്കിൽ 8-സീറ്റർ ഓപ്ഷനിൽ ഇലക്ട്രിക് എംപിവി തെരഞ്ഞെടുക്കാനാവും. പ്രസിഡൻഷ്യൽ ലിമോസിൻ എന്ന് വിളിക്കപ്പെടുന്ന എംജി M9 ഇവിയുടെ അകത്തളം ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങളും നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 16-വേ അഡ്ജസ്റ്റ്‌മെന്റുള്ള പ്രസിഡൻഷ്യൽ സീറ്റുകൾ, 8 മസാജ് മോഡുകൾ, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങളെല്ലാം സീറ്റിൽ ലഭിക്കും.

64-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, 12-സ്പീക്കർ പ്രീമിയം സൗണ്ട് സജ്ജീകരണം, ഡ്യുവൽ യാച്ച്-സ്റ്റൈൽ പനോരമിക് സൺറൂഫ്, പവർഡ് റിയർ-സ്ലൈഡിംഗ് ഡോറുകൾ, റിയർ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ എന്നിവയാണ് എംജി M9 ഇലക്ട്രിക് എംപിവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. വലിയ ആഡംബര വാഹനമായതിനാൽ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ആള് വിട്ടുവീഴ്ച്ചയൊന്നും വരുത്തിയിട്ടില്ല.

ലെവൽ 2 ADAS, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം കാറിനെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. 90kWh ലിഥിയം ബാറ്ററി പായ്ക്കുമായാണ് എംജി M9 ഇവി വിപണനത്തിന് എത്തുക. 245 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ-ഡ്രൈവ് മോട്ടോറുമായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 27, 2025, 20:59 [IST]
English summary
Aditya roy kapur spotted in mg m9 before official launch video goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X