BMW K1600B -യുടെ താക്കോൾ സുഹൃത്തിന് കൈമാറി ആദിത്യവർമ്മ; പക്ഷേ ഒരു ട്വിസ്റ്റ് ഉണ്ടേ

കേരളത്തിലെ രാജകുടുംബമായ തിരുവതാംകൂർ കുടുംബത്തിലെ ആദിത്യവർമ്മയുടെ വാഹനപ്രിയം വളരെ പ്രസിദ്ധമാണ്. ഇപ്പോഴിതാ വീണ്ടും അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അദ്ദേഹം അടുത്തിടെ ഒരു ബ്രാൻഡ് ടൂറർ മോട്ടോർസൈക്കിളായ BMW K1600B -യുടെ ലോഞ്ച് ഇവൻ്റിൽ പങ്കെടുക്കുകയും ആദ്യത്തെ ഉപഭോക്താവിന് താക്കോൽ സമ്മാനിക്കുകയും ചെയ്യുന്ന വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

ആദിത്യ വർമ്മ പുതിയ ബൈക്കിന് അടുത്തായി നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഈ ബൈക്ക് അദ്ദേഹം വാങ്ങിയതാണോ എന്ന സംശയം നിങ്ങളെപോലെ തന്നെ ഞങ്ങൾക്കും ഉണ്ടായി, എന്നാൽ സത്യാവസ്ഥ അദ്ദേഹത്തിൻ്റെ സുഹൃത്താണ് വാഹനം സ്വന്തമാക്കിയത്. തിരുവനന്തപുരത്തെ ബിഎംഡബ്ല്യു ഷോറൂമിൽ കേരളത്തിലെ ആദ്യത്തെ കെ1600 ബി ഗ്രാൻഡ് അമേരിക്ക ടൂറർ മോട്ടോർസൈക്കിളിൻ്റെ ലോഞ്ചിങ്ങ് ഉദ്ഘാടനവും ആദ്യ ഉപഭോക്താവിന് താക്കോൽ കൈമാറാനുമാണ് ആദിത്യവർമ്മ എത്തിയത്. അദ്ദേഹത്തിൻ്റെ സുഹൃത്താണ് ആദ്യ മോഡൽ വാങ്ങുന്നത് എന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.

BMW K1600B -യുടെ താക്കോൾ സുഹൃത്തിന് കൈമാറി ആദിത്യവർമ്മ; പക്ഷേ ഒരു ട്വിസ്റ്റ് ഉണ്ടേ

സുഹൃത്ത് വാങ്ങിയ പുതിയ വാഹനത്തിൽ അദ്ദേഹം സന്തോഷവും ആവേശവും ഉള്ളതായി വീഡിയോയിൽ കാണാം. വാഹനത്തിൻ്റെ വിശേഷത്തിലേക്ക് വന്നാൽ ബിഎംഡബ്ല്യു കെ1600 ബി ഗ്രാൻഡ് അമേരിക്ക ടൂറർ മോട്ടോർസൈക്കിളിന് 33 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. വീഡിയോയിൽ,അദ്ദേഹം മോട്ടോർ സൈക്കിളിന്റെ പിൻഭാഗത്ത് നിൽക്കുന്നതായി കാണാം. ഡീലർഷിപ്പ് ജീവനക്കാർ വീഡിയോയിൽ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും അവർ ഒരു ഹാമ്പറും കൈമാറുകയും ചെയ്യുന്നു.

160 PS പരമാവധി പവറും 180 NM പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1645 സിസി, 6 സിലിണ്ടർ എൻജിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. മോട്ടോർസൈക്കിൾ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന ഫ്രണ്ട് വിൻഡ്ഷീൽഡ്, ഡ്യുവൽ-ചാനൽ എബിഎസ്, ആൻ്റി-തെഫ്റ്റ് അലാറം, സെൻട്രൽ ലോക്കിംഗ്, സ്റ്റിയറിംഗ് സ്റ്റെബിലൈസർ, ക്രൂയിസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ, ഹിൽ ഹോൾഡ്, എക്സ്റ്റേണൽ സ്പീക്കറുകൾ, ഗ്ലൗസ് കമ്പാർട്ട്മെന്റ്, ടോപ്പ് ബോക്സ്, സ്റ്റോറേജ് കംപാർട്ട്മെന്റുകൾ എന്നിവ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു.

BMW K1600B -യുടെ താക്കോൾ സുഹൃത്തിന് കൈമാറി ആദിത്യവർമ്മ; പക്ഷേ ഒരു ട്വിസ്റ്റ് ഉണ്ടേ

തീർച്ചയായും ഇതൊരു മികച്ച ടൂറിംഗ് ബൈക്കാണ്. ഈ കൂറ്റൻ മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളികളിലൊന്നാണ് ഹോണ്ട ഗോൾഡ്‌വിംഗ്, ഇത് വർഷങ്ങളായി ലോകമെമ്പാടുമുള്ള ബൈക്കർമാർക്കിടയിൽ ജനപ്രിയമായ വാഹനമാണ്. പുതുതായി വാങ്ങിയ BMW K1600B ഗ്രാൻഡ് അമേരിക്ക കൂടാതെ, കഴിഞ്ഞ വർഷം പ്രിൻസ് ആദിത്യ വർമ്മ ഒരു പുതിയ Audi A4 ആഡംബര സെഡാൻ സ്വന്തമാക്കിയിരുന്നു. രാജകുടുംബം വാങ്ങുന്ന ആദ്യത്തെ ഓഡി കാറായതിനാൽ ഇത് ഒരു പ്രത്യേക വാർത്തയായിരുന്നു. ഇതിന് മുമ്പ്, അവരുടെ ഗാരേജിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 41 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയാണ് ഔഡി A4 സെഡാന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. കമ്പനി പരിഗണിച്ച പല കാറുകളും അവരുടെ ബജറ്റിന് മുകളിലായിരുന്നു. അങ്ങനെ തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരേയൊരു ലക്ഷ്വറി കാറായി A4 എത്തുകയും സ്വന്തമാക്കുകയുമായിരുന്നു. മെർസിഡീസ് ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, വോൾവോ S60 എന്നീ മോഡലുകളെ മറികടന്നാണ് A4 മതിയെന്ന തീരുമാനത്തിലെത്തിയത്.

BMW K1600B -യുടെ താക്കോൾ സുഹൃത്തിന് കൈമാറി ആദിത്യവർമ്മ; പക്ഷേ ഒരു ട്വിസ്റ്റ് ഉണ്ടേ

ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്. ഡീസൽ എഞ്ചിന്റെ ഓപ്ഷൻ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് കമ്പനി നിർത്തലാക്കിയിരുന്നു. ഈ പെട്രോൾ എഞ്ചിൻ 190 bhp പവറിൽ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

BMW K1600B -യുടെ താക്കോൾ സുഹൃത്തിന് കൈമാറി ആദിത്യവർമ്മ; പക്ഷേ ഒരു ട്വിസ്റ്റ് ഉണ്ടേ

ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത 241 കി.മീ. ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മിക്ക വാഹനങ്ങളും സൂക്ഷിക്കുന്നതും കൃത്യമായി മെയിന്റനെൻസ് ചെയ്യുന്നതും വണ്ടിപ്രേമിയായ ആദിത്യ വർമ്മയാണ്.

More from DriveSpark

Article Published On: Friday, January 12, 2024, 18:15 [IST]
English summary
Bmw k1600b grand touring motorcycle bought by aditya varma from travancore royal family
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X