മാരുതി-ടൊയോട്ട പങ്കാളിത്തം രണ്ട് ബ്രാൻഡുകൾക്കും ഗുണകരമാണോ, വിശദമായി അറിഞ്ഞിരിക്കാം

ഓട്ടോമോട്ടീവ് രംഗത്ത് ജാപ്പനീസ് ഭീമൻമാരായ സുസുക്കി മോട്ടോർ കോർപ്പറേഷനും ഇന്ത്യയിൽ ടൊയോട്ട മോട്ടോർ കോർപ്പറേഷനും (ടൊയോട്ട) പങ്കാളികളാണെന്നുളളത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ബ്രാൻഡിൻ്റെ തന്ത്രപരമായ ആഗോള സഹകരണം, സഹ-വികസനം, റീബാഡ്ജ് ചെയ്യൽ, സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പോസിറ്റീവും നിർണായകവുമായ കാരണങ്ങളാൽ വിപണിയിൽ വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് സത്യം. ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം പരസ്പരം പ്രയോജനകരമാണെന്ന് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് ടൊയോട്ടയുടെ ബ്രാൻഡ് ഐഡൻ്റിറ്റിയെ സംബന്ധിച്ച് മങ്ങുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മാരുതിയുടെ ബലേനോ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള റീബാഡ്ജ് ചെയ്‌ത ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ ഹൈറൈഡർ, ടെയ്‌സർ തുടങ്ങിയ മോഡലുകൾക്ക് ടൊയോട്ടയുടെ ആരാധകരെ സംതൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമാണ്. ടൊയോട്ടയുടെ റീബാഡ്ജ് ചെയ്ത മോഡൽ വാങ്ങുന്നതിൽ പലരും വിമുഖത കാണിക്കുന്നുണ്ട്. ടൊയോട്ട ആരാധകരും മാരുതി ആരാധകർക്കും റീബാഡ്ജിങ്ങിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

-

ഇന്നോവ ക്രിസ്റ്റ പോലെയുള്ള വിശ്വസനീയവും ഉയർന്ന മൂല്യമുള്ളതുമായ കാറുകൾക്ക് ടൊയോട്ട വളരെക്കാലമായി അറിയപ്പെടുന്ന മോഡലാണ്, വാഹനത്തിൽ എടുത്ത് പറയത്തക്ക ഫാൻസി ഫീച്ചറുകൾ ഇല്ലെങ്കിലും സ്റ്റാറ്റസ് സിംബലുകളായി മാറിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ നെക്‌സയ്ക്ക് സമാനമായ ഒരു ഉപ-ബ്രാൻഡിന് കീഴിൽ കാറുകൾ അവതരിപ്പിക്കുന്നത് പരിഗണിക്കണമെന്നാണ് വാഹന വിദഗ്ധരുടെ അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട്.

ബാഡ്ജ് എഞ്ചിനീയറിംഗ് ടൊയോട്ടയെയും മാരുതി സുസുക്കിയെയും ഉൽപ്പന്നങ്ങളിൽ കുറഞ്ഞ മാറ്റങ്ങളോടെ ചെലവ് പങ്കിടാനും വോളിയം വർദ്ധിപ്പിക്കാനും സാധിക്കുന്നുണ്ട്. ഈ തന്ത്രം ചെലവ് കുറഞ്ഞതാണെന്നു മാത്രമല്ല, വാങ്ങുന്നവരിൽ നിന്ന് നല്ല സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇറ്റിയോസ്, ഇറ്റിയോസ് ലിവ തുടങ്ങിയ താങ്ങാനാവുന്ന വിലയുള്ള കാറുകൾ പുറത്തിറക്കാനുള്ള ടൊയോട്ടയുടെ മുൻ ശ്രമങ്ങൾ പ്രതീക്ഷിച്ച വിജയം നേടിയില്ല.

-

മാരുതി സുസുക്കിയുടെ ഉൽപ്പന്നങ്ങൾ ടൊയോട്ട ബാഡ്ജിൽ ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളിൽ കയറ്റുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നതോടെ ഈ പങ്കാളിത്തം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. ഈ ആഗോള ഉൽപ്പന്ന പങ്കിടൽ തന്ത്രം രണ്ട് ബ്രാൻഡുകളുടെയും വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. ടൊയോട്ട-ബാഡ്ജ് ചെയ്ത കാറുകൾക്ക് ഇന്ത്യയിലെ മാരുതി എതിരാളികളേക്കാൾ അൽപ്പം വില കൂടുതലാണ്. ഉദാഹരണത്തിന് ഗ്ലാൻസ്, ഹൈറൈഡർ വേരിയൻ്റുകൾക്ക് യഥാക്രമം ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവയേക്കാൾ ഏകദേശം 25,000 രൂപ കൂടുതലാണ് വില.

ടൊയോട്ടയുടെയും മാരുതി സുസുക്കിയുടെയും പങ്കാളിത്തത്തിൻ്റെ ഭാവി, ഗ്രാൻഡ് വിറ്റാരയുടെയും അർബൻ ക്രൂയിസർ ഹൈറൈഡറിൻ്റെയും മൂന്ന് വേരിയൻ്റുകൾ ഉൾപ്പെടെ, മാരുതി eVX ഇലക്ട്രിക് എസ്‌യുവിക്കും അതിൻ്റെ ടൊയോട്ട-ബാഡ്‌ജ് ചെയ്ത തത്തുല്യമായ മോഡലുകൾക്കുമൊപ്പം കൂടുതൽ ബാഡ്‌ജ്-എഞ്ചിനീയറിംഗ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ദൃഢമാക്കിക്കൊണ്ട്, വൈവിധ്യമാർന്ന ഉപഭോക്തൃ വിപണി ഉയർത്തുന്നതിന് വേണ്ടി പരസ്‌പരമുളള പ്രവർത്തനം ശക്തമാക്കുന്നത് ഗുണം ചെയ്യും.

പക്ഷേ ബ്രാന്‍ഡിന് കീഴില്‍ ഒരു ടൊയോട്ട കാര്‍ അണിനിരത്തുന്നത് വില്‍പ്പന ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സമീപകാല വില്‍പ്പന ഡേറ്റ പരിശോധിക്കുമ്പോള്‍ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ ഇന്‍വിക്റ്റോ നിറംമങ്ങുന്ന കാഴ്ചയാണ്. ക്രിസ്റ്റ, ഹൈക്രോസ് മോഡലുകള്‍ ഉള്‍പ്പെടെ ഓരോ മാസവും 8,000 മുതല്‍ 9,000 യൂണിറ്റ് വരെയാണ് പ്രീമിയം എംപിവിയായ ഇന്നോവയുടെ വില്‍പ്പന.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 16, 2024, 13:45 [IST]
English summary
Advantages and disadvantages of partnership between toyota and maruti suzuki details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X